ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നായന്മാർമൂല

[[പ്രമാണം:11021 Collectrate.jpg|thumb|കാസറഗോഡ് കളക്ടറേറ്റ് കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല. കാസർഗോഡ് പട്ടണത്തിൽ നിന്ന് ഏകദേശം 4.2 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ദേശീയ പാത NH 66 വിദ്യാനഗറിനെ അടുത്തുള്ള പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. സപ്ത ഭാഷ സംഗമ ഭൂമിയാണ് കാസറഗോഡ്. നായന്മാ൪മൂല കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്. കേരളത്തിൻറെ കിരീടമാണ് കാസറഗോഡ് എന്നു പറയാംബഹുഭാഷ സംഗമ ഭൂമി, അധിനിവേശത്തിൻറെയും പ്രതിരോധത്തിൻറെയും ചരിത്ര സാക്ഷ്യങ്ങളായ കോട്ടകൊത്തളങ്ങൾ, നവീന ശിലായുഗ സംസ്കാരത്തിൻറെ അവശേഷിപ്പുകളായ ചെങ്കല്ലറകൾ, നന്നങ്ങാടികൾ, മുനിയറകൾ, പ്രാചീന ഭരണരീതികൾ വിളംബരം ചെയ്യുന്ന ശിലാശാസനങ്ങൾ, മലനാടും ഇടനാടും തീരദേശവും ചേരുന്ന ഹരിതാഭയാർന്ന ഭൂപ്രകൃതി, സവിശേഷമായ ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവയോടൊപ്പം ഭാഷകളുടെയും സംസ്കാരത്തിൻറെയും കൊടുക്കൽ വാങ്ങലുകൾക്ക് പെരുമ കൂടിയുളള പ്രദേശമാണ് കാസറഗോഡ്. ജില്ലയിലെ ഇടനാടൻ ചെങ്കൽ പ്രദേശങ്ങളിൽ കണ്ടെത്തിയ കുടക്കല്ല്, ചെങ്കല്ലറ, മൺപാത്രങ്ങൾ, കډഴു, പ്രാചീന ഇരുമ്പുപകരണങ്ങൾ എന്നിവയെല്ലാം ഇവിടെ കൃഷിയെയും പ്രകൃതിയേയും ആരാധിച്ചും ആശ്രയിച്ചും ജീവിച്ചുവന്ന പ്രാചീന മനുഷ്യരുടെ സൂചനകൾ നൽകുന്നു. മണ്ണുകൊണ്ട് തീർത്ത മായിലർ കോട്ടകൾ ഗോത്ര രാജാക്കډാർ നാടുവാണതിൻറെ അവശേഷിപ്പുകളാകാം. കൊറഗർ, മലക്കുടിയർ, മാവിലർ, കോപ്പാളർ, മലവേട്ടുവർ എന്നിവർ ഇവിടെ മാത്രം കാണുന്ന ഗോത്ര വിഭാഗങ്ങളാണ് വേലൻ, പറയൻ, നരസണ്ണർ, മാദിഗർ, ബാകുഡർ, മൊഗേർ, പുലയർ തുടങ്ങിയ ഗോത്ര വിഭാഗങ്ങളും ആദിമസമൂഹത്തിൻറെ പിൻതുടർച്ചക്കാരായി ജില്ലയിലുണ്ട്. ആദിമ ഗോത്ര വാസികൾ നാടുവാണിരുന്ന ഇടങ്ങളിൽ ബുദ്ധമതവും ജൈനമതവും ആര്യാധിനിവേശത്തിന് മുമ്പേ വേരുറപ്പിച്ചിരുന്നുവെന്ന് ചില സ്ഥലനാമങ്ങളിൽ നിന്നും ആരാധനാ കേന്ദ്രങ്ങളിൽ നിന്നും വ്യക്തമാകുന്നു.


കാസറഗോഡ് എന്നാൽ കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നർത്ഥം. ലിങ്കണ്ണ കവിയുടെ കേളദിനൃപവിജയ എന്ന കൃതിയിൽ തുളുവരാജർകളെല്ലർ മലെതിറെ നിഗ്രനിസി മറെവ കാസറഗോഡാൾچഎന്നിങ്ങനെയാണ് കാസറഗോഡ് എന്ന പദം പ്രയോഗിക്കുന്നത്. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലർന്ന സസ്യശ്യാമള ഭൂമി അറബിക്കടൽ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്. കാസർഗോഡ് ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും ,200 ൽ പരം അധ്യാപകർ ജോലി ചെയ്യുന്നതുമായ തന്ബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ സ്തിഥി ചെയ്യുന്നതും നായന്മാര്മൂലയിൽ ആണ് .

