പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24
ജൂൺ 1 , പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ വിഭാഗത്തിലും പ്രീ പ്രൈമറി വിഭാഗത്തിലും പുതുതായി 19 കുട്ടികൾ ചേർന്നിരുന്നു.തൊപ്പികളും പൂ ചെണ്ടുകളും നൽകി അവരെ വരവേറ്റു. ചീമേനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ ചാരിറ്റി സംഘടനയായ റേസ് വഴി 17 കുട്ടികൾക്ക് ബാഗും കുടയും അടങ്ങുന്ന കിറ്റ് വിതരണം ചെയ്ത.അതോടൊപ്പം കൂത്താട്ട് സൊസൈറ്റി വകയും പട്ടുവം സഹകരണ ബാങ്ക് വകയും കുടയും ബാഗുകളും കുട്ടികൾക്ക് വിതരണം ചെയ്തു.പട്ടുവം പഞ്ചായത്ത് വാർഡ് മെമ്പർമാർ പി.വി.സിന്ധു,ശ്രീമതി.ശ്രുതി ,പി ടി എ പ്രസിഡന്റ് ശ്രീ.ദിലീപ് , ബാങ്ക് - സൊസൈറ്റി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനാ ദിനം
വായനാദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾക്കാണ് തുടക്കമിട്ടത് വായനാപക്ഷാചരണം പരിപാടി ഉച്ചയ്ക്ക് 2 :30 നു മുൻ പ്രധാനാധ്യാപിക ശ്രീമതി.അനിത.കെ ഉദ്ഘടനം ചെയ്തു. വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പുസ്തക വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ടീച്ചർ സംസാരിച്ചു. ടീച്ചറുടെ വക സ്കൂൾ ലൈബ്രറിയിലേക്ക് ഏതാനും മികച്ച പുസ്തകങ്ങളും സംഭാവന ചെയ്തു.കൂടാതെ സ്കൂളിൽ "പുസ്തക സദ്യ " എന്ന പേരിൽ രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന പുസ്തക പ്രദര്ശന പരിപാടിയും നടത്തി.