സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ദിനംപ്രതി പോസ്റ്ററുകളും, ശാസ്ത്രകുറിപ്പുകളും പ്രത്യക്ഷപ്പെടുന്ന നോട്ടീസ് ബോർഡിൽ നിന്ന് തുടങ്ങാം. ശാസ്ത്രദിനങ്ങൾ, അവാർഡുകൾ, കാലികപ്രാധാന്യമുള്ള ശാസ്ത്രവിശേഷങ്ങൾ തുടങ്ങിയവയാൽ സമ്പന്നമാണ്‌ ഈ നോട്ടിസ് ബോര്ഡ്. ഇതിലേയ്ക്കുള്ള വിവരങ്ങളും, പേപ്പർ കട്ടിങ്ങുകളും ശേഖരിയ്ക്കുന്ന ജോലി കുട്ടികളും അദ്ധ്യാപരും ചേർന്നാൺ നിർവഹിക്കുന്നത്. പലചർച്ചകളുടെയും പ്രവർത്തനങ്ങളുടെയും തുടക്കമാണ്‌ ഈ നോട്ടീസ് ബോർഡ് എന്നു പറയുന്നതിൽ തെറ്റില്ല.ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടു കൂടിയുള്ള ബോധനം ആശയഗ്രഹണത്തിനു കുട്ടികളെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കി സ്കൂളിലെ മുഴുവൻ അധ്യാപകരും വിവര സാങ്കേതിക വിദ്യ തങ്ങളുടെ ക്ലാസ്സുകളിൽ ഫലപ്രദമായി ഉപയോഗിക്കുന്നു. Samagra പോലുള്ള പോർട്ടലുകൾ ഉപയോഗിച്ച് അവരവരുടെ ക്ലാസ്സുകളിലുള്ള ഹൈ-ടെക് സംവിധാനങ്ങളിലൂടെ വിഷയാധിഷ്ഠിതമായ നൂതന ആശയങ്ങളും ബോധ്യങ്ങളും വിദ്യാർത്ഥികളിലേക്ക് പകരുന്നു.ഇത്തരത്തിലുള്ള ബോധന രീതിയിലൂടെ കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും നവ മാധ്യമ ഉപയോഗത്തിനും കുട്ടികൾ പ്രാപ്തരാകുന്നു. കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു .കുട്ടികളുടെ കലാപരവും രചനാപരവുമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനായി എല്ലാ മാസവും സാഹിത്യ സമാജവും കൂടാതെ കലോൽസവവും സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നല്കുകയും ചെയ്യുന്നു. മാർഗ്ഗംകളിക്ക് വർഷങ്ങളായി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന നമ്മുടെ സ്കൂൾ ടീം ഇതിനുദാഹരണമാണ്. ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ട ഈ സ്കൂളിലെ ത്വയ്ക്കോണ്ടോ താരങ്ങൾ കായിക മികവിനു തെളിവാണ്. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിച്ച് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന 'ജ്ഞാന ക്വിസ്' പ്രോഗ്രാമും പ്രസംഗ പരിശീലനം നല്കുന്ന 'ഇൻജീനിയ' പ്രസംഗ മത്സരവും ഈ സ്കൂളിനെ വേറിട്ടതാക്കുന്നു.

കുട്ടികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ വിജയിക്കുന്നതിന് ആവശ്യമായ പൊതു വിജ്ഞാനം സ്കൂൾ തലത്തിൽ തന്നെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ.ഇ. തോമസിന്റെ നേതൃത്വത്തിൽ 2003 ൽ ന്യൂസ് എക്സ്ചേഞ്ച് ക്ലബ്ബ്(NEC) സംഘടിപ്പിക്കുകയും അതിൻറെ തുടർച്ചയായി 2010 ൽ ഈ സ്കൂൾ അധ്യാപകനായ ശ്രീ ജോസഫ് റ്റി.പി. യുടെ നേതൃത്വത്തിൽ ജ്ഞാന ക്വിസ് എന്ന സംരംഭത്തിനു തുടക്കം കുറിക്കുകയും പിന്നീട് അത് അത് ഒരു ഇൻറർ സ്കൂൾ ജ്ഞാന ക്വിസ് കോമ്പറ്റീഷൻ ആയി ഉയർന്നത് ഈ വിദ്യാലയത്തിൻറെ നേട്ടങ്ങളിലൊന്നാണ്. ഇത്തരുണത്തിൽ 2015-2016 അധ്യയന വർഷം മുതൽ ഈ വിദ്യാലയത്തിലെയും ഒപ്പം മറ്റു വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികളിൽ സാമൂഹികപ്രതിബദ്ധതയും പ്രസംഗ നൈപുണിയും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ സാമൂഹിക ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഇൻജീനിയ പ്രസംഗ മത്സരവും സംഘടിപ്പിച്ചു വരുന്നു. കുട്ടികളുടെ അക്കാദമിക് ഗ്രേഡ് ഉയർത്തുന്നതിന് പര്യാപ്തമായ JRC, സ്കൗട്ട് ആൻഡ് ഗൈഡ്, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, സബ്ജക്ട് ക്ലബ്ബ് മുതലായവ പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിലെ എല്ലാ കുട്ടികൾക്കും ബാങ്ക് അക്കൗണ്ടും ആധാർ കാർഡും ഉറപ്പുവരുത്തുന്നതിനോടൊപ്പം വിവിധ സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നതിനും പരിശ്രമിച്ചു പോരുന്നു.

