എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട് | |
---|---|
വിലാസം | |
ഈരാറ്റുപേട്ട നടക്കൽ പി.ഒ. , 686121 , കോട്ടയം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04822 276185 |
ഇമെയിൽ | mmmumups111@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32238 (സമേതം) |
യുഡൈസ് കോഡ് | 32100200107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 509 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 153(including preprimary) |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെമീന വി കെ |
പി.ടി.എ. പ്രസിഡണ്ട് | ഒ എ ഹാരിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്നി |
അവസാനം തിരുത്തിയത് | |
10-02-2024 | 32238 |
ചരിത്രം
ഈരാറ്റുപേട്ടയെ പ്രതീക്ഷ പൂർവ്വം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബ് സ്വന്തം ജന്മസ്ഥലമായ കാരക്കാട് പ്രാദേശത്ത് ഒരു എൽ പി സ്‌കൂൾ സ്ഥാപിച്ചു.1976 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കിരി അഹമ്മദ് കുട്ടി സാഹിബ് സ്‌കൂൾ ഉൽഘാടനം നിർവഹിച്ചു. 1979 ജൂൺ മാസത്തിൽ ഒരു യു പി സ്‌കൂളും അനുവദിച്ചുകിട്ടി.ഹാജി കെ എ മുഹമ്മദ് അഷ്‌റഫ് സ്കൂൾ മാനേജർ ആയി തുടരുന്നു .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്റും ,വായന ശാല ,ഐ സി ടി സൗകര്യം വെസ്റ്റ് ബിൻ ലൈറ്റ് & ഫാൻ ഗേൾസ് ഫ്രണ്ട്‌ലി അഡാപ്റ്റഡ് ടോയ്‌ലറ്റ് പച്ചക്കറിത്തോട്ടം കളിസ്ഥലം ,കളി ഉപകരണങ്ങൾ ഉച്ചക്കഞ്ഞിക്കാവശ്യമായ പാത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വായനാദിനാചരണം
വായനാദിനാചരണം വായനാദിനം സ്കൂളിൽ ജൂൺ 19 നു ആചരിച്ചു.വായനാദിന പ്രതിജ്ഞ ,വായനാദിന പ്രഭാഷണം ,പുസ്തക പരിചയം എന്നിവ സ്കൂൾ അസംബ്ലി യിൽ നടന്നു.വായനാദിനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടന്നു.pta president അബ്സാർ മുരിക്കോലിൽ അധ്യക്ഷനാരുന്നു.കാഥികൻ vma സലാം വായനാവാരം ഉദഘാടനം ചെയ്തു .പിറ്റേദിവസം വൈക്കം മുഹമ്മദ് ബഷീർ ജനിച്ചുവളർന്ന തറവാട് സന്ദർശിച്ചു .സ്മാരക മന്ദിരമായ ലൈബ്രറിയും സന്ദർശിച്ചു.
ജനസംഖ്യദിനം
ജനസംഖ്യദിനം ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു എംഎം.എം .യു .എം .യു .പി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറി ,പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം എന്നിവയിൽ കുട്ടികൾ വിവിധങ്ങളായ പോസ്റ്ററുകൾ പതിപ്പിച്ചു. തുടർന്ന് നടന്ന വാശിയേറിയ ജനസംഖ്യ ദിന ക്വിസ് മത്സരത്തിൽ യു .പി വിഭാഗത്തിൽ ഫിദ സിയാദ് അർഹയായി.എൽ .പി വിഭാഗത്തിൽ ആമിന താഹ അർഹയായി.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായനൗഫൽ സർ ,ജോജിമോൻ സർ ,ഷീന ടീച്ചർ ,ഹാഷിമ ടീച്ചർ ,പുഷ്പ ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2016-17 അധ്യായന വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര മേളയിലും ജില്ലാ സംസ്ഥാന ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചു.
ലോക ബഹിരാകാശ വാരാഘോഷം ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി 03 - 10 -2018 ൽ സെമിനാര് നടത്തി.ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച ഈ യോഗത്തിൽ ശ്രീ.മുമുഹമ്മദ് നൗഫൽ പി.സ് സ്വാഗതം ആശംസിച്ചു .
