സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2023-24

പ്രവേശനോത്സവം

സിഎൻഎൻ ജിഎൽപിഎസിന്റെ 2023 -24 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശന കവാടം, സ്റ്റേജ്, സെൽഫി കോർണർ, സ്റ്റേജിലേക്കുള്ള കവാടം മുതലായവ പച്ചയോല കൊണ്ടുള്ള പ്രത്യേക കരവിരുതുകളാൽ മനോഹരമായിരുന്നു. പഴയകാല സ്മരണ ഉണർത്തുന്ന 'ചായക്കട' കുട്ടികളിൽ കൗതുകമുണർത്തി.. കൂടാതെ കുട്ടികൾക്കായി കുതിര സവാരിയും ഒരുക്കിയിരുന്നു. പുതു വിദ്യാർഥിനികളുടെ കലാപരിപാടികളും ആകർഷകമായി.

പരിസ്ഥിതി ദിനം -

CNNGLPS ന്റെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു.

പ്രവർത്തനങ്ങൾ


🔹മഴക്കുഴി നിർമ്മാണം (എല്ലാക്ലാസ്സിനും )

🔹മുൻവർഷങ്ങളിൽ വിദ്യാലയത്തിൽ നിന്നും നൽകിയ മരത്തോടൊപ്പം ഉള്ള ഫോട്ടോ.

🔹വൃക്ഷത്തൈ വിതരണം.

🔹ഫീൽഡ് ട്രിപ്പ്‌ (3,4ക്ലാസ്സുകാർക്ക് )

🔹ചിത്രരചന. (എല്ലാ ക്ലാസ്സിനും )

🔹ഫലവൃക്ഷോദ്യാനം... ഒന്നാം പിറന്നാൾ ആഘോഷം

🔹പരിസ്ഥിതി സൗഹൃദ ബാഡ്ജ്..

വായന ദിനം

2023-24 അധ്യയന വർഷത്തെ വായന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. നാടക കൃത്തും സംവിധായകനും അഭിനേതാവും ആയ C N ജയദേവൻ ഉൽഘാടനം ചെയ്തു. ദ്യുതി2023 എന്നപേരിൽ പുസ്തകശേഖരണം, അമ്മവായനക്ക് സൗകര്യമൊരുക്കൽ, സ്കൂൾ ലൈബ്രറി,ക്ലാസ്സ്‌ ലൈബ്രറി നവീകരണം, സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങിയവയും പുസ്തകപരിചയം, മികച്ച കയ്യെഴുത്ത്, മികച്ച എഴുത്തുകാരി, മികച്ച വായനക്കാരി, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും നടന്നു. 17 കുടുംബങ്ങൾക്ക് പുസ്തകം കൈമാറി.

ലഹരി വിരുദ്ധ ദിനം

കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടി

ലഹരി വിരുദ്ധ ദിനം ആചരിച്ചു. സിവിൽ എക്സൈസ് ഓഫിസർ ഹിമ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു.രാജി ടീച്ചർ സന്ദേശം നൽകി. പോസ്റ്റർ നിർമാണവും പ്രദർശനവും നടന്നു.

അമൃതം മലയാളം

ജന്മഭൂമി പത്രം വിദ്യാലയത്തിലേക്ക് എത്തിക്കുന്ന പരിപാടിയായഅമൃതം മലയാളം പദ്ധതി നടന്നു.ശ്രീജിത്ത്‌ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.ശർമ അവർകളാണ് പത്രം സ്പോൺസർ ചെയ്തത്.

ശാസ്ത്രമേള

സ്കൂൾതല ശാസ്ത്രമേള വിപുലമായി നടന്നു.19 ഇനങ്ങളിലായി പ്രവൃത്തി പരിചയ മേള.സാമൂഹ്യ ശാസ്ത്രമേള. സയൻസ് മേള. ഗണിത ശാസ്ത്ര മേള

തുടങ്ങിയവ നടന്നു.

ആരോഗ്യചര്യ

പൈതൃകം പദ്ധതിയുടെ ഭാഗമായി കർക്കിടക മാസാചാരണം

നടന്നു.വിവിധ നാട്ടുചര്യകളും

ജൂൺ.21അന്താരാഷ്ട്ര യോഗദിനം

ഏകാഗ്രതയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രധാനാധ്യാപകൻ രാജീവ്‌ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി യോഗ, കരാത്തെ മാസ്റ്റർ സജീവ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ലളിതമായ യോഗാമുറകൾ പരിചയപ്പെടുത്തി.

പക്ഷി നിരീക്ഷണദിനം

കുട്ടികൾക്ക് കൗതുകമുണർത്തുന്ന പ്രവർത്തനങ്ങളാണ് ഈ ദിനത്തിൽ ഒരുക്കിയത്.പക്ഷികളുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടന്നു. എല്ലാ അധ്യാപകരും ചേർന്ന് പക്ഷികളുമായി ബന്ധപ്പെട്ട വിവിധ പാട്ടുകൾ ആലപിച്ചു.

ഇലകൾ കൊണ്ട് കളിപ്പാട്ടങ്ങൾ

പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ഇലകൾ കൊണ്ട് കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ നിർമിച്ചു കൊണ്ട് വന്നു. സ്കൂളിൽ പ്രദർശനം ഒരുക്കി.