ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1948 - ൽ എൽ പി സ്കൂളിനെ യു പി  സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . 5,6,7 ക്ലാസുകൾ യഥാക്രമം ഫസ്റ്റ് ഫോം , സെക്കന്റ് ഫോം , തേർഡ് ഫോം എന്നിങ്ങനെ അറിയപ്പെട്ടു . അങ്ങനെ ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ ഒരു പ്രഥമ അധ്യാപകന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തു .1956 - ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം എൽ പി വിഭാഗം വേർതിരിച്ച പ്രതേക പ്രഥമ അധ്യാപകന്റെ കീഴിലാക്കുകയും കോംപൗണ്ടിന്റെ വടക്കേ അറ്റത്തു മാറ്റി സ്ഥാപിക്കുകയും ചെയ്തു .അന്നത്തെ പ്രഥമ അധ്യാപകൺ  ശ്രീ . കുഞ്ഞുകൃഷ്ണപിള്ളയും ആദ്യ വിദ്യാർത്ഥി  എൻ സുരേന്ദ്രനുമാണ്.