സെന്റ്. ആന്റണീസ് യൂ. പി. സ്കൂൾ പനങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ആന്റണീസ് യൂ. പി. സ്കൂൾ പനങ്ങാട് | |
---|---|
വിലാസം | |
പനങ്ങാട് സെൻറ് . ആന്റണിസ് യു പി സ്കൂൾ പനങ്ങാട് , പനങ്ങാട് പി.ഒ. , 682506 , എറണാകുളം ജില്ല | |
സ്ഥാപിതം | 01/06/1908 |
വിവരങ്ങൾ | |
ഇമെയിൽ | st.antonysupspanangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26256 (സമേതം) |
യുഡൈസ് കോഡ് | 32080301303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്പളം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ ടി |
പി.ടി.എ. പ്രസിഡണ്ട് | ലിസ്സി ജോബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
അവസാനം തിരുത്തിയത് | |
20-02-2024 | 26256 |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ പനങ്ങാട് സ്‌ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ആന്റണീസ് യു.പി.സ്കൂൾ പനങ്ങാട്.
ചരിത്രം
കുമ്പളം പഞ്ചായത്തിലെ പനങ്ങാട് എന്ന ഗ്രാമത്തിലാണ് വിദ്യാലയം. കേരളത്തിലെ ഫിഷറീസ് സർവ്വകലാശാലയുടെ ആസ്ഥാനമെന്ന നിലയിലാണ് പനങ്ങാട് പ്രാധാന്യം നേടുന്നത്. പനങ്കാട് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് പറഞ്ഞ് പറഞ്ഞ് അത് പനങ്ങാടായി. പനകളുടെ കാട് എന്നു തന്നെയാണ് സ്ഥലപ്പേരിന്റെ അർത്ഥം. മല വെള്ളത്തിൽ കിഴക്കൻ പ്രദേശത്തു നിന്ന് ഒലിച്ചെത്തിയ പനന്തേങ്ങകൾ ഈ കായൽ തുരുത്തിലെ വളക്കൂറുള്ള എക്കൽ മണ്ണിൽ ആണ്ടു കിടന്ന് മുളച്ച് അതിവേഗം വളരുകയും താമസിയാതെ ഇവിടം പനകളുടെ കാടായി തീരുകയും ചെയ്ത.ഗ്രാമത്തിന്റെ ഓരം പറ്റിയൊഴുക്കുന്ന കൈതപ്പുഴയാണ് ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നത്. പൗരാണികമായ സെന്റ്. ആന്റണീസ് ദേവാലയം ഈ വിദ്യാലയത്തോട് ചേർന്ന് നിൽക്കുന്നു. ഈ ദേവാലയത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയം സെന്റ്. ആന്റണീസ് യു.പി.എസ്. പനങ്ങാട് എന്നറിയപ്പെടുന്നു.
1908 ൽ സ്ഥാപിതമായ പനങ്ങാട് പ്രദേശത്തെ ആദ്യ സരസ്വതി ക്ഷേത്രമാണ് സെന്റ്. ആന്റണീസ് എൽ.പി.സ്കൂൾ. വരാപ്പുഴ അതിരൂപതയുടെ നിയന്ത്രണത്തിലും പനങ്ങാട് സെന്റ്. ആന്റണീസ് പള്ളിയുടെ പ്രാദേശിക മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന വിദ്യാലയം ,കാലം ചെയ്ത വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ കേളന്തറ തിരുമേനിയുടെ അനുഗ്രഹത്താലും സാമ്പത്തിക സഹായത്താലും 1983- ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.ആത്മീയാചാര്യൻമാർ ധിഷണാശാലികൾ വിവിധ തൊഴിൽ രംഗങ്ങളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ, കലാകാരന്മാർ , സാഹിത്യകാരന്മാർ തുടങ്ങിയ അനേകം വ്യക്തികളെ സമൂഹത്തിന് നൽകിയ ഈ വിദ്യാലയം വരുംതലമുറയ്ക്കും മാർഗ ദീപമാകട്ടെ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
ക്രിസ്മസ് ആഘോഷം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പനങ്ങാട്, ഭജന സ്‌റ്റോപ്പിൽ ഇറങ്ങി , ഭജനറോഡിലൂടെ 500 മീറ്റർ നടന്ന് ഇടത് തിരിഞ്ഞ് സെന്റ് ആന്റണീസ് ചർച്ച് റോഡിൽ കയറി 250 മീറ്റർ മുന്നോട്ട് പോയാൽ വലതുവശം വിദ്യാലയം കാണാം.
{{#multimaps:9.889499913879806, 76.32322906389759|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26256
- 01/06/1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