ഉള്ളടക്കത്തിലേക്ക് പോവുക

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ) ('== എന്റെ ഗ്രാമം == ചൂളമരങ്ങളുടെ ചൂളം വിളി മുഴങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ഗ്രാമം

ചൂളമരങ്ങളുടെ ചൂളം വിളി മുഴങ്ങുന്ന, ഗ്രാമമാണോ പട്ടണമാണോ എന്ന സന്ദേഹമുണര്‍ത്തുന്ന ചെറുദേശമാണ് എന്റെ പള്ളം. വേമ്പനാട്ടുകായലും പാടശേഖപങ്ങളും പോറ്റിവളര്‍ത്തുന്ന എന്റെ നാട് സാംസ്ക്കാരികമായും സാമൂഹികമായും മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഏതാണ്ട് 9 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രദേശത്തും ചുറ്റുപാടുമായും ഉണ്ട് എന്നതുതന്നെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയെ കുറിക്കുന്നു.