ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ബോൾ ഔട്ട് മൽസരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് നിയമങ്ങൾ ഹെഡ്‍ മാസ്റ്റർ വിശദീകരിക്കുന്നു

2023-24 അധ്യയന വർഷത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് .പ്രവേശനോത്സവം ,പരിസ്ഥിതി ദിനാഘോഷം ,ബഷീർ ദിനാഘോഷം,ലഹരിവിരുദ്ധ ദിനം ,സ്വതന്ത്ര ദിനാഘോഷം ,ഓണാഘോഷം ,സ്കൂൾ കലോത്സവം ,ശിശുദിനാഘോഷം ,കായികമേള ,കേരളീയം ,ലോകകപ്പ് ക്രിക്കറ്റിനോട്  അനുബന്ധിച്ചു നടത്തിയ ബോൾ ഔട്ട് മത്സരം ,അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ,ക്രിസ്തുമസ് ദിനാഘോഷം ,വിശേഷ ദിനങ്ങളിലെ ക്വിസ് മത്സരങ്ങൾ ,രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരങ്ങൾ ,ഫുഡ് ഫെസ്റ്റ് ,ക്ലാസ് ടെസ്റ്റുകൾ ,ക്ലാസ് പി .ടി .എ . കൾ , പഠനയാത്രകൾ ,വിനോദ യാത്ര ,സ്റ്റാഫ്‌ട്ടൂർ ,തുടങ്ങിയ പഠന - പഠ്യേതര പ്രവർത്തനങ്ങളാൽ സമ്പുഷ്ട്ടമായിരുന്നു ഈ വർഷത്തെ അക്കാദമിക് കലണ്ടർ .സമയബന്ധിതമായ സ്റ്റാഫ് മീറ്റിങ്ങുകളും ,എസ് .ആർ .ജി . കൗൺസിലുകളും നടത്തി ആസൂത്രണങ്ങളും വിലയിരുത്തലുകളും നടത്തിയത് കൊണ്ടാണ്‌ പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി നടപ്പിൽ വരുത്താൻ സാധിച്ചത് .വിശദ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു

a.ഉത്സവത്തോടെ ജൂൺ

1. പ്രവേശനോത്സവം

വർഷത്തെ പ്രവേശനോത്സവത്തിനു വേനലവധിക്ക് തന്നെ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ നടത്തി .സ്കൂൾ പരിസരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു .കുട്ടികളെ മധുര പലഹാരങ്ങളും പഠനോപകാരണങ്ങളും നൽകി സ്വീകരിച്ചു.റിട്ടയേർഡ് ഹെഡ് മാസ്റ്റർ രാജാമണി സർ ഉദ്ഘാടാനം ചെയ്‌തു.അക്ഷരദീപം തെളിയിച്ചു.തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് യു.മുഹമ്മദ് ശാഫി ,വാർഡ് കൗൺസിലർ നിസാമുദ്ദീൻ, കോസ്റ്റൽ പോലീസ് എസ്.ഐ ,എന്നിവർ പങ്കെടുത്തു .

2. ലോക പരിസ്ഥിതി ദിനം

ബോധവത്കരണസദസ്സ്

ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് ചെടികൾ നട്ടുപിടിപ്പിക്കുകയും  ബോധവത്കരണം നടത്തുകയും ചെയ്തു .കൂടാതെ ഈ ദിവസത്തിൽ പ്രത്യേകമായ അസംബ്ലി ചേരുകയും, പോസ്റ്റർ നിർമ്മാണവും, ക്വിസ് മത്സരവും നടത്തുകയും ചെയ്തു. സ്കൂളും പരിസരവും അധ്യാപകരുടെ നേത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു.

3.ലോക സമുദ്ര ദിനം

ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .

4.കരിയർ ഗൈഡൻസ് ക്ലാസ്സ്

ജൂൺ 14 ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതം ഗുണകരമായ രൂപത്തിൽ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി കരിയറിനെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും മാർഗ്ഗനിർദേശ ക്ലാസ്സ് സംഘടിപ്പിച്ചു

5.വായനാവാരം

ജൂൺ 19 മുതൽ 23 വരെ വായനാവാരമായാണ് ആചരിച്ചത്.ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള  ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത് .വയന വാരത്തിന്റെ ഉദ്ഘാടനം ജോസ് സാർ നിർവഹിച്ചു .

6.ലഹരിവിരുദ്ധ ദിനം

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .

b.പ്രതീക്ഷകളുടെ ജൂലൈ

1.സജിത്ര ശില്പശാല

ജൂലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് രക്ഷിതാക്കളുടെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് .

2. ബഷീർ ദിനം

കഥാപാത്രങ്ങളുടെ അവതരണം

ജൂലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചു,  സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി.  കൂടാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളെ പരിചയപ്പെടൽ ,ചുമർപത്രിക തയ്യാറാക്കൽ, ഡോക്യുമെന്ററി പ്രദർശനം, ബഷീർ നോവലുകളിലെ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം, എന്നിവ വളരെ ഭംഗിയായി സംഘടിപ്പിച്ചു .

3. ലോക ജനസംഖ്യ ദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു ലോകത്തിലെ മുഴുവൻ ജനസംഖ്യനുപാതവും അതിലെ സൂചികളും കണക്കുകളും ജനസാന്ദ്രതയും ബോധ്യപ്പെടുത്തുന്ന നിർദേശങ്ങൾ കുട്ടികളോട് അസംബ്ലയിൽ വെച്ചു നൽകി.

4. നേട്ടം

ജൂലൈ 15 ന് നടന്ന ബാലരാമപുരം ഉപജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്‌കൂൾ വിദ്യാർത്ഥിനി മുർഷിദ. എസ്. ഒന്നാം സ്ഥാനം നേടിയത് പുത്തനുണർവ്വേകി .

5. ചന്ദ്രദിനാഘോഷം

ജൂലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കി .ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിച്ചു.ചാന്ദ്രദിന ക്വിസ്‌ മത്സരം നടത്തി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് കാണാൻ പ്രൊജക്ടർ ഉപയോഗിച്ച് അവസരം ഒരുക്കി . കൂടാതെ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം,  ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിച്ചു.

c.ആവേശത്തോടെ ആഗസ്ത്

വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ സംഘടിപ്പിച്ചു .

വർണശബളമായ ഘോഷയാത്രയും  കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.