കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jamsheer pm (സംവാദം | സംഭാവനകൾ) (→‎വിജയഭേരി 2023 -2024: പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ശ്രീമതി. സീന. കെ.പി യുടെ മോട്ടിവേഷൻ ക്ലാസ്സ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വിജയഭേരി 2023 -2024

സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖയാക്കിയാണ് ഈ വർഷത്തെ വിജയഭേരി പ്രവർത്തനങ്ങൾ നടന്ന് വരുന്നത്.ജൂൺ രണ്ടാം വാരം മോണിംഗ് ക്ലാസ്സുകൾ ആരംഭിച്ചു. കുട്ടിയെ അറിയാം  എന്ന പ്രത്യേക ഫോം സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും നൽകി. ഫോമിലൂടെ കുട്ടിയുടെ വീട്ടിലെ സഹചര്യമുൾപ്പടെ പ്രാഥമികമായി വിലയിരുത്താൻ സാധിച്ചു. ജൂലൈ ആദ്യവാരം ഒന്നാം മിഡ് ടേം പരീക്ഷ നടത്തുകയും മാർക്ക് ക്രോഡീകരിക്കുകയും ചെയ്തു. മിഡ് ടേം പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി ആദ്യപാദ പരീക്ഷക്ക് തോൽക്കാൻ സാധ്യതയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുകയും  വിജയിക്കാനാവശ്യമായ പ്രത്യേക ക്ലാസ്സുകൾ നൽകുകയും ചെയ്തു. ഒന്നാം പാദവാർഷിക പരീക്ഷയുടെ മുൻപ്   8, 9, 10 ക്ലാസ്സുകളിൽ    ടീം വിജയഭേരി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസ്സധ്യാപകരുടെ മോട്ടിവേഷൻ ക്ലാസ്സുകൾ  നടന്നു.

ഒന്നാം ടേം പരീക്ഷയ്ക്ക്  ശേഷം മാർക്കുകൾ വിലയിരുത്തി 170 കുട്ടികളെ ഉൾകൊള്ളുന്ന  A + club രൂപീകരിച്ചു. കരുളായി പഞ്ചായത്ത്ഹാളിൽ ഈ വിദ്യാർത്ഥികൾക്ക്  ' ടീം വിജയഭേരി' മോട്ടിവേഷൻ ക്ലാസ്സ് നൽകി. അർദ്ധവാർഷിക പരീക്ഷക്ക് മുൻപ് ഒരു മണിക്കൂർ ദൈർഘ്യമുള്ള (4-5)  പ്രത്യേക വിജയഭേരി ക്ലാസ്സുകൾ നടത്തി. അധ്യാപകരുടെ ഗൃഹസന്ദർശനം ആരംഭിച്ചു. അർദ്ധവാർഷിക പരീക്ഷയ്ക്ക് ശേഷം ജനുവരി 4 ന് സ്കൂളിലെ ടൈം ടേബിൾ  പുന:ക്രമീകരിച്ച് SSLC ക്യാമ്പ് ക്ലാസ്സുകൾ ആരംഭിച്ചു. സ്കൂളിലെ ഒരോ അധ്യാപകനും 10 കുട്ടികളെ നൽകി 455 കുട്ടികൾക്കും മെൻ്റർമാരെ ഉറപ്പ് വരുത്തി. ക്രിസ്മസ് അവധിക്ക് തന്നെ മെൻ്റർമാർ  അവരുടെ വാട്സ്പ്പ്  ഗ്രൂപ്പ് വഴിയും ഫോൺവഴിയും വിജയഭേരി പരീക്ഷക്കായി കുട്ടികളെ ഒരുക്കി. ആഴ്ചയിൽ ഒരു ദിവസം ( വെള്ളി) സ്കൂളിൽ മെൻ്റർ - മെൻ്റി മീറ്റപ്പ് നടന്ന് വരുന്നു. മീറ്റപ്പിന് ശേഷമുള്ള  സ്റ്റാഫ് കൗൺസിലിൽ  കുട്ടികൾ സൂചിപ്പിച്ച വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ട്.

പ്രമാണം:കൂടെ.jpg
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ശ്രീമതി. സീന. കെ.പി യുടെ മോട്ടിവേഷൻ ക്ലാസ്സ്

വിജയഭേരി ആദ്യ പ്രീ-മോഡൽ രണ്ടാം പ്രീ -- മോഡൽ രതിൻ മാസ്റ്റർ , നിതിൻ മാസ്റ്റർ എന്നിവരുടെ ചുമതലയിൽ വിജയകരമായി പൂർത്തീകരിച്ചു. മൂന്നാം പ്രീ മോഡൽ പരീക്ഷ നടന്നുകൊണ്ടിരിക്കുന്നു. ജനുവരി 22 ന് കരുളായി പി.ജി ഓഡിറ്റോറിയത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ശ്രീമതി. സീന. കെ.പി യുടെ മോട്ടിവേഷൻ ക്ലാസ്സ് നടന്നു. ജനുവരി അവസാന വാരം 'സമീപം' എന്ന പേരിൽ നിശ്ചയിക്കപ്പെട്ട 10 മേഖലകളിൽ  പ്രദേശിക വിദ്യാഭ്യാസ കൂട്ടായ്മ നടത്താൻ തീരുമാനിച്ചു.

പ്രമാണം:വിജയഭേരി പരീക്ഷക്ക് മുമ്പുള്ള പ്രത്യേക അസ്സംബ്ലി.jpg
വിജയഭേരി പരീക്ഷക്ക് മുമ്പുള്ള പ്രത്യേക അസ്സംബ്ലി
പ്രമാണം:A + Club വിദ്യാർത്ഥി കൾക്കായി പഞ്ചായത്ത് ഹാളിൽ ടീം വിജയഭേരി നടത്തിയ മോട്ടിവേഷൻ ക്ലാസ്സ്.jpg
A + Club വിദ്യാർത്ഥി കൾക്കായി പഞ്ചായത്ത് ഹാളിൽ ടീം വിജയഭേരി നടത്തിയ മോട്ടിവേഷൻ ക്ലാസ്സ്

അഖിലേന്ത്യ സ്‍ക‍ൂൾ മീറ്റിലേക്ക് ....

ലഖ്നൗ അഖിലേന്ത്യ സ്‍ക‍ൂൾ മീറ്റിൽ 4x100 റിലേ ടീമിൽ ഇടം നേടിയ മ‍ുഹമ്മദ് ഷാൻ