മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/തിരികെ വിദ്യാലയത്തിലേക്ക് 21
സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരണ ഘട്ടത്തിലേക്ക്. ക്ലാസ് മുറികൾ എല്ലാം തുടച്ചുവൃത്തിയാക്കി അണുനശീകരണം നടത്തി. സ്കൂളും പരിസരവും പരമാവധി ശുചിയാക്കി. ടോയിലറ്റ് സംവിധാനങ്ങളും ജലവിതരണസംവിധാനങ്ങളും വൈദ്യുതോപകരണങ്ങളും അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനസജ്ജമാക്കി. ഐ.സി.ടി സംവിധാനങ്ങൾ ക്ലാസ് മുറികളിൽ സജ്ജീകരിച്ചു പരീക്ഷിച്ച് ഉറപ്പുവരുത്തി. സ്കൂളും പരിസരവും അലങ്കരിച്ചു. ഗൂഗിൾ മീറ്റിലൂടെ അവസാനവട്ട സംശയങ്ങളും യാത്രാസംബന്ധിയായ നിർദ്ദേശങ്ങളും മാർഗരേഖകകളും ഒന്നുകൂടി ഉറപ്പിച്ചു. കുട്ടികളെ സ്വീകരിക്കാനായി വിദ്യാലയം സജ്ജമായി.