സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2023-24
സിഎൻഎൻ ജിഎൽപിഎസിന്റെ 2023 -24 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശന കവാടം, സ്റ്റേജ്, സെൽഫി കോർണർ, സ്റ്റേജിലേക്കുള്ള കവാടം മുതലായവ പച്ചയോല കൊണ്ടുള്ള പ്രത്യേക കരവിരുതുകളാൽ മനോഹരമായിരുന്നു. പഴയകാല സ്മരണ ഉണർത്തുന്ന 'ചായക്കട' കുട്ടികളിൽ കൗതുകമുണർത്തി.. കൂടാതെ കുട്ടികൾക്കായി കുതിര സവാരിയും ഒരുക്കിയിരുന്നു. പുതു വിദ്യാർഥിനികളുടെ കലാപരിപാടികളും ആകർഷകമായി.
പരിസ്ഥിതി ദിനം -
CNNGLPS ന്റെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു.
പ്രവർത്തനങ്ങൾ
🔹മഴക്കുഴി നിർമ്മാണം (എല്ലാക്ലാസ്സിനും )
🔹മുൻവർഷങ്ങളിൽ വിദ്യാലയത്തിൽ നിന്നും നൽകിയ മരത്തോടൊപ്പം ഉള്ള ഫോട്ടോ.
🔹വൃക്ഷത്തൈ വിതരണം.
🔹ഫീൽഡ് ട്രിപ്പ് (3,4ക്ലാസ്സുകാർക്ക് )
🔹ചിത്രരചന. (എല്ലാ ക്ലാസ്സിനും )
🔹ഫലവൃക്ഷോദ്യാനം... ഒന്നാം പിറന്നാൾ ആഘോഷം
🔹പരിസ്ഥിതി സൗഹൃദ ബാഡ്ജ്..
വായന ദിനം
2023-24 അധ്യയന വർഷത്തെ വായന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. നാടക കൃത്തും സംവിധായകനും അഭിനേതാവും ആയ C N ജയദേവൻ ഉൽഘാടനം ചെയ്തു. ദ്യുതി2023 എന്നപേരിൽ പുസ്തകശേഖരണം, അമ്മവായനക്ക് സൗകര്യമൊരുക്കൽ, സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി നവീകരണം, സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങിയവയും പുസ്തകപരിചയം, മികച്ച കയ്യെഴുത്ത്, മികച്ച എഴുത്തുകാരി, മികച്ച വായനക്കാരി, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും നടന്നു. 17 കുടുംബങ്ങൾക്ക് പുസ്തകം കൈമാറി.
ലഹരി വിരുദ്ധ ദിനം
കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടി
ലഹരി വിരുദ്ധ ദിനം ആചരിച്ചു. സിവിൽ എക്സൈസ് ഓഫിസർ ഹിമ ബോധവത്കരണ ക്ലാസ്സ് നയിച്ചു.രാജി ടീച്ചർ സന്ദേശം നൽകി. പോസ്റ്റർ നിർമാണവും പ്രദർശനവും നടന്നു.
അമൃതം മലയാളം
ജന്മഭൂമി പത്രം വിദ്യാലയത്തിലേക്ക് എത്തിക്കുന്ന പരിപാടിയായഅമൃതം മലയാളം പദ്ധതി നടന്നു.ശ്രീജിത്ത് മാസ്റ്റർ പദ്ധതി വിശദീകരിച്ചു.ശർമ അവർകളാണ് പത്രം സ്പോൺസർ ചെയ്തത്.
ശാസ്ത്രമേള
സ്കൂൾതല ശാസ്ത്രമേള വിപുലമായി നടന്നു.19 ഇനങ്ങളിലായി പ്രവൃത്തി പരിചയ മേള.സാമൂഹ്യ ശാസ്ത്രമേള. സയൻസ് മേള. ഗണിത ശാസ്ത്ര മേള
തുടങ്ങിയവ നടന്നു.
