ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2023-24
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നു. ഭിന്നശേഷി കുട്ടികളും വൃക്ഷത്തൈ നട്ടു. ഹെഡ് മിസ്ട്രസ് ആശ ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മോട്ടോ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് ടീച്ചർ വ്യക്തമാക്കി .ക്ലാസ്സുകളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വീടുകളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കണമെന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.