==  ഭൂമിശാസ്ത്രം ==

ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം.കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലർന്ന സസ്യശ്യാമള ഭൂമി അറബിക്കടൽ ആലിംഗനം ചെയ്യുന്ന തീരം.

പ്രമാണം:11021 geography.jpg
ഭൂമിശാസ്ത്രം

പ്രധാന പൊതു സ്ഥാപനങ്ങൾ

VIDHYANAGAR

പ്രമാണം:IMG-20240120-WA0043.jpg

  • കളക്ടറേറ്റ് കാസറഗോഡ്
  • ജില്ലാ ജയിൽ
  • ജില്ലാ ട്രഷറി
  • ഗവ. സ്പെഷ്യൽ ട്രീച്ചേർസ് ട്രെയിനിങ് സെന്റർ.
  • ആദായ നികുതി ഓഫീസ് 
    "tax office"
  • ജില്ലാ ശിശു വികസന വകുപ്പ്
  • കേരള വാട്ടർ അതോറിറ്റി
  • റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്
    ജില്ലാ ശിശു വികസന വകുപ്പ്
  • ജില്ലാ ശുചിത്വ മിഷ൯
    Doctor's Clinic
  • പ്രസ് ക്ലബ്
  • ജില്ലാ കോടതി
  • 'ജില്ലാ ജാഗ്രതസമിതി
  • ജില്ലാ വിദ്യാഭ്യസ ഉപഡയറക്ടറുടെ കാര്യാലയം
"DD Office"

ആരാധനാലയങ്ങൾ

  • ഉമ്മർ ജുമാ മസ്ജിദ്
  • ശ്രീകൃഷ്ണ ക്ഷേത്രം വിദ്യാനഗർ
  • ഹനുമാൻമന്ദീർ,വിദ്യാനഗർ
  • ബദർ ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പ്രമാണം:2023-05-27.jpg
"GCK"
  • ഗവ.ITI
  • ത൯ബീഹുൾ ഇസ്ലാം വനിത കോളേജ്
  • എ൯.എ മോഡൽ സ്കുൂൾ മദ്രസ
  • എ൯.എ മോഡൽ ഹയ൪സെക്ക൯ഡറി സ്കുൂൾ
  • ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
    Educational Institute
  • ത്രിവേണി അക്കാദമി
TIHSS naimaimoola
  • "ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല"
    HSS Block
  • ചി൯മയ വിദ്യാലയം
  • അംബിക ഇംഗ്ലീഷ് മീഡിയം സ്കുൂൾ

ശ്രദ്ധേയരായ വ്യക്തികൾ

  • കരൺ ആചാര്യ:കരൺ ആചാര്യ ഒരു ഇന്ത്യൻ ഗ്രാഫിക് കലാകാരനാണ്. ഹനുമാന്റെ ചിത്രീകരണത്തിനും മറ്റ് കൃതികൾക്കും അദ്ദേഹം പ്രശസ്തനാണ് . രാജാ രവി വർമ്മ എന്ന കലാകാരനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് അദ്ദേഹം.
  • സി.അമ്പു നായർ:സി.അമ്പു നായർ 1915-ൽ കാസർകോട് ജനിച്ചു. വടക്കേ മലബാറിലെ കർഷക സമരത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിൽ സജീവമായിരുന്നു. കാസർകോട്ടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന വിവിധ സമരങ്ങളിൽ പങ്കെടുത്തു. കൊളോണിയൽ പോലീസിന്റെ അതിക്രമങ്ങളെത്തുടർന്ന് 1941-ൽ കാസർകോട്ടെ അദ്ദേഹവും സുഹൃത്തുക്കളും ബ്രിട്ടീഷ് പോലീസിനെ ആക്രമിച്ചു. ഈ കേസിൽ അറസ്റ്റിലാവുകയും പത്തുമാസം ജയിലിൽ കഴിയുകയും ചെയ്തു. പിന്നീട് മലബാറിലെ കാരക സംഘത്തിന്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം തുടർന്നു.
Main Building