ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.വിഴിഞ്ഞംചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള പ്രദേശമാണ്. അത് ആയ് രാജാക്കന്മാരുടെ തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്നു .പിന്നീടു ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തി.പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ അവിഭാജ്യഘടകമായിരുന്നു ഈ തുറമുഖം . പിന്നീട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറി. ഈ തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട് യുദ്ധങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രസിദ്ധമായ പ്രാചീന ഗുഹാക്ഷേത്രങ്ങൾ ഇന്നും സുരക്ഷിതമായി നിലകൊള്ളുന്ന പ്രദേശമാണ് വിഴിഞ്ഞം .
അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും ഇടയിൽ മത്സ്യത്തൊഴിലാളികളായ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം, നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ ഇവിടുത്തെ ജനങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് 1968 -ൽ സ്ഥാപിക്കുകയും, 1970-ൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ദാനംചെയ്‌ത അൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം ഇന്നും നിലകൊള്ളുന്നത്. 2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി.