ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/കായികമേള
അക്കാമിക വർഷത്തിലെ കായികമേള 2024 ഫെബ്രുവരി 9ാം തീയതി വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വിദ്യാലയ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് പതാക ഉയർത്തി. തുടർന്ന് കായികതാരങ്ങളുടെ ഹൗസടിസ്ഥാനത്തിലുള്ള മാർച്ച്പാസ്റ്റ് നടന്നു. തുടർന്ന് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസിന്റെ അധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം നടന്നു. സീനിയർ അധ്യാപിക സരിത ഏവരെയും സ്വാഗതം ചെയ്തു.എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് കായിക മേള ഉദ്ഘാടനം ചെയ്തു. എം പി റ്റി എ ചെയർപേഴ്സൺ ഷീബ ആശംസകൾ അറിയിച്ചു. തുടർന്ന് 5, 6, 7 ക്ലാസുകൾക്കായി ഹൗസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒാരോ മത്സരം കഴിയുമ്പോഴും വിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ ഡയസിൽ മെഡൽ വിതരണം ചെയ്തു.