സെൻറ്‍ റീത്താസ് എൽ പി എസ് മുടിക്കരായി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുടിക്കിരായി

ഹരിത ഭംഗികൊണ്ടും പട്ടണത്തിന്റെ തിരക്കുകൊണ്ടും ശ്രദ്ധേയമായികൊണ്ടിരിക്കുന്ന ഒരു ചെറു ഗ്രാമമാണ് മുടിക്കരായി. കേരളത്തിലെ എറണാകുളം ജില്ലയിലെ കൂവപ്പടി  ബ്ലോക്കിലെ രായമംഗലം ഗ്രാമപഞ്ചായത്തിൻ പരിധിയിൽ വരുന്ന മനോഹരമായ ഈ ഗ്രാമം കൃഷി അടിസ്ഥാന തൊഴിലായി സ്വീകരിച്ചിരുന്നു ഒരു പറ്റം ജനതയെ പ്രതിനിധീകരിച്ചുള്ള ഒരു ഗ്രാമമാണ്.

പൂർവികരുടെ  തൊഴിലിനെ  ഓർമപ്പെടുത്തും വിധം അങ്ങും ഇങ്ങും  പച്ചപരവതാനി വിരിച്ചു വിളഞ്ഞു നിൽക്കുന്ന നെൽപാsങ്ങൾ. വികസനത്തിന്റെ പാതയിലേക്ക് ചുവടുവച്ചു തുടങ്ങിയെന്നു വിളിച്ചോതുന്ന ഗതാഗത മാർഗങ്ങളും കെട്ടിട സമുചയങ്ങളും.

തിരക്കേറിയ കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുവാനുള്ള പ്രവേശന കവാടമായി പെരുമ്പാവൂരും, ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലവും അക്ഷര നഗരിയിലേക്ക്  പ്രവേശിക്കുവാനുള്ള മുവാറ്റുപുഴയും  ഒത്തുചേർന്ന് ഈ ഗ്രാമത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു

മുടിക്കാരായിയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നതും, ഗ്രാമത്തിലെ ജനതകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയതുമായ ഒരു സ്ഥാപനമാണ് സെന്റ് റീത്താസ് എൽ പി സ്കൂൾ

സെന്റ് റീത്താസ് എൽ പി സ്കൂൾ അസംബ്ലി

പതിറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തിയ അധ്വാനം കൊണ്ട് ഈ സ്കൂളിൽനിന്നും ഒട്ടേറെ വിദ്യാർഥികൾ  തങ്ങളുടെ ഭാവിജീവിതം സുരക്ഷിതമാക്കിയിട്ടുണ്ട്. തൊട്ടടുത്തുള്ള എം ജി എം ഹയർ സെക്കന്ററി സ്കൂളും ഓടക്കാലി  സ്കൂളും  കൂടാതെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ഗ്രാമത്തിന്റെ ശോഭ വർധിപ്പിക്കുവാൻ മൂലകാരണമായി നിലകൊണ്ടിട്ടുണ്ട്. ഇന്നും  അത് തുടർന്നുകൊണ്ട് പോകുന്നുണ്ട്.