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ --പ്രീത ,സെമീന ,ഹരിപ്രിയ ,സജ്‌ന -------------- എന്നിവരുടെ മേൽനേട്ടത്തിൽ 50-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിത അസംബ്ലി . സ്കൂളിൽ ഗണിത അസംബ്ലി നടത്തി.ഗണിത പ്രാര്ഥനയോടു കൂടിയാണ് ആരംഭിച്ചത് .വിവിധ ജ്യാമിതീയ രൂപങ്ങളിൽ കുട്ടികളെ അണി നിരത്തി . സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ദേശീയ പതാക നിർമാണ മത്സരം ,ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ക്ലാസ് മുറികളുടെ പരപ്പളവ് കണ്ടെത്തുന്ന പ്രവർത്തനം എന്നിവ നടത്തി. കുട്ടികളുടെ ഗണിത താല്പര്യം വർധിപ്പിക്കുന്നതിനായി ഗണിത മാഗസിൻ ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കി .
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ സന്തോഷ് എം .ജോസ് ,രമ്യ ,ഇബി എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗാന്ധി ജയന്തി (ദേശീയ നായി താളീം പരിപാടി) ഗാന്ധി ജയന്തി ദിന വാരാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.ഒക്ടോബര് ഒന്നാം തീയ്യതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞു സോഷ്യൽസയൻസ് ക്ലബ്ബിലെ അധ്യാപകരും കുട്ടികളും തീക്കോയി ജോസ് ജോസഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫിഷ്ലി എന്ന മീൻകുളം കാണാൻ പുറപ്പെട്ടു .കുട്ടികൾ മീൻകുളം കാണുകയും ഉടമസ്ഥനായ ജോസ് എന്ന കര്ഷകനോട് സംശയങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു .സിലോപിയ എന്ന മീൻ മാത്രമാണ് ആ കുളത്തിൽ വളർത്തുന്നത് .വളർത്താനാവശ്യമായ മീൻ കുഞ്ഞുങ്ങളെ ആന്ധ്രാപ്രദേശിൽ നിന്നാണ് കൊണ്ടുവരുന്നത് . ഒരാൾ പൊക്കത്തിൽ കുഴിയെടുത്താണ് മീൻകുളം നിർമിച്ചിരിക്കുന്നത്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മീൻകുളത്തിന്റെ ഉടമസ്ഥനായ ജോസ് ജോസഫ്നെ പൊന്നാട അണിയിക്കുകയും സ്കൂളിന്റെ പേരിൽ ഒരു ഫലകവും സമ്മാനിച്ചു .
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ----- മുഹമ്മദ് നൗഫൽ,ജോജിമോൻ ,ഷീന ,ഹഷീമ ബീഗം ----------- എന്നിവരുടെ മേൽനേട്ടത്തിൽ -40- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കർഷക ദിനത്തിൽ നാട്ടിലെ മുതിർന്ന കർഷകനായ ശ്രീ ഇസ്മായിൽ ഖാൻ അവറുകളെ പൊന്നാട അണിയിച്ചു സ്കൂളിൽ ആദരിച്ചു .സ്കൂളിലെ അദ്ധ്യാപകനായ ശ്രീ നൗഫൽ സർ കുട്ടികൾക് കർഷകനെ പരിചയപ്പെടുത്തി .ശ്രീ ഇസ്മായിൽ ഖാൻ കൃഷിയെ കുറിച്ച് വിശദികരിക്കുകയും കുട്ടികളുടെ സംശയങ്ങൾക് മറുപടി നൽകുകയും ചെയ്തു .കുട്ടികൾക് പുതിയ ഒരു അനുഭവമായിരുന്നു ഇത്
നേട്ടങ്ങൾ
ഈരാറ്റുപേട്ട ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന എയ്‌ഡഡ് സ്കൂൾ
ജീവനക്കാർ
34
അധ്യാപകർ
33
അനധ്യാപകർ
1
മുൻ പ്രധാനാധ്യാപകർ
- 2018-20 ->നെസി കെ
- 2017-18 ->സാലി കുരുവിള
- 2013-16 ->ശ്രീമതി ബേബി അനിത
- 2011-13 ->ശ്രീമതി ബേബി അനിത
- 2009-11 ->ശ്രീമതി ബേബി അനിത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ----മുഹമ്മദ് മുക്താർ (എംബിബിഎസ് )--
- ------കെ എ മുഹമ്മദ് ഹാഷിം(മുൻ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡന്റ് )
- --ഷിനാസ് (എഞ്ചിനീയർ -ഇംഗ്ലണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ റൂട്ടിൽ നാലുകിലോമീറ്റർ യാത്ര ചെയ്‌താൽ ഒന്നാം മൈലിൽ എത്തിച്ചേരാം
അവിടെനിന്നും അഞ്ഞൂറുമീറ്റർ കരീം സാഹിബ് റോഡിൽ സഞ്ചരിച്ചാൽ സ്കൂൾഎത്തിചേരാം {{#multimaps:9.696179,76.788793|width=700px | zoom=16}}