ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PKZ1985 (സംവാദം | സംഭാവനകൾ) ('== '''<big>''നാട്ടുവിശേഷം''</big>''' == <blockquote>ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു'''''വിഴിഞ്ഞം ഹാർബർ ഏരിയയുടെ സംസ്കാരങ്ങളിൽ പെട്ടതാണ് ഇവർ മലയാളവും തമിഴും കൂടിക്കലർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നാട്ടുവിശേഷം

വിഴിഞ്ഞം ഹാർബർ ഏരിയയുടെ സംസ്കാരങ്ങളിൽ പെട്ടതാണ് ഇവർ മലയാളവും തമിഴും കൂടിക്കലർന്ന ഒരു പ്രത്യേക സംസാരരീതിയാണ്,പരസ്പരമുളള വിനിമയ ഭാഷയായി ഉപയോഗിക്കുന്നത്.കടൽ തീരത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ മത്സ്യതൊഴിലാളികളുടെ എല്ലാവിധ സംസ്കാരങ്ങളും ഇവരിൽ പ്രത്യക്ഷമാണ്.കടലിൽ പോയി മത്സ്യബന്ധന ത്തിലൂടെ നിത്യ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത് .കടലിൽ നിന്നും ഒന്നും ലഭിക്കാതെ പോകുന്ന കാലങ്ങളിൽ മുഴു പട്ടിണിയിൽ കഴിയാനും അത് മറ്റുള്ളവരെ അറിയിക്കാതിരിക്കാനും ശീലിച്ചവരാണ് ഇവിടെയുള്ള ആളുകൾ.ഉപരിപഠനത്തിനായി എൽ.പി. സ്കൂൾ കഴിഞ്ഞാൽ ആശ്രയകേന്ദ്രം ആയിട്ടുള്ള അപ്പർ പ്രൈമറിയും ഹൈസ്കൂളും ഹാർബർ ഏരിയയിൽ നിന്നും എട്ടോളം കിലോമീറ്റർ അകലെ ആയതിനാലും സാമ്പത്തികമായ പ്രയാസം കാരണവും തുടർ പഠനം നടത്താതെ വീടുകളിൽ ഇരിക്കുന്നവരും കുറവല്ല.വിശിഷ്യാ പെൺകുട്ടികൾ ഹയർസെക്കൻഡറി പഠനങ്ങൾക്ക് പുറത്തേക്ക് വളരെ അപൂർവമായി  മാത്രമാണ് ബിരുദമോ, ബിരുദാനന്തര ബിരുദമോ മറ്റു ട്രെയിനിങ് കോഴ്സുകളിലോ പഠിക്കുന്നവരും,അത്തരം പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരും.പലപ്പോഴും ഈ നാട്ടിലുള്ള പുരുഷന്മാർ മത്സ്യബന്ധനവും കടലും മാത്രമായി അവരുടെ ജീവിതം കഴിച്ചു കൂടുന്നതിനാൽ പുറംലോകവുമായുള്ള ബന്ധവും പുറത്തുനിന്നുള്ള ആളുകളെ അഭിമുഖീകരിക്കാനുള്ള കഴിവും ഇവർക്ക് പൂർണ്ണമായി ഇല്ല എന്ന്പറയാം. അതിവൈകാരികത പലവിധ കാരണങ്ങളാൽ ഇവരുടെ ജന്മ സിദ്ധി ആയതിനാൽ കുടുംബ പ്രശ്നങ്ങൾക്കും അകൽച്ചകൾക്കും കാരണമാവുന്നുണ്ട് എന്നതാണ് മനസ്സിലാവുന്നത്.ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും പരസ്പരം അകൽച്ചകൾ സൃഷ്ടിക്കുന്ന പെരുമാറ്റ രീതിയാണ് അധിക പേരിലും കണ്ടുകൊണ്ടിരിക്കുന്നത്.