ആരോഗ്യചര്യ
പൈതൃകം പദ്ധതിയുടെ ഭാഗമായി കർക്കിടക മാസാചാരണം
നടന്നു.വിവിധ നാട്ടുചര്യകളും എണ്ണ, താളി, കുഴമ്പ്, വിവിധ തരം ലേപനങ്ങൾ ഇന്തുപ്പ്, തേൻ, നെയ്യ് എന്നിവയുടെ ഉപയോഗം ആഹാര-ആരോഗ്യ ശീലങ്ങളെകുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് എന്നിവ നടന്നു.
ജൂൺ.21അന്താരാഷ്ട്ര യോഗദിനം
ഏകാഗ്രതയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രധാനാധ്യാപകൻ രാജീവ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി യോഗ, കരാത്തെ മാസ്റ്റർ സജീവ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ലളിതമായ യോഗാമുറകൾ പരിചയപ്പെടുത്തി.
സമന്വയം 2023
സ്കൂൾ തല കലോത്സവം, അറബിക് കലോത്സവം എന്നിവ രണ്ടു ദിവസങ്ങളിലായി നടന്നു. നൃത്താധ്യാപിക ശാന്തി ആനന്ദ് ഉൽഘാടനം ചെയ്തു.മൂന്നു വേദികളിലായി 12 പരിപാടികൾ അരങ്ങേറി.
ദശ പുഷ്പ പ്രദർശനം
കർക്കിടക മാസാചരണത്തോടനുബന്ധിച്ച് ദശപുഷ്പ പ്രദർശനം നടത്തി. ഓരോ ക്ലാസും ഓരോ പുഷ്പം ശേഖരിച്ചു വിവരണങ്ങൾ തയ്യാറാക്കി.
Go Green
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗോ ഗ്രീൻ പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് ഗ്രോ ബാഗ്,ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ എന്നിവ നൽകി.
സ്വാതന്ത്ര്യ ദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിട്ടയേഡ് സുബേദാർ മേജർ T. മോഹൻ ദാസ് പരിപാടി ഉൽഘാടനം ചെയ്തു. ഉപ്പു സത്യാഗ്രഹം ദൃശ്യാവിഷ്കാരം , സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപ്പകർച്ച വന്ദേമാതരം നൃത്താവിഷ്കാരം എന്നിവ നടന്നു.
കർഷക ദിനം
ചിങ്ങം 1 കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൈവ കർഷകൻ V P അനിൽ പരിപാടി ഉൽഘാടനം ചെയ്തു. അദ്ദേഹത്തെ സ്കൂളിന്റെ ശ്രേഷ്ഠ കിസാൻ പുരസ്‌കാരം നൽകി ആദരിച്ചു. തുടർന്ന് അദ്ദേഹം കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകി. ചേർപ്പ് പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷക ആയി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി നീലാംബരി തിരഞ്ഞെടുക്കപ്പെട്ടു.
ഓണാഘോഷം
ഓണത്തപ്പനെ വരവേൽക്കൽ, പൂക്കളമൊരുക്കൽ, മാവേലി, കുമ്മാട്ടി, പുലിക്കളി, ചെണ്ട മേളം, പഞ്ചാരി മേളം ഒണക്കളികൾ, ഓണസ്സദ്യ എന്നീ വിവിധ പരിപാടികളോടെ സ്കൂളിൽ ഓണം ആഘോഷിച്ചു. സഹപാഠികൾക്കായി സാധിക്കുന്ന എല്ലാ കുട്ടികളുംഅധ്യാപകരും ചേർന്ന് പുത്തനുടുപ്പിൻ പുതുമണം എന്ന പേരിൽ ഓണാക്കോടികൾ സമ്മാനിച്ചു.ഓണസ്സദ്യക്കാവശ്യമായ പച്ചക്കറികൾ പലചരക്കു സാധനങ്ങൾ എന്നിവ കലവറ നിറക്കൽ പദ്ധതിയിലൂടെ വിദ്യാർത്ഥിനികളിൽ നീന്നും സ്വീകരിച്ചു
അധ്യാപക ദിനം
ഓരോ അധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ അറിയിച്ചു.അധ്യാപകർ അസംബ്ലി നിർവഹണം നടത്തി. കുട്ടികൾ അധ്യാപകർ ആയി ക്ലാസുകൾ നയിച്ചു.അധ്യാപകർ ക്ക് വേണ്ടി പലതരം കളികളും ഒരുക്കിയിരുന്നു.
