സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എൽ പി എസ് ഇളന്തിക്കര/തിരികെ വിദ്യാലയത്തിലേക്ക് 21
ചരിത്രം 98 വർഷം പഴക്കമുള്ള വിദ്യാലയം പുത്തൻവേലിക്കര പഞ്ചയാത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള പള്ളിക്കുടമാണ് എസ്.എച്ച്. ജെ എൽ.പി.എസ്. എളന്തിക്കര. 5030 വിദ്യാർത്ഥിക്കൾ ഇവിടെ നിന്ന് അക്ഷര മധുരം നുകർന്ന് കടന്നു പോയതായി നാൾവഴി പരിശോധനയിൽ മനസ്സിലാക്കി. ത്രിശൂർ അതിരൂപതയുടെ കീഴിൽ തുടങ്ങിയതാണെങ്കിലും ഇരിങ്ങാലക്കുട രൂപത നിലവിൽ വന്നപ്പോൾ രൂപതയുടെ കീഴിലായി. ആദ്യകാല പ്രധാന അധ്യാപകർ ശ്രീ. ഉമ്മൻ, ശ്രീ വി.ജെ കുരിയൻ , ശ്രീ. തോമസ് മാളിയേക്കൽ, ശ്രീ ജോസഫ് തട്ടിൽ, ശ്രീമതി എൻ. ഇ ത്രേസ്യ, ശ്രീമതി ആനി എം. എൽ, ശ്രീമതി മോളി കെ ജോൺ എന്നിവരാണ്. 1926 ൽ സ്ഥാപിതമാണെന്ന് രേഖകകളിൽ കാണുന്നു. മറ്റു ചരിത്രങ്ങൾ ഒന്നും ലഭ്യമല്ല.