സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ്മായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 9-08-2023ൽ നടത്തി. ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ 10-08-2023ൽ നടത്തുകയും മികച്ച പോസ്റ്റുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ഫ്രീഡം ഫെസ്റ്റ്മായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരുക്കിയ ഐ.ടി കോർണർ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ആനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നിവയുമായി ബന്ധപ്പെട്ട അറിവുകൾ കുട്ടികളിൽ കൗതുകം ഉണർത്തി.ഐ.ടി യിൽ അഭിരുചിയുള്ള കുട്ടികൾക്ക് അടിസ്ഥാന ആശയങ്ങൾ പകർന്നു നൽകാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു.