ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/സോപ്പ് നിർമാണ പരിശീലന ശില്പശാല
കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി സോപ്പ്, ലോഷൻ നിർമാണത്തിൽ ശില്പശാല സംഘടിപ്പിച്ചു. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച്
നിർമിച്ച ലായനി മോൾഡിലേക്ക് മാറ്റിയാണ് കുളിസോപ്പ് നിർമാണത്തിൽ പരിശീലനം നൽകിയത്. ഇതോടൊപ്പം വിവിധ നിറത്തിലും ഗന്ധത്തിലുമുള്ള
ലോഷനുകളും കുട്ടികൾ നിർമിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ അംഗങ്ങളാണ് ശില്പശാലയിൽ പങ്കെടുത്തത്. അറുപത് സോപ്പുകൾ നിർമിച്ചു. വരും ദിവസങ്ങളിൽ കുട്ടികൾ കൂടുതൽ സോപ്പുകൾ നിർമിക്കാനും വിപണന സാധ്യതയൊരുക്കാനും പദ്ധതി തയാറാക്കി. ശ്രീമതി. സ്മിതാ ജോസ് ശില്പശാലക്ക് നേതൃ ത്വം നൽകി.