ജി എൽ പി എസ് കോട്ടപ്പടി സൗത്ത‍്

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 2 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിൽ കോട്ടപ്പടി യുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവൺമെന്റ് എൽ പി കോട്ടപ്പടി സൗത്ത്.

ജി എൽ പി എസ് കോട്ടപ്പടി സൗത്ത‍്
വിലാസം
കോട്ടപ്പടി

കോട്ടപ്പടി പി ഒ കോട്ടപ്പടി
,
686695
സ്ഥാപിതം1836
വിവരങ്ങൾ
ഫോൺNIL
ഇമെയിൽglpskpdy@yahoo.in
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSmt . SAROJINI K G
അവസാനം തിരുത്തിയത്
02-02-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടപ്പടി പഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി അശമന്നൂർ പഞ്ചായത്തിന്റെ അതിരിലായിട്ടു സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ഗവ. എൽ. പി. എസ്‌ ( തെക്കേ മലയാളം സ്കൂൾ ). കർത്താക്കന്മാരുടെ ഭരണത്തിലായിരുന്നു    ആ പ്രദേശങ്ങളെല്ലാം' കോട്ട ' എന്നാണറിയപ്പെട്ടിരുന്നത്. അതിനാൽ കോട്ടയുടെ പടിയുള്ള ഈ സ്ഥലം കോട്ടപ്പടി എന്ന പേരിലറിയപ്പെട്ടു.

സ്കൂളിനോട്    ചേർന്നുള്ള  പ്രദേശങ്ങളെല്ലാം നെൽവയലുകളാലും കൃഷിസ്ഥലങ്ങളാലും  സമൃദ്ധമാണ്. കോലാലിതോടിലെ വെള്ളമാണ് ഭൂരിഭാഗം ആളുകളുടെയും കൃഷിഭൂമിയെ സമൃദ്ധമാക്കിയത്. പൗരാണിക പ്രശസ്തമായ ആന വാതിൽക്കോട്ട ഇതിനടുത്തയാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ പൗരാ ണികമായും കാർഷികപരമായും വിദ്യാഭ്യാസപരമായും ഉയർന്നുനിൽക്കുന്ന ഒരു പാരമ്പര്യമാണ് ഇവിടം വിളിച്ചോതുന്നത്.

ഏകദേശം 186 വർഷങ്ങൾക്കു മുൻപ് കുടിപ്പള്ളി ക്കൂടമായി സ്ഥാപിതമായതാണ് ഗവൺമെന്റ് എൽ പി സ്കൂൾ കോട്ടപ്പടി സൗത്ത്. മഞ്ഞുമ്മേൽ കൊടി മാത്യു പൈലി യോഹന്നാൻ എന്ന വ്യക്തിയാണ് വിദ്യാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം ഇഷ്ടദാനമായി നൽകിയത്. ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം ആയിട്ടായിരുന്നു തുടക്കം. ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയം ഒരുകാലത്ത് കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ പഠന കേന്ദ്രം ആയിരുന്നു.

ഭൗതിക സാഹചര്യങ്ങൾ

Hi-tech classrooms of KG SECTION
Hi-tech classrooms of KG SECTION

ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം അടുക്കളയും സ്റ്റോർ റൂമും ഹൈ - ടെക്  പ്രീ പ്രൈമറി ക്ലാസ് റൂമുകൾ കിണർ പൈപ്പ് വെള്ളം ടോയ്ലറ്റ്-7 ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്-2 ക്ലാസ്സ്‌ ലൈബ്രറികൾ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യം ജൈവവൈവിദ്ധ്യ  ഉദ്യാനം ആമ്പൽക്കുളം കുട്ടികളുടെ  പാർക്ക്‌ വെർട്ടിക്കൽ ഗാർഡൻ നീന്തൽക്കുളം ഓടുമേഞ്ഞ രണ്ട് കെട്ടിടങ്ങളും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഒരു ഹാളും ആണ് ക്ലാസ് റൂമുകൾ ആയി പ്രവർത്തിച്ചു വന്നിരുന്നത്.2021 ഓഗസ്റ്റ് 28 ന് ഓടു മേഞ്ഞ കെട്ടിടം പൊ ളിക്കുകയും അതിനെ തുടർന്നു എസ്എസ്എഫ് ഫണ്ടിൽനിന്ന് പുതിയ കെട്ടിടത്തിനന്റെ  പണി നടന്നുവരുന്നു.പുതിയ കെട്ടിടത്തിലെ എല്ലാ ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളായ പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ ഉൾകൊള്ളുന്നവയാണ്. മറ്റു ക്ലാസ്സ്‌ മുറികളും നല്ല വായുസഞ്ചാരമുള്ളതും ക്ലാസ്സ്‌ ലൈബ്രറികളും പഠ നോപകാരണങ്ങളാലും സമ്പുഷ്ടമാണ്. എല്ലാ ക്ലാസ്സ്‌മുറികളിലും ഒരു ലാപ്ടോപ് പഠനാവശ്യത്തിനായിട്ടുണ്ട്.

