ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
2023-24 അധ്യയന വർഷത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് .പ്രവേശനോത്സവം ,പരിസ്ഥിതി ദിനാഘോഷം ,ബഷീർ ദിനാഘോഷം,ലഹരിവിരുദ്ധ ദിനം ,സ്വതന്ത്ര ദിനാഘോഷം ,ഓണാഘോഷം ,സ്കൂൾ കലോത്സവം ,ശിശുദിനാഘോഷം ,കായികമേള ,കേരളീയം ,ലോകകപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ചു നടത്തിയ ബോൾ ഔട്ട് മത്സരം ,അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ,ക്രിസ്തുമസ് ദിനാഘോഷം ,വിശേഷ ദിനങ്ങളിലെ ക്വിസ് മത്സരങ്ങൾ ,രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരങ്ങൾ ,ഫുഡ് ഫെസ്റ്റ് ,ക്ലാസ് ടെസ്റ്റുകൾ ,ക്ലാസ് പി .ടി .എ . കൾ , പഠനയാത്രകൾ ,വിനോദ യാത്ര ,സ്റ്റാഫ്ട്ടൂർ ,തുടങ്ങിയ പഠന - പഠ്യേതര പ്രവർത്തനങ്ങളാൽ സമ്പുഷ്ട്ടമായിരുന്നു ഈ വർഷത്തെ അക്കാദമിക് കലണ്ടർ .സമയബന്ധിതമായ സ്റ്റാഫ് മീറ്റിങ്ങുകളും ,എസ് .ആർ .ജി . കൗൺസിലുകളും നടത്തി ആസൂത്രണങ്ങളും വിലയിരുത്തലുകളും നടത്തിയത് കൊണ്ടാണ് പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി നടപ്പിൽ വരുത്താൻ സാധിച്ചത് .വിശദ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു
a.ദിനാഘോഷങ്ങളുടെ ഉത്സവത്തോടെ ജൂൺ
1. പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവത്തിനു വേനലവധിക്ക് തന്നെ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ നടത്തി .സ്കൂൾ പരിസരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു .കുട്ടികളെ മധുര പലഹാരങ്ങളും പഠനോപകാരണങ്ങളും നൽകി സ്വീകരിച്ചു.റിട്ടയേർഡ് ഹെഡ് മാസ്റ്റർ രാജാമണി സർ ഉദ്ഘാടാനം ചെയ്തു .
2. ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് ചെടികൾ നട്ടുപിടിപ്പിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .
3.ലോക സമുദ്ര ദിനം
ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്തു .
4.കരിയർ ഗൈഡൻസ് ക്ലാസ്സ്
ജൂൺ 14 ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതം ഗുണകരമായ രൂപത്തിൽ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി കരിയറിനെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും മാർഗ്ഗനിർദേശ ക്ലാസ്സ് സംഘടിപ്പിച്ചു
5.വായനാദിനം
ജൂൺ 19 വായനാദിനത്തിൽ കുട്ടികൾക്കും ,രക്ഷിതാക്കൾക്കുമായി ക്വിസ് മത്സരങ്ങൾ,പുസ്തക പ്രദർശനം വായനാ മത്സരം ,പോസ്റ്റർ നിർമ്മാണം തുടങ്ങിയവ നടത്തി .
6.ലഹരിവിരുദ്ധ ദിനം
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .
b.പ്രതീക്ഷകളുടെ ജൂലൈ
1. ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചു സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി.
2. ലോക ജനസംഖ്യ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു ലോകത്തിലെ മുഴുവൻ ജനസംഖ്യനുപാതവും അതിലെ സൂചികളും കണക്കുകളും ജനസാന്ദ്രതയും ബോധ്യപ്പെടുത്തുന്ന നിർദേശങ്ങൾ കുട്ടികളോട് അസംബ്ലയിൽ വെച്ചു നൽകി.
3. നേട്ടം
ജൂലൈ 15 ന് നടന്ന ബാലരാമപുരം ഉപജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്കൂൾ വിദ്യാർത്ഥിനി മുർഷിദ. എസ്. ഒന്നാം സ്ഥാനം നേടിയത് പുത്തനുണർവ്വേകി .
4. ചന്ദ്രദിനാഘോഷം
ജൂലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കി .ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിച്ചു.ക്വിസ്മത്സരം നടത്തി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് കാണാൻ പ്രൊജക്ടർ ഉപയോഗിച്ച് അവസരം ഒരുക്കി .