വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം ജൂൺ 1-2023

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ2023 -24 വർഷത്തെ  പ്രവേശനോത്സവം 01/ 06 / 2023 ന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .മുഖ്യമന്ത്രി ശ്രീ  പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ മധുസൂദനൻനായർ അധ്യക്ഷത വഹിച്ചു .സിന്ധു .ബി ,പ്രിൻസിപ്പാൾ , VHSS കരവാരം സ്വാഗത പ്രസംഗം നടത്തി .ശ്രീമതി പ്രസീദ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ ഉത്‌ഘാടന കർമ്മം നിർവഹിച്ചു .മുഖ്യാതിഥി DIET ഫാക്കൽറ്റി ശ്രീമതി സുലഭടീച്ചർ വിശിഷ്ടാതിഥി സ്‌കൂൾ മാനേജർ ശ്രീ .സുരേഷ് .ജി എന്നിവർ എത്തിച്ചേർന്നു .ശ്രീമതി വത്സല (വാർഡ് മെമ്പർ ),ശ്രീമതി .കല ,PTA വൈസ് പ്രസിഡന്റ് ശ്രീമതി .റീമ ,പ്രഥമാധ്യാപിക ,VHSS കരവാരം ,ശ്രീമതി മഞ്ജുഷ (സ്റ്റാഫ് സെക്രട്ടറി )എന്നിവർ ആശംസ അർപ്പിച്ചു .വിമുക്തി ക്ലബ് കൺവീനർ ശ്രീ .ദിലീപ് രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി . 2022 -23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .

പ്രവേശനോത്സവം -ഉത്‌ഘാടനം
ജൂൺ 1 ,2023
എസ് .എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയകുട്ടികളോടൊപ്പം


എസ് .എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു







മാലിന്യ മുക്തo നവ കേരളം -ജൂൺ 2

'മാലിന്യ മുക്തം നവകേരളം ' ക്യാമ്പയിന്റെ ഭാഗമായി ഉപന്യാസ രചന ,പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു.

പോസ്റ്റർ രചന മത്സരം










പരിസ്ഥിതി ദിനം - ജൂൺ 5

ജൂൺ 5,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു .ലോക പരിസ്ഥിതിദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി.

പരിസ്ഥിതിദിനം
പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ട് ജെ.ആർ.സി കേഡറ്റ്സ്





ജൂലൈ 27-എ .പി.ജെ.അബ്ദുൽ കലാം ഓർമ്മദിനം

ഇന്ത്യയുടെ മിസൈൽ മനുഷ്യൻ Dr .എ.പി.ജെ അബ്ദുൽ കലാം ഓർമദിനമായ ജൂലൈ 27 നു സയൻസ് ക്ലബ്ബിന്റെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കലാം ഓർമ്മ മരം നിർമ്മിച്ചു .ശാസ്‌ത്രജ്ഞൻ ആയിരുന്ന ആദ്യത്തെ രാഷ്ട്രപതി , സാങ്കേതിക വിദ്യവിദഗ്‌ദ്ധൻ എന്നി നിലകളിൽ പ്രശസ്‌തനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ  പാഠപുസ്തകമാണ് .വിദ്യാർത്ഥികളുമായി  സംവദിക്കുക എന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നു .അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നവയാണ് .ജനങ്ങളുടെ രാഷ്‌ട്രപതി എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം രാഷ്ടപതി സ്ഥാനം ഒഴിഞ്ഞ ശേഷം ഇഷ്ടമേഖലയായ അദ്ധ്യാപനം ,എഴുത്ത് ,പ്രഭാഷണം എന്നിവയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചു .അദ്ദേഹത്തോടുള്ള ആദര സൂചകമായി വിദ്യാർഥികൾ കലാം മഹത് വചനങ്ങൾ ഉൾപ്പെടുത്തി ഓർമ്മ മരം തയ്യാറാക്കി.

എ.പി.ജെ.അബ്ദുൽ കലാം ഓർമ്മദിനം -ജൂലൈ 27




സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ,2023

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  2023 ആഗസ്റ്റ് 15 രാവിലെ 9 മണിക്ക് ശേഷം ,സ്കൂൾ അങ്കണത്തിൽ പ്രിൻസിപ്പൽ ശ്രീമതി.സിന്ധു,ഹെഡ് മിസ്ട്രസ് റീമ.ടി ,എൻ.സി.സി കൺവീനർ ശ്രീമാൻ അൻഷാദ് ,എൻ.സി.സി കേഡറ്റ്‌സ് ,ജെ.ആർ.സി കേഡറ്റ്‌സ്എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.

സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ,2023





ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കി രാജ്യം-ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3

ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ചു ചന്ദ്രയാൻ 3 പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്റെ മണ്ണിൽ കാലുകുത്തി.40 ദിവസം നീണ്ടയത്നത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ISRO തിരുത്തി കുറിച്ചത് .ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ .കൂടാതെ അമേരിക്കക്കുംസോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ .

ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3 -ലൈവ്
വിജയാഹ്‌ളാദത്തിൽ പങ്ക് ചേർന്ന് കുട്ടികൾ

ഓണാഘോഷം -ആഗസ്റ്റ് 25

2023 -2024 അധ്യയന വർഷത്തെ ഓണാഘോഷം "ഓണവില്ല് " ആഗസ്റ്റ് 25 നു സ്കൂൾ അങ്കണത്തിൽ നടന്നു.കുട്ടികൾ ഒരുമിച്ചിരുന്ന് പൂക്കളമിട്ട് ഓണാഘോഷത്തിന് ആരംഭം കുറിച്ചു .ഒന്നാം പാദവാർഷിക പരീക്ഷകൾ പൂർത്തിയാക്കി ആർപ്പുവിളികളും ആരവങ്ങളും വിവിധതരം പരിപാടികളുമായി സ്കൂളിലെ ഓണാഘോഷം കൊണ്ടാടി .കുട്ടികളുടെ കലാ പരിപാടികൾ,വിനോദ പരിപാടികൾ,വടംവലി,കസേര കളി തുടങ്ങിയ ഓണക്കളികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കുട്ടികൾ ആവേശഭരിതരായി .ജെ.ആർ.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓണകിറ്റ് സമ്മാനമായി നൽകി .രുചിയൂറും വിഭവങ്ങളും പായസവും ചേർന്ന ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി .

പൂക്കളം -2023
ഓണസദ്യ






അദ്ധ്യാപക ദിനം -സെപ്റ്റംബർ 5

കുട്ടികൾ അദ്ധ്യാപകർ ആയപ്പോൾ ക്ലാസ് 9B

അദ്ധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ .സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 അദ്ധ്യാപകദിനമായി ആചരിച്ചു .അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയിൽ വിവരിച്ചു .അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ആശംസ കാർഡുകൾ നൽകി അധ്യാപകരെ ആദരിച്ചു .ഒരു ദിവസം മുഴുവൻ അദ്ധ്യാപകരുടെ സ്ഥാനം കുട്ടികൾ ഏറ്റെടുത്തു .

കുട്ടികൾ അദ്ധ്യാപകർ ആയപ്പോൾ 9A

ശാസ്ത്രമേള

സ്കൂൾതല ശാസ്ത്രമേള സെപ്തംബർ 23 നു സ്കൂൾ ക്യാമ്പസ്സിൽ നടന്നു.സയൻസ്,സാമൂഹ്യ ശാസ്ത്രം ,ഗണിതം എന്നി വിഷയങ്ങളിൽ സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ,ചാർട്ടുകൾ എന്നിവയും പ്രവൃത്തി പരിചയ വിഭാഗത്തിൽ ചന്ദനത്തിരി നിർമാണം ,കയർ കൊണ്ടുള്ള ചവിട്ടി മെത്തകൾ ,തുണിയിൽ ചിത്രം വരച്ച ഉത്പന്നങ്ങൾ ,വെജിറ്റബിൾ പ്രിന്റിങ് ഉത്പന്നങ്ങൾ എന്നിവ മേളയിൽ കുട്ടികൾ പ്രദർശിപ്പിച്ചു .

ശാസ്ത്രമേള -സാമൂഹ്യശാസ്ത്രം
പ്രവൃത്തി പരിചയം
ശാസ്ത്രമേള
ഗണിതമേള

ഒക്ടോബർ 2 -ഗാന്ധി ജയന്തി

ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു രാവിലെ 9 മണിക്ക് ഗാന്ധി ചിത്രത്തിന് മുൻപിൽപ്രഥമദ്ധ്യാപിക റീമ .ടി യുടെ നേതൃത്വത്തിൽ  ദീപം തെളിയിച്ചു പുഷ്പാർച്ചന നടത്തി . അദ്ധ്യാപകരും കുട്ടികളും ചേർന്ന് മെഴുകുതിരി കത്തിച്ചു.ഗാന്ധിജിയുടെ പ്രാർത്ഥനാഗീതങ്ങൾ ആലപിച്ചു .ഗാന്ധിജി അനുസ്മരണത്തോടു അനുബന്ധിച്ചു ക്വിസ് നടത്തുകയുണ്ടായി.ഹരികൃഷ്ണൻ 8C ഒന്നാം സ്ഥാനവും ആദർശ് ,10A രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു സ്കൂൾ പരിസരം ശുചീകരിക്കുന്നതിൽ കുട്ടികൾ എല്ലാവരും പങ്കാളികളായി .ഗാന്ധിജി അനുസ്മരണത്തോടു അനുബന്ധിച്ചു പ്രസംഗ മത്സരം നടത്തി.ഗാന്ധി ദർശൻ ക്ലബ്ബിന്റെയും ജെ.ആർ സി യുടെയും നേതൃത്വത്തിൽ ദേശഭക്തിഗാന മത്സരം നടത്തി

