ഗവ.എൽ പി എസ് കൂവത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31504 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് കൂവത്തോട്
വിലാസം
പൂവത്തോട്

പൂവത്തോട് പി ഒ
,
പൂവത്തോട് പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04822 237050
ഇമെയിൽhmglpskoovathodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്31504 (സമേതം)
യുഡൈസ് കോഡ്32101000401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ7
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോൻസി ജോസ്
പി.ടി.എ. പ്രസിഡണ്ട്നിഷജയമോൻ
എം.പി.ടി.എ. പ്രസിഡണ്ട്അഖില പ്രജീഷ്
അവസാനം തിരുത്തിയത്
12-02-202431504


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ മീനച്ചിൽ താലുക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പൂവത്തോട് എന്ന ഗ്രാമ പ്രദേശത്ത് ആണ് കൂവത്തോട് സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

1920 കളിൽ പൂവത്തോട് പള്ളിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിന് തുടക്കം. മണിയാക്കുപാറക്കാരുടെ കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത്. സ്കൂൾ റോഡ് സൈഡിലേക്ക് മാറ്റണമെന്ന നിർദ്ദേശ ത്തെ തുടർന്ന് തുരുത്തിയിൽ മാനേജർ എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിച്ചിരുന്ന തുരുത്തിയിൽ ദേവസ്യ ജോസഫ് ഇപ്പോൾ സ്കൂൾ നിൽക്കുന്ന നാൽപ്പത് സെന്റ് വരുന്ന ഭൂമി വിട്ടു നൽകി. ഇവിടെ പള്ളിയുടെ നേതൃത്വത്തിലാണ് ഇന്നു കാണുന്ന സ്കൂൾ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. പിന്നീട് സർക്കാരിലേക്ക് നിരുപാധികം വിട്ടു നൽകി. 1929 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.ശ്രീ.പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. പഴയ പ്രൌഡി നിലനിർത്തി ശംഖു മുദ്രയോട് കൂടിയ കെട്ടിടം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്‌ .

ഭൗതികസൗകര്യങ്ങൾ

മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ക്ലാസ് മുറികളെല്ലാം ടൈൽ പാകിയതും സീലിംഗ് ചെയ്തതും ആണ്. ഗ്യാസ് കണക്ഷൻ ഉള്ള പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു.

ശിശുസൗഹൃദ ക്ലാസ് മുറികൾ

         കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ ശിശു സൗഹൃദ ക്ലാസ്സ്മുറികൾ

പുതിയ ഓഫീസ് കെട്ടിടം

         2010 ൽ സ്കൂളിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം  ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന ,  ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ പ്രൈമറിയ്ക്ക്  തിളക്കം കൂട്ടുന്നു  


ഐ. ടി. അധിഷ്‌ഠിത പഠനം

        ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ സർക്കാർ  അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി  അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്.

കളി ഉപകരണങ്ങൾ

           ഒഴിവു സമയങ്ങളിൽ  കുട്ടികൾക്ക്  മാനസിക ഉല്ലാസം നൽകുന്നതിനായി കളി ഉപകരണങ്ങൾ ലഭ്യമാണ് 

ക്‌ളീൻ കിച്ചൺ & ഡൈനിംഗ് റൂം

           മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട്


  • പാല ഉപജില്ലയിലെ സർക്കാർ അംഗീകൃത ഹൈടെക് പ്രീ പ്രൈമറി
  • കുട്ടികളുടെ ലൈബ്രറി
  • കുട്ടികൾക്ക് വിനോദത്തിനായി കിഡ്സ്‌ പാർക്ക്‌
  • പെൺ സൌഹൃദ ശൌചാലയം
  • ജൈവ വൈവിധ്യ പാർക്ക്‌
  • കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ഓരോ ക്ലാസ്സിലും വായനാമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത്‌ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്ബ്
  • യോഗക്ലാസ്
  • നൃത്ത പരിശീലനം
  • പ്രവർത്തിപരിചയ പരിശീലനം
  • സംഗീത പരിശീലനം
  • കായിക പരിശീലനം
  • വായനാക്ലബ്
  • പച്ചക്കറിതോട്ടനിർമാണം
  • ബോധവൽക്കരണ ക്ലാസുകൾ
  • ശിൽപ്പശാലകൾ
  • മെഡിക്കൽ ക്യാമ്പുകൾ
  • പഠനയാത്രകൾ
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീ പൊൻകുന്നം വർക്കി
  • ശ്രീ വിദ്വാൻ പി എൻ നാരായണൻ നായർ
  • ശ്രീ ഇ എസ് നാരായണപിള്ള

നേട്ടങ്ങൾ

  • എല്ലാ കുട്ടികൾക്കും കലാ കായിക പ്രവർത്തി പരിചയ ശാസ്ത്ര മേളകളിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ച വെക്കുന്നു
  • എൽ.എസ്.എസ് സ്കൊളർഷിപ്‌ പരീക്ഷകളിൽ ഉന്നത വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൂവത്തോട്&oldid=2093199" എന്ന താളിൽനിന്ന് ശേഖരിച്ചത്