ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/കുഞ്ഞെഴുത്തുകൾ
ഇതളുകൾ
ഗവ.യു.പി.എസ്. മുല്ലൂർ പനവിള
സംയുക്ത ഡയറിക്കുറിപ്പുകൾക്ലാസ് I
2023-24
ആമുഖം
2023-24വർഷത്തെ അധ്യാപക പരിശീലനത്തിൽ സംയുക്ത ഡയറി എന്ന പുതിയ പ്രവർത്തനത്തെ കുറിച്ച് ക്ലാസ് ലഭിക്കുകയും അത് പ്രാവർത്തികമാക്കാനുളള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ രക്ഷിതാക്കളും കുട്ടികളും ചേർന്നുളള ഡയറി എഴുത്തും ചിത്രങ്ങൾ ഉൾക്കൊളളിച്ചു കൊണ്ടുളള എഴുത്തുകളുമാണ് ഉണ്ടായിരുന്നത്. പിന്നീട് കുട്ടികളുടെ എഴുത്ത് സ്വതന്ത്ര രചനയിലേക്ക് മാറി. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികൾക്ക് ഭാഷ വികസിക്കുന്നതിന് ഏറെ പ്രയോജനമാണ് ഡയറി എഴുത്ത്. കുട്ടികളുടെ സംയുക്ത ഡയറിയിൽ നിന്നും എടുത്ത ചില ഭാഗങ്ങൾ ചേർത്ത് തയ്യാറാക്കിയതാണ് ശലഭങ്ങൾ എന്ന ഈ പതിപ്പ്. കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും വരാൻ പോകുന്ന മാറ്റത്തിന്റെ തെളിവായും ഈ ഡയറി മാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ബി.വി.സുരേഷ് പ്രഥമാദ്ധ്യാപകൻ
എന്റെ ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളുടെ ഡയറിക്കുറുപ്പുകളാണ് ഈ പുസ്തകത്തിന്റെ ഉളളടക്കം. ഈ ഡയറി എഴുത്തിലൂടെ എന്റെ കുഞ്ഞുങ്ങളുടെ എഴുത്തും വായനയും വികസിച്ചതോടൊപ്പം അവരുടെ നിരീക്ഷണ പാടവവും സർഗാത്മക കഴിവും വർദ്ധിച്ചു.
ഷീബ.പി.എസ് ക്ലാസ് അദ്ധ്യാപിക
എന്റെ കുട്ടിക്ക് തുടക്കത്തിൽ വളരെ കുറച്ച് അക്ഷരങ്ങൾ മാത്രമേ അറിയാമായിരുന്നുളളൂ. എന്നാൽ ഈ ഡയറി എഴുത്തിൽ എന്റെയും ടീച്ചറിന്റെയും ഇടപെടലിലൂടെ വായനയിലും എഴുത്തിലും മകൾക്ക് മെച്ചപ്പെടാൻ കഴിഞ്ഞു. കുട്ടികളുടെ എന്റെ സംയുക്ത ഡയറി എന്ന പ്രവർത്തനത്തിൽ ഞാൻ വളരെയധികം സന്തുഷ്ടയാണ്.
നീതു സുരേഷ്
നൗമികയുടെ രക്ഷിതാവ്
അഹല്യ എം.എസ് 10/01/2024 ഇന്ന് ഞാനും ചേട്ടൻമാരും അച്ഛനും ക്ഷേത്രത്തിൽ പോകാൻ സമയത്ത് മഴ വന്നു. അതുകൊണ്ട് പോയില്ല. നാളെ പോകും.
ആര്യ എസ് 12/01/2024 ഇന്ന് സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. ഇന്ന് സ്കൂളിൽ നിന്നും പഠനയാത്ര പോയിരുന്നു. എനിക്കും പോകാൻ ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷേ അത് മുതിർന്ന കുട്ടികൾക്കുളളതായിരുന്നു. എന്റെ ആഗ്രഹം അമ്മയോടു പറഞ്ഞപ്പോൾ എന്നെയും വിടാമെന്ന് പറഞ്ഞു.
അക്ഷര.എസ് 05/11/2024 ഇന്ന് സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മാമ്മ എനിക്ക് ഇഷ്ടപ്പെട്ട നൂഡിൽസ് ഉണ്ടാക്കിത്തന്നു. എനിക്ക്നല്ല സന്തോഷം തോന്നി. ചെറുചൂടോടെ അത് കഴിക്കാൻ നല്ല രുചിയായിരുന്നു.
ആമി.എ.എൻ 11/11/2024 ഞാൻ ഇന്ന് സ്കൂളിൽ നിന്ന് വീട്ടിൽ വന്നു. കുറച്ചുകഴിഞ്ഞ് മഴ പെയ്തു. മാവ് ചെടി ഇത്തിരി വളർന്നു.
