സെറാഫിക് സി ജി എച്ച് എസ് പെരിങ്ങോട്ടുകര/എന്റെ ഗ്രാമം
പെരിങ്ങോട്ടുകര
തൃശ്ശൂർ ജില്ലയിലെ താന്ന്യം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് പെരിങ്ങോട്ടുകര.
പ്രസിദ്ധമായ നാലമ്പലങ്ങളിലൊന്നായ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിന് കിഴക്കാണ് ഈ സ്ഥലം. തൃപ്രയാറിനെയും പെരിങ്ങോട്ടുകരയെയും വേർതിരിച്ചുകൊണ്ട് കരുവന്നൂർ പുഴയുടെ കൈവഴിയായ തൃപ്രയാർപ്പുഴ ഒഴുകുന്നു. ഇത് ഇപ്പോൾ കനോലി കനാലിന്റെ ഭാഗമാണ്. ഇവിടെ ശ്രീനാരായണഗുരു സ്ഥാപിച്ച ശ്രീ സോമശേഖരക്ഷേത്രം സ്ഥിതിചെയ്യുന്നു.വർക്കല ശിവഗിരി മഠത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം . വളരേ പഴക്കമുള്ള കനാടി ചാത്തൻ ക്ഷേത്രം , അവണങ്ങാട് കളരി, ഞാറ്റുവെട്ടി ഭഗവതി ക്ഷേത്രം എന്നിവ പെരിങ്ങോട്ടുകരയിൽ സ്ഥിതി ചെയ്യുന്നവയാണ് .തൃപ്രയാർ ക്ഷേത്രത്തിൽനിന്ന് ആറാട്ടുപുഴക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി പെരിങ്ങോട്ടുകര വഴിയാണ് തൃപ്രയാർ ദേവർ ആനപ്പുറത്ത് പോകുക.