ജി. എൽ. പി. എസ്. തൃപ്പലഴികം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. തൃപ്പലഴികം | |
---|---|
വിലാസം | |
തൃപ്പിലഴികം തൃപ്പിലഴികം , തൃപ്പിലഴികം പി ഒ പി.ഒ. , 691509 , കൊല്ലം ജില്ല | |
സ്ഥാപിതം | 1879 |
വിവരങ്ങൾ | |
ഫോൺ | 0474 2523999 |
ഇമെയിൽ | thrippilazhikomglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39313 (സമേതം) |
യുഡൈസ് കോഡ് | 32131200312 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | കരീപ്ര |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 147 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൂസി വി പണിക്കർ |
പി.ടി.എ. പ്രസിഡണ്ട് | മനു പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദിരാദേവി |
അവസാനം തിരുത്തിയത് | |
07-02-2024 | Amarhindi |
................................
ചരിത്രം
തൃപ്പിലഴികത്തിന്റെ അഭിമാനമായി കരീപ്ര ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അണയാത്ത തിരിനാളമായി പരിലസിക്കുന്ന തൃപ്പിലഴികം ഗവണ്മെന്റ് എൽ പി സ്‌കൂളിന്റെ ചരിത്രവഴികൾ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ക്രിസ്തുവർഷം 1879 ൽ തൃപ്പിലഴികം മുസ്ലിം പള്ളിക്ക് സമീപം മൈലത്തുമുക്കിൽ ഒരു ഓല ഷെഡ്‌ഡിൽ തുടങ്ങി ഇപ്പോൾ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന ഇടയിലുവിള വസ്തുവിൽ ചേക്കേറി സ്ഥിര പ്രതിഷ്‌ഠ നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിജ്ഞാനകേന്ദ്രം ഈ ഗ്രാമത്തിന്റെ അന്ധത അകറ്റാനുള്ള കെടാവിളക്കായി മാറി സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948 ൽ ഈ സ്കൂളും പരിസരവും ഗവണ്മെന്റിനു വിട്ടുനൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ മാറിവന്ന ചിന്താധാരയിലുള്ള തെറ്റായ പ്രവണതകളാകാം പൊതുവിദ്യാലങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവീഴ്ചയും സ്വയംസഹായ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വമ്പിച്ച വർദ്ധനവിനും കാരണമായത്. തൽഫലമായി സർക്കാർ അൺ എക്കണോമിക്കായി പരിഗണിച്ച കൂട്ടത്തിൽ ഈ സ്‌കൂളും ഉൾപ്പെട്ടതിൽ അതിശയോക്തിയില്ല. വിദ്യാർഥികളില്ലാതെ അധ്യാപകർ സ്ഥലം മാറിപ്പോയി.ഇതൊരു പോലീസ് സ്റ്റേഷനായി പരിവർത്തനം ചെയ്യപ്പെടുമെന്ന ഘട്ടം വരെയെത്തി.പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും ദീർഘനിശ്വാസങ്ങളുടെ ചൂടാകാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2006 ജൂൺ 1 മുതൽ ഒരു പുതിയ അധ്യായം ശ്രീമതി ടി. മണിയമ്മ എന്ന പ്രഥമ അധ്യാപികയിലൂടെ രചിക്കപ്പെട്ടത്. സഹപ്രവർത്തകരുടെയും ഈ നാട്ടിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും സഹകരണത്തോടെ വെല്ലുവിളികളെ സധൈര്യം നേരിട്ട് നിറപുഞ്ചിയോടെ ഈ വിദ്യാലയത്തിന് പുതുചരിത്രം രചിക്കാൻ ടീച്ചറിന് സാധിച്ചു.സ്കൂളിന്റെ നവോത്ഥാനത്തിന് വേണ്ടിയുള്ള പ്രഥമാധ്യപികയുടെ ശ്രമങ്ങൾക്ക് എന്നും ശക്തി പകർന്നിരുന്നത് കാലാകാലങ്ങളായി നിലവിൽ വന്നിരുന്ന സുതാര്യവും ശക്തവുമായ പി.ടി.എ കളായിരുന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ പുരോഗതിക്ക് കാലാകാലങ്ങളിൽ പൂർവ്വവിദ്യാർത്ഥികളും പരിസരവാസികളും രക്ഷകർത്താക്കളും നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്നതല്ല.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.96703294307082, 76.6963505800035 |zoom=18}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39313
- 1879ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