ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:42309p.jpg
പ്രവേശനോത്സവം

പ്രവേശനോത്സവം

പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ സ്കൂൾതല പ്രവേശനോത്സവവും പാർക്ക് ഉദ്ഘാടനം 2023 ജൂൺ ഒന്നാം തീയതി നിർവഹിക്കുകയുണ്ടായി. സംസ്ഥാനതല സ്കൂൾതല പ്രവേശനോത്സവത്തിന്റെ തൽസമയ സംരക്ഷണം രാവിലെ 9 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. നമ്മുടെ കുട്ടികളോടൊപ്പം എല്ലാ രക്ഷിതാക്കളും നാട്ടുകാരും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എസ് .എം റാസി ഉദ്ഘാടനം ചെയ്തു. അക്ഷരദീപം കൊളുത്തി ഒന്നാം ക്ലാസിലെയും പ്രീ പ്രൈമറിയിലെയും കൊച്ചു മിടുക്കരെ വേദിയിലേക്ക് ക്ഷണിച്ചു . അവരെ വർണ്ണ തൊപ്പികൾഅണിയിച്ചു. വിഭവസമൃദ്ധമായ സദ്യ നൽകി പ്രവേശനോത്സവം സമാപിച്ചു.

പ്രമാണം:42309pv.jpg
പ്രവേശനോത്സവം

പരിസ്ഥിതി ദിനം

പ്രമാണം:42309pa.jpg
പരിസ്ഥിതി ദിനം

ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി വാരാചരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് എസ് എം റാസി നിർവഹിച്ചു .11മണിയോടെ പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിനം സന്ദേശം നൽകുകയും ചെയ്തു.

വായനദിനം

കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ഗവൺമെന്റ് എൽപിഎസ് മഠത്തു വാതുക്കൽ വായനാദിനം ജൂലൈ 18 വരെ നീണ്ടുനിന്ന വായന മാസാചരണവും  വളരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.

യോഗാദിനം

ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ രാവിലെ ഒരു മണിക്കൂർ യോഗ പരിശീലനം നടത്തി.

ബഷീർ ദിനം

മലയാള സാഹിത്യത്തിൽ ബേപ്പൂർ സുൽത്താൻ എന്ന് വിളിപ്പേരുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്തു.

ചാന്ദ്രദിനം

ചാന്ദ്രദിനമായ ജൂലൈ 21 സ്കൂൾ അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിവെന്ന റോക്കറ്റിന്റെ മാതൃകകളും ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി.