ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾവിക്കി ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ വിക്കി ടീം 2021-22
സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുന്നത് എസ് ഐ ടി സി ദീപാ പി ആറിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ആണ്. ഗ്രന്ഥശാല കൺവീനറായ കവിത ടീച്ചറും ഒപ്പമുണ്ട്. കുട്ടികൾ ആദ്യം സ്കൂൾവിക്കി പരിചയപ്പെട്ടതിനെ തുടർന്ന് ചിത്രങ്ങൾ ഫയലുകൾ എന്നിവ ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നു. ഐൻ ബാബുവിന്റെ നേതൃത്വത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സും ഇതിൽ പങ്കാളികളാകുന്നു. എൽ പി വിഭാഗത്തിൽ നിന്ന് സുജിത ടീച്ചറും, യു പി വിഭാഗത്തിൽ നിന്ന് ശാരിക ടീച്ചറും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് റാണിദീപ ടീച്ചറും, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് ഷൈനി ടീച്ചറും വിക്കി അപ്ഡേഷന് സഹായിക്കുന്നു.
സ്കൂൾ വിക്കി ടീം 2018-19
വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിന്റെ സ്ക്കൂൾ വിക്കി പേജിൽ വിവരങ്ങൾ ഉൾപ്പെടുത്താൻ ഒരു ടീം സ്ക്കൂളിൽ പ്രവർത്തിക്കുന്നു. 10 ബി യിലെ കഴിഞ്ഞ വർഷത്തെ കുട്ടിക്കൂട്ടം അംഗങ്ങളായിരുന്ന നിഹാര, ടിൻസി ശ്യാം, അസിൻ മിത്ര, അഭയ് ജിത്ത്, 10 ഡി യിലെ മൃദുല, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 എ യിലെ വിഘ്നേഷ് മോഹൻ,9 ബിയിലെ അരവിന്ദ്, നിഖിൽ, ആദിത്യപ്രസാദ്, മിഥുൻ, 9 ഡിയിലെ അശ്വിൻ,ആദിത്യൻ, വിശാഖൻ എന്നിവരാണ് സ്ക്കൂൾ വിക്കിയിലെ പ്രമുഖർ, ഫോട്ടോ എടുക്കാനും റിപ്പോർട്ട് തയ്യാറാക്കാനും ടൈപ്പിംഗിനും ഇവർ സഹായിക്കുന്നു.

സ്കൂൾ വിക്കി അവാർഡ് 2022 - ഗവ.മോഡൽ.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം
പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ 'സ്‌കൂൾ വിക്കിയിൽ' മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലാ തലത്തിൽ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ സ്‌കൂളിനാണ് ഒന്നാം സമ്മാനം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ'സ്‌കൂൾ വിക്കി യിൽ 15,000 സ്‌കൂളുകളെ സംബന്ധിച്ച വിവരങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്‌കൂളിന് 25,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസപത്രവും ലഭിച്ചു. ഇൻഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ സമ്മാനിച്ചു.
സ്കൂൾ വിക്കി 2018-19
വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിന്റെ സ്ക്കൂൾ വിക്കി പേജിൽ വിവരങ്ങൾ ഉൾപ്പെടുത്താൻ ഒരു ടീം സ്ക്കൂളിൽ പ്രവർത്തിക്കുന്നു. 10 ബി യിലെ കഴിഞ്ഞ വർഷത്തെ കുട്ടിക്കൂട്ടം അംഗങ്ങളായിരുന്ന നിഹാര, ടിൻസി ശ്യാം, അസിൻ മിത്ര, അഭയ് ജിത്ത്, 10 ഡി യിലെ മൃദുല, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 എ യിലെ വിഘ്നേഷ് മോഹൻ,9 ബിയിലെ അരവിന്ദ്, നിഖിൽ, ആദിത്യപ്രസാദ്, മിഥുൻ, 9 ഡിയിലെ അശ്വിൻ,ആദിത്യൻ, വിശാഖൻ എന്നിവരാണ് സ്ക്കൂൾ വിക്കിയിലെ പ്രമുഖർ, ഫോട്ടോ എടുക്കാനും റിപ്പോർട്ട് തയ്യാറാക്കാനും ടൈപ്പിംഗിനും ഇവർ സഹായിക്കുന്നു.
