പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ആശ ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ വ്യക്തമാക്കി .ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.

വായനദിനം

വായനദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു ..വായനദിനവുമായി ബന്ധപ്പെട്ട് കവിത,കഥ, ഇന്നത്തെ ചോദ്യം, പ്രസംഗം, വിശിഷ്ട വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടൽ, പി എൻ പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുമാരനാശാൻ സ്മാരകലൈബ്രറി സന്ദർശിച്ചു