അഭിമന്യു എം.എസ് 10/01/2024 ഇന്ന് നല്ലൊരു ദിവസമായിരുന്നു. ഇന്ന് ഞങ്ങളെ കളിക്കാൻ വിട്ടു. ഇന്ന് ഞാൻ നന്നായി പഠിച്ചു.
നൗമിക എ.എൻ 03/01/2024 ഇന്ന് പുതിയ പാഠം പഠിച്ചു. ചെമ്പൻ കോഴിയുടെയും ചിഞ്ചുപൂച്ചയുടെയും കഥയാണ് എനിക്ക് ഇഷ്ടപ്പെട്ടത്.
അനാമി എ രാജീവ് 12/01/2024 ഇന്നലെ ഞാനും ചേച്ചിയും അമ്മയും അച്ഛനും ബീച്ചിൽ പോയി. അവിടത്തെ പാർക്കിൽ കളിച്ചു.
ജോബിൻ എസ്.പി 10/01/2024
പക്ഷികളുടെ കളകളാരവം കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി ചെന്നപ്പോൾ കൂട്ട ബഹളം കേട്ടു. ഞാൻ നോക്കിയപ്പോൾ മതിലിൽ ഒരു കുരങ്ങനെ കണ്ടു.
ആരാധ്യ ഡി.സി 13/01/2024 മഴയത്ത് കുട ചൂടി നടക്കാൻ എന്ത് രസമാണ്. ഇന്നൊരു അമളി പറ്റി. സ്കൂളിൽ നിന്ന് തിരികെ വന്നപ്പോൾ കുട എടുക്കാൻ മറന്നുപോയി.
ആരാധ്യ ഡി.സി 10/01/2024 ഇന്ന് എനിക്ക് വല്ലാത്ത വിഷമം ഉളള ദിവസം ആയിരുന്നു. അച്ഛൻ ജോലി ആവശ്യമായി ദൂരെ പോയി. കുറച്ചുദിവസം കഴിഞ്ഞേ വീട്ടിൽ വരൂ. അച്ഛൻ പോയപ്പോൾ ഒത്തിരി സങ്കടം തോന്നി. എനിക്ക് അച്ഛനെ ഒരുപാട് ഇഷ്ടമാണ്.
ശ്രീഹരി.വി.എസ് 05/01/2024 രണ്ടാം തീയതി 9 മണിക്ക് വീട്ടിൽ നിന്ന് പുറപ്പെട്ടു. ബസ്സിൽ കയറി ശബരിമലയിലേക്ക് യാത്ര തിരിച്ചു. മൂന്നാം തീയതി അവിടെ എത്തി. സ്വാമിയെ കണ്ട് ദർശനം നടത്തി. പോകും വഴി പലതരത്തിലുളള കാഴ്ചകൾ കണ്ടു.
ജിധുൻ എം.ആർ 07/01/2024 ഇന്ന് ഞാനും അച്ഛനും ചേച്ചിയും കൂടി ബീച്ചിൽ പോയി. ഞങ്ങൾ അവിടെ കളിച്ചു.
ആഷിക് വി അനി 08/01/2024 ഇന്ന് ടീച്ചർ ജൂലിത്താറാവിന്റെ കഥ പറഞ്ഞുതന്നു. എനിക്ക് വളരെ ഇഷ്ടമായി. എന്തു ഭംഗി.
ജിയോവന്ന ജെ.ബി 06/01/2024 ഇന്ന് ഞാൻ വീട്ടിൽ വന്നപ്പോൾ അമ്മ നല്ല മധുരമുളള പായസം ഉണ്ടാക്കിത്തന്നു. അതിനു നല്ല മധുരം ആയിരുന്നു. എനിക്ക് ഇഷ്ടമായി.
രഞ്ജൻ ജെ ബി 10/01/2024 ഞാൻ ഇന്ന് രാവിലെ 6 മണിക്ക് എണീറ്റു പല്ലുതേച്ച് ബാത്ത്റൂമിൽ പോയി. പിന്നെ കുളിച്ചു. എന്നിട്ട് യൂണിഫോം ഇട്ടു. ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. 8.20 ന് സ്കൂൾബസ് വന്നു. ഞാൻ ബസ്സിൽ കയറി സ്കൂളിൽ വന്നു. വൈകുന്നേരം വീട്ടിൽ വന്നു. 4.30 ന് ട്യൂഷന് പോയി. 6 മണിക്ക് വീട്ടിൽ വന്നു. ചായ കുടിച്ചു. കുറച്ചുസമയം കളിച്ചു. 7 മണിക്ക് ഹോംവർക്ക് ചെയ്തു. 8.30 ന് ആഹാരം കഴിച്ചു. 9.30 ന് ഉറങ്ങി.
വീണ എ 24/11/2023 ഇന്ന് ഞാൻ സ്കൂളിൽ ഒന്നു മുതൽ 100 വരെ നീളത്തിൽ വെട്ടിയ പേപ്പറിൽ മാല പോലെ എഴുതിക്കൊണ്ടു പോയി. ടീച്ചർ ഞങ്ങളുടെ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇട്ടു.