ഒക്ടോബർ 2 -ഗാന്ധി ജയന്തി
ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു സ്കൂൾ പരിസരം ശുചീകരിക്കുന്നതിൽ കുട്ടികൾ

സബ് ജില്ലാ മത്സര വിജയികൾ

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും സബ് ജില്ല തല ശാസ്ത്ര മേളകളിൽ അനേകം കുട്ടികൾ പങ്കെടുക്കുകയും സ്തുത്യർഹമായ വിജയം കരസ്ഥമാക്കുകയും ചെയ്തു .സാമൂഹ്യശാസ്ത്ര മേളയുമായു ബന്ധപ്പെട്ടു നടത്തിയ പത്രവായന മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഹരികൃഷ്ണ .എസ് ഒന്നാം സ്ഥാനം നേടി.ഗണിത ശാസ്ത്രമേളയിലെ ജോമെട്രിക്കൽ ചാർട്ടിൽ ആദർശ് .എസ് എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കി. അഭിനന്ദ് .എ,എസ് വർക്കിംഗ് മോഡലിൽ എ ഗ്രേഡ്  നേടുകയുണ്ടായി .മാത്‍സ് മാഗസിൻ സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .പ്രവൃത്തി പരിചയ മേളയിൽ കയർ ഡോർ മാറ്റ് -ആർച്ച .ബി ,എംബ്രോയിഡറി -മീര.എസ് ,മെറ്റൽ എൻഗ്രേവിങ് -ബിനോയ്.ആർ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി .

പത്രവായന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ  ഹരികൃഷ്ണ (10A )

ഗണിതശാസ്ത്ര മേള

ജോമെട്രിക്കൽ ചാർട്ട് -ആദർശ് .എസ് -എ ഗ്രേഡ് -ഒന്നാം സ്ഥാനം

വർക്കിംഗ് മോഡൽ -അഭിനന്ദ് .എ.എസ് -എ ഗ്രേഡ്

അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ -പ്രണവ് സി -ബി ഗ്രേഡ്

നമ്പർ ചാർട്ട് -മാളവിക മനോജ് -ബി ഗ്രേഡ്

ഗെയിംസ് -അശ്വിൻ .എസ് .നായർ -ബി ഗ്രേഡ്

പസിൽ -അക്ഷയ് അശോക് -ബി ഗ്രേഡ്

സ്റ്റിൽ മോഡൽ -അഭിജിത് .എ .ആർ -ബി ഗ്രേഡ്

മാത്‍സ് മാഗസിൻ -ബി ഗ്രേഡ് -മൂന്നാം സ്ഥാനം

സാമൂഹ്യ ശാസ്ത്ര മേള

പത്ര വായന -ഹരികൃഷ്ണ .എസ് .ഒന്നാം സ്ഥാനം

വർക്കിംഗ് മോഡൽ -അശിൻ .എ.എസ് -ബി ഗ്രേഡ്

പ്രവൃത്തി പരിചയ മേള

കയർ ഡോർ മാറ്റ് -ആർച്ച .ബി -എ ഗ്രേഡ്

എംബ്രോയിഡറി -മീര.എസ് -എ ഗ്രേഡ്

മെറ്റൽ എൻഗ്രേവിങ് -ബിനോയ്.ആർ -എ ഗ്രേഡ്

ബീഡ്‌സ് വർക്ക് -ശ്രീനിധി .ജെ.ബി -ബി ഗ്രേഡ്

അഗർ ബത്തി മേക്കിങ് -കൃഷ്ണജ .കെ പി -ബി ഗ്രേഡ്

ഐ .ടി മേള

ഡിജിറ്റൽ പെയിന്റിംഗ് -ശിവജയ .എസ്. ജെ -ബി ഗ്രേഡ്

വിജ്ഞാനോത്സവം പഞ്ചായത്ത് തലം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തു സംഘടിപ്പിച്ച വിജ്ഞാനോത്സവം നവംബർ 18 ,ശനിയാഴ്‌ച തോട്ടയ്ക്കാട് എം.ജി.യു.പി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.

ആകാശ് (8C),ഹേമ (9C),അക്ഷയ് ( 9A ),മാളവിക (9A) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .

വിജ്ഞാനോത്സവം പഞ്ചായത്ത് തലം

സ്കൂൾ പാർലമെൻറ്

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

2023 -24 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ഡിസംബർ 4 സ്കൂളിൽ നടന്നു .

വോട്ടെണ്ണൽ

സ്കൂൾ വാർഷികം -2023-24