ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yuthika LK14023 (സംവാദം | സംഭാവനകൾ) ('പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ചിറ്റാരിപ്പറമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 2023-24 ൽ ജൂണിൽ തന്നെവിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആദ്യ യോഗം 12.06.23 ന് ചേർന്നു. യോഗത്തിൽ വെച്ച് ദേവികാ ഷാജി കൺവീനറായും റിയാ രഞ്ചിത്ത് ജോയിന്റ് കൺവീനറായും തെരഞ്ഞെടുക്കപ്പട്ടു.

പ്രവർത്തനങ്ങൾ

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ, പി. എൻ പണിക്കർ അനുസ്മരണം എന്നിവ നടത്തി. തുടർന്ന പുസ്തക പരിചയം കഥാരചനാ മത്സരം , സാഹിത്യ ക്വിസ് എന്നിവ നടത്തുകയുണ്ടായി. ജൂൺ 27 ന് നടന്ന വാങ്മയം പ്രതിഭാ നിർണയ പരീക്ഷയിൽ യുതികാ രഞ്ചിത്ത്, വേദ യു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഉപജില്ലാതല പരീക്ഷയ്ക് അർഹരായി.

7.08.2023 ന് വിവിധ തരം നാടൻപൂക്കളുടേയും ഔഷധ സസ്യങ്ങളുടേയും പ്രദർശനം നടന്നു. നൂറിലധികം വ്യത്യസ്തയിനം ഔഷധ ചെടികളും നാടൻ പൂക്കളും നിറഞ്ഞ പ്രദർശനം വിദ്യാർത്ഥികൾക്ക് മികച്ച ഒരു അനുഭവമായിരുന്നു.

2024 ജ