സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് പുല്ലങ്കോട്
വിലാസം
വണ്ടൂർ

പി.ഒ, പുല്ലങ്കോട്
,
676525
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04931257054
ഇമെയിൽgmlpspullengode057@gmail.com
കോഡുകൾ
സ്കൂൾ കോഡ്48530 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഐഷ.കെ.എം
അവസാനം തിരുത്തിയത്
07-02-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

'ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ പുല്ലങ്കോട്'

        കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമ​​​ണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. ഏലച്ചോല കു‍‍ഞ്ഞിമുഹമ്മദ് എന്നയാളിൽ നിന്നുമാണ് സ്കൂളിനുള്ള സ്ഥലം വാങ്ങിയത്. ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് എസ്റ്റേറ്റിന്റെ കൂടി സഹായത്തോടെ തുടങ്ങിയ വിദ്യാലയത്തിന് തുടക്കത്തിൽ ഓലപ്പുര (shed) ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ ആയിരുന്നത് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി. 1962 ൽ പുല്ലങ്കോട് ഹൈസ്കൂൾ വന്നപ്പോൾ യു പി വിഭാഗം അവിടേക്ക് മാറ്റി. അന്നുമുതലാണ് ഇത് ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ ആയത്.  പഴയ ഓലപ്പുരകളുടെ സ്ഥാനത്ത് ഓടുമേഞ്ഞ പുരകളുണ്ടായി. ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

             എൽ പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 290 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും ബാക്കി കോ​ൺക്രീറ്റുമാണ്. ഇതിൽ ഒന്ന് സ്റ്റേജ് കം ക്ലാസ്റൂമാണ്. മറ്റൊന്ന് ഒറ്റമുറി ഡി പി ഇ പി കെട്ടിടമാണ്. ഇതിൽ യു കെ ജി പ്രവർത്തിക്കുന്നു. ഇനിയൊന്ന് ഓപ്പറേഷൻ ബ്ലാക് ബോർഡ് പദ്ധതി പ്രകാരമുള്ള പഴയ കെട്ടിടമാണ്. അതിൽ എൽപി വിഭാഗത്തിലെ രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഏറ്റവും പുതിയ കെട്ടിടത്തിലാണ് ഓഫീസ് ഉള്ളത്. ഇതിൽ താഴെയും മുകളിലുമായി നാല് ക്ലാസ്സുകൾക്കുള്ള സൗകര്യമാണുള്ളത്. താഴെ ഒന്നിൽ ഓഫീസ് പ്രവർത്തിക്കുന്നു, മറ്റൊന്നിൽ ഒരു ക്ലാസ്സും. മുകളിൽ രണ്ട് ക്ലാസ്സുകൾക്കുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇപ്പോഴത് മീറ്റിംഗ് ഹാളായി ഉപയോഗിക്കുന്നു.
               ഓടുമേഞ്ഞ കെട്ടിടങ്ങളിലൊന്നിൽ രണ്ടു ക്ലാസ്സുകളും മറ്റൊന്നിൽ നാലു ക്ലാസ്സുകളുമാണുള്ളത്. ചെറിയ കെട്ടിടത്തിൽ എൽ കെ ജി (എ,& ബി)പ്രവർത്തിക്കുന്നു. വലിയ കെട്ടിടത്തിൽ സൗകര്യം കുറഞ്ഞ മുറികളാണുള്ളത്. ഇത് പുതുക്കിപ്പണിയേണ്ടതുമാണ്. ഈ രണ്ടു കെട്ടിടവും ഓഫീസ് കെട്ടിടവും തറയോട് പാകിയതാണ്. സ്റ്റേജിലൊഴികെ എല്ലാ കെട്ടിടത്തിലും വൈദ്യുതിയും റാമ്പും ഉണ്ട്. കഞ്ഞിപ്പുര, ടാപ്പുകൾ, മൂത്രപ്പുരകൾ, കക്കൂസുകൾ എന്നിവയും  മാലിന്യക്കുഴി, മഴവെള്ളസംഭരണി, കിണർ എന്നിവയുമുണ്ട്.ഇതു കൂടാതെ ഉറപ്പുള്ള ചുറ്റുമതിലും സ്രാമ്പിക്കൽ ഫുട്ബോൾ ക്ലബ് നിർമ്മിച്ചു നല്കിയ മനോഹരമായ പ്രവേശനകവാടവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.പറങ്ങോടൻ മാഷ്
  2. ശ്രീമതി.മറിയാമ്മ ടീച്ചർ
  3. ശ്രീ.ഭാസ്കരൻ മാഷ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ



  ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.


{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുല്ലങ്കോട്&oldid=2085811" എന്ന താളിൽനിന്ന് ശേഖരിച്ചത്