ഗാന്ധി ജയന്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന പൊതുപരിപാടിയിൽ പ്രധാനാധ്യാപകൻ രാജീവ് മാസ്റ്റർ സന്ദേശം നൽകി. കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടന്നു. തുടർന്ന്പി ടി എ, എം പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ ഒന്നിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.കുട്ടികൾക്കായി ക്ലാസ്സ് തലത്തിൽ ഗാന്ധി വചനങ്ങളുടെ പ്രദർശനം, ഗാന്ധിജി യുടെ ആത്മകഥ പരിചയം, ഖാദി വസ്ത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടന്നു.
സമർപ്പണം
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന ഒരു പ്രവർത്തനമാണ് സർപ്പണം.കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ ആവശ്യത്തിൽ അധികമായി ഉള്ളതും ഉപയോഗ്യയോഗ്യമായതുമായ ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ശേഖരിച്ച് കുട്ടികളിൽ തന്നെ ആവശ്യക്കാർക്ക് വിതരണം ചെയ്തു.
ലോകമാനസികാരോഗ്യ ദിനം
മനസ്സിന് ആരോഗ്യം നൽകാൻ ഉതകുന്ന വ്യായാമ മുറകളെക്കുറിച്ച് രാഗി ടീച്ചർ കുട്ടികൾക്കായി പറഞ്ഞു കൊടുത്തു
സ്കൂൾ തല കായിക മേള
3 കാറ്റഗറികളിലായി സ്കൂൾ തല കായിക മേള പൂർവാധികം ഭംഗിയോടെ നടന്നു.
ഭക്ഷ്യ ദിനം
ഭക്ഷ്യ ദിനം, ദാരിദ്ര്യ നിർമാർജ്ജന ദിനം എന്നിവ സംയോജിപ്പിച്ചു കൊണ്ട് പ്രശാന്ത് മാസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകി. അമ്മമാരാൽ തയ്യാറാക്കി കുട്ടികൾ കൊണ്ട് വന്ന നാടൻ പലഹാരങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് പങ്കിട്ടു നൽകുകയും ചെയ്തു. പിണ്ടി, കുടപ്പൻ, പപ്പായ, മുരിങ്ങ തുടങ്ങിയവ കൊണ്ട് ഉണ്ടാക്കിയ കറികൾ ഉച്ച ഭക്ഷണത്തോടൊപ്പം നൽകി. കുട്ടികൾക്ക് നാടൻ ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ ഇത് സഹായകമായി.
Together for Thrissur
ജില്ലയിലെ അതിദരിദ്രകുടുംബങ്ങൾക്ക് ആഹാരം നൽകുന്ന ജില്ലയുടെ പരിപാടി.ഇതിൽ CNNGLPS ഉം പങ്കുചേരുന്നു.
പക്ഷി നിരീക്ഷണദിനം
കുട്ടികൾക്ക് കൗതുകമുണർത്തുന്ന പ്രവർത്തനങ്ങളാണ് ഈ ദിനത്തിൽ ഒരുക്കിയത്.പക്ഷികളുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടന്നു. എല്ലാ അധ്യാപകരും ചേർന്ന് പക്ഷികളുമായി ബന്ധപ്പെട്ട വിവിധ പാട്ടുകൾ ആലപിച്ചു.
ഇലകൾ കൊണ്ട് കളിപ്പാട്ടങ്ങൾ
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ഇലകൾ കൊണ്ട് കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ നിർമിച്ചു കൊണ്ട് വന്നു. സ്കൂളിൽ പ്രദർശനം ഒരുക്കി.
ക്രിസ്മസ് ആഘോഷംú
സ്കൂൾ തലക്രിസ്മസ് ആഘോഷം വർണ്ണാഭമായി നടന്നു. ക്രിസ്മസ് പാപ്പാമാരായുള്ള നൃത്തചുവടുകളോടെ ആഘോഷങ്ങൾക്ക് തുടക്കിട്ടു.ക്രിസ്മസ് ട്രീ, ക്രിസ്മസ് കേക്ക്, വെജിറ്റബിൾ ബിരിയാണി എന്നിവ കുട്ടികൾക്കായി ഒരുക്കിയിരുന്നു.