ഏഴോളം ടോയ്ലറ്റ് കുട്ടികൾക്കായി നിർമിച്ചിട്ടുണ്ട്.2 ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുകളും പ്രവർത്തന സജ്ജമാണ്.

ജോയ്സ് ജോർജ് എം. പി  യുടെ പ്രവർത്തന ഫണ്ടിൽ നിന്നും  അനുവദിച്ച ഒരു സ്കൂൾ ബസ് കുട്ടികൾക്ക് ലഭ്യമാണ്. ==

വൃത്തിയുള്ള ഒരു അടുക്കള കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്നതിനായി സ്കൂളിലുണ്ട്. പാചകവതകലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യത്തിനു  പാത്രങ്ങളും കുടിവെള്ളം നൽകുന്നതിനുള്ള ക്യാനുകളും ഉണ്ട്‌. ശുദ്ധമായ കുടിവെള്ളം കമ്പിവല മൂടിയ കിണറിൽ സുലഭമായി ഉണ്ട്.  കൂടാതെ പൈപ്പുവെള്ളം ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.  ഓരോ കുട്ടിക്കും ആവശ്യമായ വേണ്ടത്ര പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ ലഭ്യമാണ്.

  • കിണർ പൈപ്പ് വെള്ളം
  • ടോയ്ലറ്റ്-7 ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്-2
  • ക്ലാസ്സ്‌ ലൈബ്രറികൾ
  • ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യം
  • ജൈവവൈവിദ്ധ്യ  ഉദ്യാനം
  • ആമ്പൽക്കുളം
  • കുട്ടികളുടെ  പാർക്ക്‌
  • വെർട്ടിക്കൽ ഗാർഡൻ
  • നീന്തൽക്കുളം

സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പ്രധാനധ്യാപകരുടെ പേര് ചാർജ് എടുത്ത തീയതി റിട്ടയർ ചെയ്ത തീയതി ട്രാൻസ്ഫർ ആയ തീയതി റിമാർക്സ്
1 അഭിമന്യു സർ
2 ഏലിയാമ്മ ടീച്ചർ
3 മേഴ്‌സി ടീച്ചർ
4 ചാണ്ടി സാർ
5 സി കെ അന്ത്രു 20.11.2003
6 ഇ കെ തിലോത്തമ 31.03.2003 31.05.2003
7 എൻ എം ഏലിയാമ്മ 06.06.2003 31.052005
8 എം എസ്‌ പദ്മിനി 03.06.2005 31.05.2006
9 സി വി  ശാന്ത 22.05.2006
10 ഷൈല കെ എൻ 04.06.2011 31.05.2006
11 എസ്‌  എം  അലിയാർ 03.06.2016 30.09.2016
12 ആമിനബീവി  എം ഇ 31.10.16 31.03.2018


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ അധ്യാപകർ

  • എൻ  എം  ഏലിയാമ്മ
  • സി കെ തങ്കമ്മ
  • എം വി ഭാനു
  • ബിജു വി നായർ
  • കെ എച്ച് റാബിയ
  • വി എം ഇഷ
  • ശാന്ത സി വി
  • സിജോ കുര്യാക്കോസ്
  • ഡെയ്സി വി ജോർജ്
  • ബി എസ് ബിന്ദു മോൾ
  • സി ആർ പ്രീത
  • പി പി ജോളി
  • ട്രീസ പ്രിൻസില റോഡ്രിഗസ്
  • ശാരദ എ പി
  • സാലിഹ ടി  എ
  • ബീന റ്റി റ്റി
  • കെ ആർ സെബാസ്റ്റ്യൻ
  • സിന്ധു സി പി
  • ഷീന എൻ എസ്
  • ലിസി പോൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോയ് എബ്രഹാം  :   കാഥികൻ, കാർട്ടൂണിസ്റ്, കോട്ടപ്പടി പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.