എച്ച് ഇ എച്ച് എം എം എൽ പി എസ്, മട്ടാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26311 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

................................

എച്ച് ഇ എച്ച് എം എം എൽ പി എസ്, മട്ടാഞ്ചേരി
26311 SCHOOL PHOTO
വിലാസം
മട്ടാഞ്ചേരി

പാലസ് റോഡ്, മട്ടാഞ്ചേരി
,
മട്ടാഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0484 2229535
ഇമെയിൽhehmmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26311 (സമേതം)
യുഡൈസ് കോഡ്32080800701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്ജംബായി. എ
പി.ടി.എ. പ്രസിഡണ്ട്കെ ബി അഷ്റഫ്
എം.പി.ടി.എ. പ്രസിഡണ്ട്നാദിയ
അവസാനം തിരുത്തിയത്
21-02-202426311


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സാമൂഹികവും സാംസ്കാരികമായും സാൻപത്തികമായും പിന്നോക്കം നിൽക്കുന്ന ആളുകൾ തിങ്ങിപാർക്കുന്ന ഒരു ചേരിപ്രദേശമായ മട്ടാഞ്ചേരിയിലാണ് ഞങ്ങളുടെ സ്കുൾ സ്ഥിതിചെയ്യുന്നത്.ഇരുപതാംനൂററാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന മുസ്ലീം സമുദായത്തിലെ കുട്ടികൾക്ക്മററുസ്ഥാപനങ്ങൾ വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ചിരുന്ന ഒരു പ്രത്യേക സാഹചര്യത്തിൽ 1936 ൽയശ:ശരീരനായ ഹാജീ ഈസാ ഇസ്മയിൽ സേഠ് അവർകളുടെ നേതൃത്വത്തിലാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.ആദ്യകാലഘട്ടത്തിൽ എറണാകുളം ജില്ലയിലെ തന്നെ ഏററവും ഉയർന്ന കെട്ടിടസമുച്ചയമായിരുന്നു ഈ സ്കൂളിന്റേത്.കാലക്രമേണ പലകാരണങ്ങളാൽ സ്കൂളിന്റെപഴയകാല പ്രതാപം നഷ്ടപ്പെടുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തു.സ്കൂൾകെട്ടിടം തകർന്നതായിരുന്നു അതിനുള്ള പ്രധാനകാരണം. തുടർന്ന് താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തിച്ചു വന്നിരുന്ന ക്ളാസ്മുറികൾ 2010ഓടെ പുതിയതായി പണികഴിപ്പിച്ചകോൺക്രീററ് കെട്ടിടത്തിലേക്ക് മാററി. സ്കൂളിനുതൊട്ടടുത്തായി നിരവധി സ്കൂളുകൾ ഉണ്ടെങ്കിലും പ്രീപ്രൈമറി തലംമുതൽ ഹൈസ്കൂൾ തലം വരെയുളള ക്ളാസുകളിലായി ധാരാളം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു.കൊച്ചിയിലെ സാൻപത്തികമായും സാമൂഹികമായുംപിന്നോക്കം നിൽക്കുന്ന കുട്ടികളാ​ണ് ഈ സ്കൂളിലെവിദ്യാർഥികളിൽ അധികവും. സ്വൻതമായി വീടുംമററുഭൗതീകസൗകര്യങ്ങളുമില്ലാത്ത ഈകുട്ടികളിൽ അധികവുംവാടകവീടുകളിലും പണയവീടുകളിലും താമസിക്കുന്നവരാണ്.അവരുടെ മാതാപിതാക്കൾ കൂലിപ്പണിക്കാരായതിനാലും വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും പിന്നോക്കക്കാരായതിനാലും കുട്ടികളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധചെലുത്താൻ അവർക്കാകുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഈ സ്കൂളിലെ വിദ്യാർഥികളുടെ വൈജ്ഞാനികവുംസാംസ്കാരികവുമായവളർച്ചയ്കാവശ്യമായ എല്ലാഒത്താശകളും അധ്യാപകർ ചെയ്തുകൊടുത്തുവരുന്നു.

ഭൗതികസൗകര്യങ്ങൾ

.കെട്ടുറപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികൾ. .വിദ്യാർഥികൾക്ക് സ്വസ്ഥമായി ഇരുന്ന് പഠിക്കാൻ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉൾക്കൊള്ളുന്ന നാല് ക്ളാസ്മുറികൾ. .ക്ലാസ് മുറികൾ വായുസഞ്ചാരമുള്ളവയും ഫാൻ സൗകര്യമുള്ളവയും. .ബ്ലാക്ക് ബോർഡ്,ബുള്ളററിൻ ബോർഡ്,ചാർട്ടുകൾ,പഠനസാമഗ്രികൾ തുടങ്ങിയവ പ്രദർശിപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളുള്ള ക്ളാസ്മുറികൾ. .ക്ളാസ് ലൈബ്രറി. .ന്യൂസ് പേപ്പറുകൾ,മാഗസിനുകൾ... .ഗ്ളോബ്,മാപ്സ്......... .പോഷകസമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കുന്ന സൗകര്യങ്ങളോടുകൂടിയ വൃത്തിയുംവെടിപ്പുമുളള അടുക്കള. .സ്കുൾ ആഡിറേറാറിയം. .ശുദ്ധമായകുടിവെളളസൗകര്യം.

ഡിജിറ്റൽ പഠന സൗകര്യങ്ങൾ,ജൈവ വൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ‌വിവിധ ദിനാചരണങ്ങൾ
  • എല്ലാമതവിശ്വാസങ്ങളുടെയുംആഘോഷങ്ങൾ
  • സ്കൂൾ അസംബ്ളി മൂന്ന്ഭാഷയിലും
  • ഹെൽത്ത് ക്ലബ്ബ്
  • വർക്ക് എക്സ്പീരീയൻസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുഹറ
  2. പുഷ്യകുമാരി
  3. ഉബൈദുൽ റഹ്മാൻ
  4. മാഗി പി ആന്റണി
  5. വിജയകുമാരി
  6. Lally Xavier

നേട്ടങ്ങൾ

സ്കൂൾ അറബിക് കലോൽസവത്തിൽ എല്ലാവർഷവും എൽ പി തലത്തിൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കാറുണ്ട്.സ്കൂളിലെ പച്ചക്കറിത്തോട്ടം പ്രമുഖ പത്രങ്ങളിൽ ചർച്ചാവിഷയമായതാണ്. ഹൈസ്കൂളിൽഎസ് .എസ്.എൽ.സി.പരിക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കാറുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.പി.എ.മുഹമ്മദാലി (അമേരിക്ക)
  2. ഡോ.സുധീർ (ലൂർദ് ഹോസ്പിററൽ)
  3. കലാഭവൻ അൻസാർ
  4. കലാഭവൻ ഹനീഫ
  5. സുൽഫത്ത് (സിനിമാതാരം മമ്മൂട്ടിയുടെ ഭാര്യ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മട്ടാ‍ഞ്ചേരി ബസ്സിൽ വരുന്നവർക്ക് ആനവാതിൽ ബസ്റ്റോപ്പിൽ നിന്ന് അരകിലോമീറ്റർ പടിഞ്ഞാറേക്ക് യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം


|----

  • മട്ടാ‍ഞ്ചേരി ആനവാതിൽ ബസ്റ്റോപ്പിൽ നിന്ന് അരകിലോമീറ്റർ പടിഞ്ഞാറായി പാലസ്റോഡിന് ഇടതുവശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:9.958158,76.255064|zoom=18}}