സംഗീത അഭിരുചി ഉള്ള കുട്ടികൾ ഇല്ലാത്ത കുട്ടികൾ എന്ന വേർതിരിവ് ഇല്ലാതെ എല്ലാവർക്കും തുല്യ ആസ്വാദന അവസരം നൽകിക്കൊണ്ട് ഉള്ള ഒരു സംഗീത ക്ലാസ് ആണ് നമ്മുടെ സ്കൂൾ നൽകുന്നത്. കർണാടക സംഗീതത്തിൽ അധിഷ്ടിതമായ ക്ലാസ്സുകൾ ആണ് കുട്ടികൾക്ക് ലഭിക്കുന്നത്.. അവരുടെ ആവശ്യം പോലെ നാടൻ പാട്ടുകൾ, ഹിന്ദുസ്ഥാനി പോലെ ഉള്ള സംഗീത ശാഖകളും സ്മാർട് ക്ലാസ്സ് റൂമിൻ്റെ സഹായത്തോടെ demonstrate ചെയ്തു കൊടുക്കുന്ന രീതിയും നമ്മുടെ സ്കൂളിൽ നിലനിൽക്കുന്നു.. മത്സര ആവശ്യത്തിനും ഒറ്റക്ക് ഉള്ള പ്രകടനങ്ങൾക്കും കുട്ടികൾക്ക് ട്രെയിനിംഗ് നൽകി വരുന്നു. ദിനാഘോഷപരിപാടികൾ ഭംഗി ആക്കാൻ കുട്ടികൾക്ക് പ്രത്യേക ഗാനങ്ങൾ തയ്യാറാക്കി അവ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത് വീഡിയോയുടെ സഹായത്തോടെ സ്കൂൾ YouTube ചാനലിൽ upload ചെയ്യാറുണ്ട്. തന്മൂലം കുട്ടികൾക്ക് അവരുടെ കഴിവുകൾ മറ്റു കുട്ടികൾക്കുള്ള പ്രചോ‍ദനം ലഭിക്കാൻ കാരണമാകുന്നു.സംഗീത ശാഖകളെ കുറിച്ചും അവയിലെ രാഗ താള ഭാവങ്ങളെ കുറിച്ചും മനസ്സിലാക്കാൻ ഏറ്റവും ലളിതമായ രീതിയിൽ സിനിമ ഗാനങ്ങളുടെ സഹായത്തോടെ അവയുടെ ദൃശ്യങ്ങളുടെ സഹായത്തോടെക്ലാസ്സുകൾ നടത്തി വരുന്നു.. പാടുന്നവർക്ക് വീണ്ടും പാടി അതിനും മനോഹരമാക്കുന്നതിനും പാടാൻ താൽപ്പര്യം ഉള്ള കുട്ടികൾക്ക് അതിനു പ്രചൊതനം നൽകുന്ന രീതിയിലും സംഗീത വിഭാഗം പ്രവർത്തിച്ചു വരുന്നു.. ക്ലാസ്സ് എന്നതിൽ ഉപരി സഹജീവികളോട് എങ്ങനെ അനുകമ്പയും ദയയോടും കൂടെ പെരുമാറണം എന്നും സംഗീതം അതിനു എങ്ങനെ സഹായിക്കുന്നു എന്നും ഇവിടെ മനസ്സിലാക്കി നൽകുന്നു. പ്രകാശമാനമായ മനസ്സും വ്യക്തി പ്രഭാവത്തിന്റെ വർദ്ധിത ചൈതന്യവും കൈവരിക്കാൻ സഹായിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പഠന ക്ലാസുകൾ സ്കൂളിൽ നടത്തിവരുന്നത്. ഏതു തൊഴിലിനും അതിന്റെതായ പ്രാധാന്യമുണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർത്ഥിനികളെ സമൂഹത്തിന് നൽകാൻ ഉതകുന്ന രീതിയിലുള്ള പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു പ്ലാസ്റ്റിക് വർജിക്കുന്നതിന്റെ ഭാഗമായും പാഴ്‌വസ്തുക്കൾ പുനരുപയോഗിക്കേണ്ട തിന്റെ ആവശ്യകതയും മുൻനിർത്തി പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കളുടെയും ഉപയോഗപ്രദമായ മറ്റു വസ്തുക്കളുടെ നിർമ്മാണം, പേപ്പർ കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, ചുറ്റുപാടു നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ചിലവ് കുറഞ്ഞ രീതിയിലുള്ള പോഷകാഹാരങ്ങളുടെ നിർമാണം, വ്യക്തി ശുചിത്വ ത്തിന്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, ഹാൻഡ് എംബ്രോയ്ഡറി, മുതലായവയ്ക്ക് പരിശീലനം കൊടുക്കുന്നു. എല്ലാവർഷവും എസ് എസ് എൽ സി യ്ക്ക് മികച്ച വിജയം നേടിയ കുട്ടികളെ വിജയോൽസവം നടത്തി അനുമോദിക്കുന്നു.