ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ) (''''പഴമയുടെ തിരുശേഷിപ്പായി ചരിത്രം സൂക്ഷിക്കുന്നതിലുമെത്രയോയിരട്ടി മൺമറഞ്ഞുപോയിട്ടുണ്ടാകും. ഒരുപക്ഷേ അവ രേഖപ്പെടിത്തിയിട്ടുണ്ടാവുക അക്കാലത്ത് ജീവിച്ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഴമയുടെ തിരുശേഷിപ്പായി ചരിത്രം സൂക്ഷിക്കുന്നതിലുമെത്രയോയിരട്ടി മൺമറഞ്ഞുപോയിട്ടുണ്ടാകും. ഒരുപക്ഷേ അവ രേഖപ്പെടിത്തിയിട്ടുണ്ടാവുക അക്കാലത്ത് ജീവിച്ചിരുന്ന ചില മനസ്സുകളി‍ൽ മാത്രം. സംരക്ഷിത സ്മാരകങ്ങളേക്കാളേറെ മനോഹരമാണ് മൺമറഞ്ഞുപോയവ. എൻെറ നാട്ടിലുമുണ്ട് ചിലതങ്ങനെ, ചില മനസ്സുകളിൽ, എങ്ങനെയോ കടന്നുകൂടിയ ബിംബങ്ങളായി. ചുമടുതാങ്ങിയും, വഴിയമ്പലവും, വഴിക്കിണറും, കൽത്തൊട്ടിയും, വായനശാലയും റേഡിയോ കിയോസ്കുും, ശിവൻ മാമൻെറ കടയും കുന്നിക്കലണ്ണൻെറ സൈക്കിൾ ഷോപ്പുും , ഗ്രാമചന്തയും, കൂറ്റൻ പുളിമരവും അതിലെ കൊറ്റിയും, അങ്ങനെയൊരു നീണ്ടനിര. പതിറ്റാണ്ടുകളുടെ പഴക്കത്തിൻെറ തിളക്കമാർന്ന എൻെറ സ്കൂൾകെട്ടിടവും ഇനി ഗൃഹാതുരമായ ഓർമ്മകളിലേക്ക്............