ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ

16:27, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ പാതയിൽ


ഇന്ന് ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന ഒന്നാണ് കോവിഡ് 19എന്ന മഹാമാരി. കൊറോണ വൈറസ് ആണ് ഇത് പരത്തുന്നത്. ലോകത്തെ നിശ്ചലമാക്കി മാറ്റിയ ഒന്നാണിത്. 2019 അവസാനത്തോടു കൂടി ചൈനയിലെ വുഹാൻ മാർക്കറ്റിലാണ് ആദ്യമായി ഇത് റിപ്പോർട്ട്‌ ചെയ്തത്. ഇന്ന് ലോകത്തിലെ എല്ലാം രാജ്യങ്ങളുടെയും പേടി സ്വപ്നമായി മാറിക്കഴിഞ്ഞു. കൊറോണ വൈറസ് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലേക്കും ഇത് പടരുന്നു. മുൻപ് എങ്ങുമില്ലാത്തെ വിധത്തിലുള്ള ഒരു പകർച്ചാവ്യാധിയാണിത്. ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് അതിവേഗം പടരുന്ന ഒരു വിപത്ത്. വൈറസ് ഉള്ളിൽ ചെന്നാൽ നമ്മുടെ ശ്വസന അവയവങ്ങളെ ആണ് ബാധിക്കുന്നത്. പനി, ചുമ, ജലദോഷം, ശ്വാസതടസം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗം വന്ന ഒരാളുമായി അടുത്ത് ഇടപെഴുകുമ്പോഴാണ് വൈറസ് പകരുന്നത്. ഈ മഹാമാരിക്ക് ഇതുവരെയും വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല. ഇതിനെ നേരിടാൻ ആരോഗ്യപ്രവർത്തകർ മുന്നോട്ടു വയ്ക്കുന്ന കുറച്ചു നിയന്ത്രണങ്ങൾ ഉണ്ട്. അവ ഇതൊക്കെ ആണ്. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, മാസ്കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈകൾ 20സെക്കന്റ്‌ എടുത്തു കഴുകുക. ഇങ്ങനെ ചെയ്താൽ രോഗം പടരുന്നത് തടയാൻ കഴിയും. ഇതിനോടകം ലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. നമ്മുടെ കൊച്ചു കേരളവും ഇതിനെ നേരിടാൻ ശ്രമിക്കുന്നു. ഒരു പരിധിവരെ അത് ജയിക്കുന്നു. നമ്മുടെ ആരോഗ്യപ്രവർത്തകരും ഗവണ്മെന്റും ഇതിനായി കഠിനമായി പ്രയത്നിക്കുന്നു. നമ്മൾ ഈ രോഗത്തെയും തോൽപ്പിച്ചു അതിജീവിക്കും. നമ്മുക്ക് ഒന്നായി ഇതിനു നേരിടാം. നല്ലൊരു നാളെക്കായി.

നിവേദ്യ ബി നായർ
5 സി ഗവ.യു.പി.എസ്സ്.ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - ലേഖനം