ഗവൺമെൻറ്, മോഡൽ സ്കൂൾ വെങ്ങാനൂരിന് സ്കൂൾ വിക്കി അവാർഡ് 2018
സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ നേടി. 29.09.2018 ശനിയാഴ്ചയായിരുന്നു അവാർഡ് പ്രഖ്യാപനം. ഒക്ടോബർ 4 വ്യാഴാഴ്ച മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പുരസ്കാര വിതരണ ചടങ്ങിൽ ട്രോഫിക്കും പ്രശസ്തിപത്രത്തിനുമൊപ്പം 25,000 രൂപയുടെ ചെക്കും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രഥമാധ്യാപിക ശ്രീമതി ബികെ കലയ്ക്ക് കൈമാറി.
സംസ്ഥാനത്തെ ഒന്നുമുതൽ 12 വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കി ആരംഭിച്ച സ്കൂൾ വിക്കി പൂർണ്ണമായും അംഗങ്ങളുടെ പങ്കാളിത്തത്തോടെ വിവരശേഖരണം സാധ്യമാക്കുന്ന ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. എല്ലാ സ്കൂളിനെയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കേരളത്തിലെ എല്ലാ നാട്ടു ചരിത്രത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും സ്ഥലനാമ ചരിത്രങ്ങളുടെയും പ്രാദേശിക വാക്കുകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വിവരങ്ങളുടെ ഒരു കലവറയാണ് സ്കൂൾ വിക്കി. കൂടാതെ ഓരോ സ്കൂളിലെയും പ്രവർത്തനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഓരോ സ്കൂളും ആണ് ഇതിൽ വിവരം ഉൾക്കൊള്ളിക്കേണ്ടത് . ഏറ്റവും നന്നായി സ്കൂൾവിക്കിയിൽ വിവരങ്ങൾ ഉൾപ്പെടുത്തിയ തിനുള്ള സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാന പുരസ്കാരം ലഭിച്ചതിനാൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അംഗീകാരമായി കണക്കാക്കുന്നു എന്നും സ്കൂൾ ഐ ടി ക്ലബ് -ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ പ്രവർത്തനങ്ങൾ തുടരുമെന്നും പ്രഥമാധ്യാപിക അറിയിച്ചു
പുരസ്കാരസ്വീകരണം
-
പുരസ്കാര വിതരണചടങ്ങ്
-
പ്രശസ്തിപത്രം
-
ശബരീഷ് മാഷിന്റെ മാതാവിനൊപ്പം
-
പുരസ്കാരവുമായി അധ്യാപകർ
-
മലപ്പുറത്തുനിന്ന് പുരസ്കാരവുമായി തിരുവനന്തപുരത്തേയ്ക്ക്
കൃതജ്ഞത
നമ്മുടെ സ്കൂളിന് സ്കൂൾ വിക്കി അവാർഡ് ലഭിച്ചതിൽ ഞങ്ങളേവരും സന്തോഷിക്കുന്നു. ഇതു തയ്യാറാക്കാൻ സഹായങ്ങൾ നൽകുന്ന ബാലരാമപുരം ഉപജില്ലാ മാസ്റ്റർ ട്രെയിനർ ജലജ ടീച്ചർ, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ ഷീലുകുമാർ സാർ,സ്കൂൾ വിക്കി ക്ലാസ്സെടുത്ത കാട്ടാക്കട ഉപജില്ലാ മാസ്റ്റർ ട്രെയിനർ സതീഷ് സാർ എന്നിവർക്ക് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂരിന്റെ നന്ദി രേഖപ്പെടുത്തുന്നു.