ലക്ഷ്മി സത്തനാമി 10/01/2024 എനിക്ക് അച്ഛൻ ഇന്നലെ ഐസ്ക്രീം വാങ്ങി തന്നു. എനിക്ക് സന്തോഷമായി.
ഹൃദ്യ എ ദീഷ് 06/01/2024 ഇന്ന് ഞാൻ പതിവിലും നേരത്തേ എഴുന്നേറ്റു. ഞാൻ എഴുന്നേറ്റ് കതകു തുറന്ന് നോക്കി. അതാ രണ്ട് മയിലുകൾ. അതിനെ കാണാൻ നല്ല ഭംഗിയുണ്ട്. അത് എന്തൊക്കെയോ കൊത്തി തിന്നു.
അനുശ്രീ എൽ 10/01/2024 ഇന്ന് ഞാൻ സ്കൂളിൽ പോയില്ല. കാരണം എന്റെ ചേച്ചിയായ ദേവികയുടെ പിറന്നാൾ ആയിരുന്നു. ഞാൻ അവിടെ ആയിരുന്നു.
ജോബിൻ എസ് പി 11/01/2024 വൈകുന്നേരം എന്റെ ക്ലാസിൽ രണ്ട് കുട്ടികൾ വയലിൻ വായിക്കാൻ എത്തി. അവർ വായിച്ചത് എനിക്ക് വളരെ ഇഷ്ടമായി. അപ്പോൾ അമ്മ വിളിക്കാൻ വന്നു. അമ്മയോടൊപ്പം ഞാൻ സ്കൂളിൽ നിന്ന് പുറത്തിറങ്ങി. സ്കൂളിന്റെ ഓടയിൽ ഒരു പാവം പട്ടിക്കുട്ടിയെ കണ്ട്. എനിക്ക് സങ്കടമായി. കുറച്ചുനേരം ഞാൻ അവിടെ നിന്നു. പിന്നീട് തിരിച്ച് വീട്ടിലേക്ക് മടങ്ങി.
ആരാധ്യ ഡി.സി 15/01/2024 ഇന്ന് ഒരുപാട് സന്തോഷം ഉളള ദിവസമായിരുന്നു. ഞാൻ അമ്മയുടെ വയറ്റിൽ നോക്കിയിരിക്കുമ്പോൾ കുഞ്ഞുവാവ അനങ്ങുന്നതായി കണ്ടു. കുഞ്ഞുവാവ വരാൻ ഞാൻ കാത്തിരിക്കുകയാണ്.
അനാമി എ രാജീവ് 11/01/2024 ഇന്ന് എന്റെ അച്ഛനും അമ്മയും ഒന്നിച്ച് എന്നെ സ്കൂളിൽ വിളിക്കാൻ വന്നു.
ഹരികൃഷ്ണ എം എ 10/01/2024 ഞാൻ നട്ട ചെടി പുഷ്‍പ്പിച്ചു. എനിക്ക് സന്തോഷമായി.
സാരംഗ് എസ് എസ് 25/12/2023 ഇന്ന് ഞാൻ എട്ട് മണിക്ക് ഉണർന്നു. ഇന്ന് ക്രിസ്മസ് ദിനമാണ്. എനിക്ക് വളരെയധികം സന്തോഷം തോന്നി. ഉച്ചയ്ക്ക് അച്ഛനും അമ്മയും അനുജത്തിയുമൊത്ത് ആഹാരം കഴിച്ചു. വൈകുന്നേരമായപ്പോൾ എല്ലാവരും കൂടി ലുലു മാളിൽ പോയി. പല കാഴ്ചകളും കണ്ടു. എനിക്ക് ഇഷ്ടമായി. രാത്രി പത്തുമണിക്ക് ഉറങ്ങി.
വീണ എ 14/11/2023 ഇന്ന് നവംബർ 14. ശിശുദിനാഘോഷത്തിന്റെ ഭാഗമായി വെളള ഡ്രസും വെളള മാല, വെളള ബോ, വെളള തൊപ്പി, റോസാപ്പൂ എന്നിവ ധരിച്ചാണ് അസംബ്ലിയിൽ നിന്നത്. ഞാൻ ഇന്ന് അസംബ്ലിയിൽ ശിശുദിനത്തിനെ കുറിച്ച് പാടി. ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയിൽ വിവരിച്ചു.
വീണ എ 06/010/2023 ഇന്ന് ഞാൻ ക്ലാസിൽ എത്തിയപ്പോൾ കുറച്ച് താമസിച്ചു പോയി. ഇന്ന് മലയാളത്തിലെ മണവും മധുരവും എന്ന പാഠം പഠിപ്പിച്ചു. അതിന് ശേഷമാണ് എത്തിയത്. ഇന്ന് ഞാൻ Red Fishചാർട്ടിൽ വരച്ചു കൊണ്ടുപോയി.