ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 320701952 (സംവാദം | സംഭാവനകൾ) ('കൊമ്പുകുത്തി ഗവ: ട്രൈബൽ ഹൈസ്കൂളിൽ സാഹിത്യ ശിൽപ്പശാല നടത്തി കൊമ്പുകുത്തി : കൊമ്പുകുത്തി ഗവ.ട്രൈബൽ ഹൈ സ്കൂളിൽ പ്രത്യേക പഠന - പരിപോഷണപരിപാടി - ഫീനിക്സ് 2023 ന്റെ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊമ്പുകുത്തി ഗവ: ട്രൈബൽ ഹൈസ്കൂളിൽ സാഹിത്യ ശിൽപ്പശാല നടത്തി

കൊമ്പുകുത്തി : കൊമ്പുകുത്തി ഗവ.ട്രൈബൽ ഹൈ സ്കൂളിൽ പ്രത്യേക പഠന - പരിപോഷണപരിപാടി - ഫീനിക്സ് 2023 ന്റെ ഭാഗമായി സാഹിത്യ ശിൽപ്പശാലയും നല്ല മലയാളം പരിപാടിയും നടത്തി.

ജനുവരി 12 വെള്ളിയാഴ്ച നടന്ന സാഹിത്യ ശിൽപ്പശാലയ്ക്ക് പ്രശസ്ത തിരക്കഥാകൃത്തും ഓടക്കുഴൽ വാദകനുമായ ശ്രീ. സുഭാഷ് കൂട്ടിക്കൽ നേതൃത്വം നൽകി. കഥ, കവിത തുടങ്ങിയ സാഹിത്യ മേഖലകളിൽ താത്പര്യമുള്ള കുട്ടികൾക്ക് രചനാ പരിശീലനം നൽകുകയെന്നതായിരുന്നു ശിൽപ്പശാലയുടെ ഉദ്ദേശ്യം. സമീപ സ്കൂളുകളിൽ നിന്നുൾപ്പെടെ നൂറോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.

      മലയാള ഭാഷയിൽ കുട്ടികൾ നേരിടുന്ന ലേഖന പ്രശ്നങ്ങൾ നേരിടുന്നതിനായി സോക്രട്ടീസ് അക്കാദമി ഫിനിഷിങ് സ്കൂൾ ഡയറക്ടറായ ശ്രീ. അജയ് വേണു പെരിങ്ങാശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന ' നല്ല മലയാളം' പരിശീലന പരിപാടിയും അന്നേ ദിവസം നടന്നു.

   പി.റ്റി. എ. പ്രസിഡണ്ട് ശ്രീ. ഷെഫീഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ് ശ്രീമതി. മഞ്ചു . കെ.ബി. സ്വാഗതം ആശംസിച്ചു. സോക്രട്ടീസ്  അക്കാദമി ഫിനിഷിങ് സ്കൂൾ ഡയറക്ടർ ശ്രീ. അജയ് വേണു പെരിങ്ങാശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ശ്രീജിത്ത് സി.എസ്. കൃതജ്ഞത രേഖപ്പെടുത്തി