കെ വി കെ എം എം യു പി എസ് ദേവർകോവിൽ/നാടോടി വിജ്ഞാനകോശം/പഴഞ്ചൊല്ലുകൾ
പഴഞ്ചൊല്ലുകൾ
അളമുട്ടിയാൽ ചേരയും കടിക്കും
അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും
ആദ്യം ചെല്ലുന്നവന് അപ്പം
ആന ചെല്ലുന്നത് ആനക്കൂട്ടത്തിൽ
ആനയെ ആട്ടാൻ ഈർക്കിലോ
ആപത്ത് പറ്റത്തോടെ
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് കുടിയിരിക്കൂ
ആഴമുള്ള വെള്ളത്തിൽ ഓളമില്ല
ആല്യാക്ക ചന്തക്ക് പോയ പോലെ
ആലിൻകായ് പഴുത്തപ്പോൾ കാക്കക്ക് വായ്പ്പുണ്ണ്
ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത്
ഇല്ലം മുടക്കി ചാത്തം ഊട്ടരുത്
ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും മറ്റുള്ളോർക്കേ ഉപകരിക്കൂ
ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു
ഉരുളുന്ന കല്ലിൽ പുരളുമോ പായൽ
ഉള്ളത് ഉള്ളപോലെ
ഉള്ളത് കൊണ്ട് ഓണം പോലെ
ഉണ്ടാലുണ്ടപോലിരിക്കണം എന്നാലുണ്ടപോലാവരുത്
എരിതീയിലേക്ക് എണ്ണ ഒഴിക്കരുത്
എലിയെകൊല്ലാൻ ഇല്ലം ചുടരുത്
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും
ഏട്ടിൽ കണ്ടാൽ പോര കാട്ടിത്തരണം
ഏറ്റച്ചിത്രം ഓട്ടപാത്രം
ഐകമത്യം മഹാബലം
ഒരു കള്ളം മറ്റൊന്നിലേക്ക്
ഒരു കോഴി കൂകിയാൽ നേരം പുലരില്ല
ഒരേറ്റത്തിനൊരിറക്കം
കടം കൊടുത്ത് ശത്രുവിനെ വാങ്ങരുത്
കണ്ടൻ തടിക്ക് മുണ്ടൻ തടി
കണ്ടറിയാത്തവൻ കൊണ്ടറിയും
കയ്യനങ്ങാതെ വായനങ്ങില്ല
കരയുന്ന കുഞ്ഞിനേ പാലുള്ളൂ
കള്ളൻ പറഞ്ഞ നേരും പൊളി
ക്ഷണിക്കാതെ ചെന്നാൽ ഉണ്ണാതെ പോരാം
കാറ്റുള്ളപ്പോൾ പാറ്റണം
കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ
കോരിയ കിണറ്റിലേ വെള്ളമുള്ളൂ
ചക്കരവാക്കു കൊണ്ട് വയറുനിറയില്ല
ചത്ത കുഞ്ഞിന്റെ ജാതകം നോക്കുമോ
ചാഞ്ഞ മരത്തിൽ ഓടിക്കയറാം
ചുണ്ടയ്ക്ക് കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ അറയ്ക്കും
ജാത്യാലുള്ളത് തൂത്താൽ പോകില്ല
തൻ വീട്ടിൽ താൻ രാജാവ്
തിടുക്കം കൂട്ടിയാൽ മുറുക്കം കുറയും
തീക്കൊള്ളി കൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനേ പേടി
തെളിച്ച വഴിയ്ക്ക് നടന്നില്ലെങ്കിൽ, നടന്ന വഴിയ്ക്ക് തെളിക്കണം
തോൽവി വിജയത്തിന്റെ നാന്ദി
ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുത്
നഖം നനയാതെ നത്തെടുക്കുക
നിറകുടം തുളുമ്പുകയില്ല
നീതിമാൻ പനപോലെ തഴയ്ക്കും
നുണയ്ക്ക് കാലില്ല
പയ്യെത്തിന്നാൽ പനയും തിന്നാം
പലർ ചേർന്നാൽ പലവിധം
പലതുള്ളി പെരുവെള്ളം
പഴകും തോറും പാലും പുളിക്കും
പൊന്നിൻ കുടത്തിന് പൊട്ട് വേണ്ട
പൊരുതുന്ന ഭാര്യയും ചോരുന്ന തട്ടും ശല്യമാകും
മൗനം പാതി സമ്മതം
മടി കുടി കെടുത്തും
മരത്തിന് കായ ഭാരമോ
മരിക്കാറായ മന്നനെ അധികാരവും മറക്കും
മല എലിയേ പെറ്റു
മുഖം മനസ്സിന്റെ കണ്ണാടി
മുത്തൻ കാളയെ കതിരിട്ടു പിടിക്കാൻ ഒക്കില്ല
മുത്താഴം കഴിഞ്ഞാൽ മുള്ളിലുറങ്ങണം, അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം
മുമ്പേ ചിരിക്കും പിമ്പേ അറക്കും
രണ്ടു വഞ്ചിയിൽ കാലിടരുത്