എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25010spwhs (സംവാദം | സംഭാവനകൾ) (→‎ലിറ്റിൽകൈറ്റ്സ് ഐ.ടി. ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
25010-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25010
യൂണിറ്റ് നമ്പർLK-2018 -25010
അംഗങ്ങളുടെ എണ്ണം50
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ലീഡർഷിനാസ് സുലൈമാൻ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ആദിൽ കെ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ. കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സൂസൻ വി പോൾ
അവസാനം തിരുത്തിയത്
14-02-202425010spwhs

ലിറ്റിൽകൈറ്റ്സ് ഐ.ടി. ക്ലബ്ബ്

വിദ്യാർഥികൾക്ക് ഐ.ടി ലോകത്തി​ൻറെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്കൂളുകളിലെ ഹൈടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടിയും കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ഐ.ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ് .ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.വിവര സാങ്കേതിക വിദ്യയുടെ വിശാലമായ ലോകം കുട്ടികൾക്ക് തുറന്ന കൊടുക്കുന്ന ഈ ക്ലബ്ബ് വഴി അംഗങ്ങൾക്ക് ഐ റ്റി പരിജ്ഞാനം വർദ്ധിച്ച് വരുന്നു.എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കൂർ സമയം ലിറ്റിൽ കൈറ്റ്സിനു വേണ്ടി നീക്കി വെക്കാൻ കുട്ടികൾ അതീവ തൽപരരാണ്. പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഐ ടി സംബന്ധമായ എല്ലാ മേഖലകളിലും അംഗങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണ്.

എസ് പി ഡബ്യൂ എച്ച് എസിലെ കുട്ടിപ്പട്ടങ്ങൾ

കുട്ടിപ്പട്ടങ്ങൾ 2018-20


കുട്ടിപ്പട്ടങ്ങൾ 2019-21


കുട്ടിപ്പട്ടങ്ങൾ 2019-22

പരിശീലനങ്ങൾ

  • സ്കൂൾതല ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 19/08/2018 ൽ നടത്തുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാർ ശ്രീമതിമാർ ഹഫ്‌സത്ത്.കെ.കെ,ദീപ.കെ എന്നിവരുടെ നേതൃത്തത്തിൽ മാസ്റ്റർ ട്രെയിനി ശ്രീമതി സ്വപ്‍ന ജി നായർ അംഗങ്ങൾക്ക് സ്‌കറാച്ചിനെക്കുറിച്ച് വളരെ വിശദമായ ക്ലാസ്സെടുത്തു.

  • സബ്‌ജില്ലാ ക്യാമ്പ്

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ രണ്ടു ദിവസം നടക്കുന്ന സബ്‌ജില്ലാ ക്യാമ്പിന് തിരഞ്ഞെടുത്തിരുന്നു.ആലുവ SNDPHSS-ൽ വച്ച് നടന്ന ഈ ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 8 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തിരുന്നു.ആദ്യത്തെ ദിവസം കുട്ടികളെയെല്ലാം ഒരുമിച്ചിരുത്തി ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിലൂടെയാണ് ക്യാമ്പ് ആരംഭിച്ചത്. ഇതിനായി കുട്ടികളെ അഞ്ചു ഗ്രൂപ്പ്കളായിതിരിച്ചാണ് ആക്ടിവിറ്റി ചെയ്തത്.അനിമേഷൻ,സ്ക്രച്ച് ഇവയ്ക്ക് ആവശ്യമായ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതിനും അവയെ .png ഫോർമാറ്റിലേക്ക് മാറ്റുന്നതിനുമുള്ള പരിശീലനം കൊടുത്തു.

  • കാമറാ പരിശീലനം

ക്രിസ്തുമസ് അവധിക്കാലം പ്രയോജനപ്പെടുത്തി സബ്ജില്ലാ ക്യാമറ ട്രെയിനിങ് ക്യാമ്പ് ഡിസംബർ 26 ,27 തീയതികളിൽ SNDPHSS-ൽ വച്ച് നടന്നു.വിവിധ സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ക്യാമ്പിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ ലാപ്‌ടോപ്പും, ക്യാമറയും, ട്രൈപോഡുമായാണ് പരിശീലനത്തിന് എത്തിയത്.കുട്ടികളെ റിപ്പോർട്ടിങ് മേഖല പരിചയപ്പെടുത്തുകയായിരുന്നു ക്യാമ്പിന്റെ ലക്‌ഷ്യം.ഇതിലൂടെ ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങൾ പഠിക്കാനും DSLR ക്യാമറ പരിചയപ്പെടാനും അംഗങ്ങൾക്ക് കഴിഞ്ഞു.ആദ്യ ദിവസം തന്നെ ക്യാമറ ഉപയോഗിക്കേണ്ട രീതിയും,ട്രൈപോഡും ക്യാമറയും കൈകാര്യം ചെയ്യുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു തന്നു. VICTERS - ലൂടെ മികച്ച ഡോക്യൂമെന്ററികൾ ഉദാഹരണങ്ങളായി കാണിച്ചുതരുകയും എങ്ങനെ ഒരു മികച്ചപത്രവാർത്ത തയ്യാറാക്കാമെന്ന് അംഗങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.

  • 2019-20 അധ്യയന വർഷത്തേക്കുള്ള മെമ്പേഴ്സിനു വേണ്ടി അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 22 .01 .2019 ബുധനാഴ്‌ച 10 .30 മണിക്ക് അഭിരുചി പരീക്ഷ നടത്തി.എട്ടാം തരത്തിൽ പഠിക്കുന്ന 28 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.ഓരോ മാർക്ക് വീതമുള്ള ഇരുപത്ചോദ്യങ്ങളുണ്ടായിരുന്നു.ചോദ്യഫയൽ പ്രസന്റേഷൻ മോഡിൽ പ്രജക്ടറിൽ പ്രദർശിപ്പിച്ച ക്വിസ് മാതൃകയിലാണ് പരീക്ഷ നടത്തിയിരുന്നത്. അഭിരുചി പരീക്ഷയിൽ സാങ്കേതികവിദ്യയുമായ് ബന്ധപ്പെട്ട വിവിധ മേഖലയിലെ ചോദ്യങ്ങളാണുണ്ടായത്. ഉയർന്ന സ്കോർനേടിയ 20വിദ്യാർത്ഥികളെ ഇതിലേക്ക് തെരഞ്ഞെടുത്തു.

പ്രവർത്തനങ്ങൾ

സ്‌കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളും മിസ്ട്രസ്സുമാരും ചേർന്ന് മനോഹരമായ ഡിജിറ്റൽ മാഗസിൻ-2019 നിർമ്മിക്കുകയും പി റ്റി എ പ്രസിഡന്റ് ശ്രീ ഹംസ കുന്നത്തേരി പ്രകാശനം നിർവഹിക്കുകയും ചെയ്തു.


25010 it room 2.png 25010 it room 3.png


ഞങ്ങളുടെ ഡിജിറ്റൽ മാഗസിൻ മിന്നാമിന്നി കാണുവാൻ താഴെയുള്ള LINK ൽ ക്ലിക്ക് ചെയ്യുക.

ഡിജിറ്റൽ മാഗസിൻ2019

ഡിജിറ്റൽ പൂക്കളം

2019 ലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 2 ന് സ്‌കൂളിൽ വെച്ച് നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു.മത്സരത്തിൽ ആദ്യസ്ഥാനങ്ങൾ നേടിയ പൂക്കളങ്ങൾ.

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം First
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം Second
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം Third