വെളളിക്കുളങ്ങര

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മററത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെളളിക്കുള‍ങ്ങര.

 
ആനപ്പാന്തം
 
ആനപാന്തം
ത്രിശൂർ ജില്ലയിലെ മുകുന്തപുരം താല്ലൂക്കിലെ മറ്റത്തു്ര് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമമാണ് വെളളിക്കുളങ്ങര. ഇവിടെ നിന്നും അധികം അകലെയല്ലാതെയാണ്  കാരിക്കടവ് റിസർവ്വ്  വനത്തിന്റെ  അതിർത്തി പ്രദേശം . മാൻ, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ  ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറമ്പിക്കുളത്തിൽ പെട്ടതാണ്  ഈ കാരിക്കടവ് റിസർവ്വ്  വനം. അനേകായിരം  വിനോദ സഞ്ചാരികളെ  മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു.  ആനപ്പാന്തം കോളനി  കാട്ടു ജാതിക്കാരായ  നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും ‍‍ സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്!   ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽ  വേ ഉണ്ടായിരുന്നു  വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് . ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി.  വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്.  
 
pcghs vellikulangara school

https://schoolwiki.in/sw/drtl കോടശേരി മല,രണ്ടു കൈ, കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്.

                                      പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ,  എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം  തോളോടു തോളുരുമ്മി സമത്വ ഭാവത്തോടെ  വാഴുന്നു.നാനാജാതി മതസ്ഥരായ ജനങ്ങൾ ഒത്തൊരുമയോടെ വസിക്കുന്ന ഒരു ഗ്രാമമാണിത്.വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ    ഇവിടെയുണ്ട്.  ചാലക്കൂടി; കൊടകരയിൽ നിന്നും 15 കിലോമീറ്റർ വടക്കൂഭാഗത്ത് കിടക്കുന്ന ഗ്രാമമാണിതു.
     കുന്നുകയറുമ്പോൾ തന്നെ ഒരു ശൂലത്തറയും മുകളിൽ ഒരു കുരിശടിയും കാണാം.രണ്ടായിരത്തിലധികം വർഷം പഴക്കം കണക്കാക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങളാണ് ഈ പ്രദേശത്തിനടുത്തുള്ള മുനിയാട്ടുകുന്നിലെ മുനിയറകൾ. ജൈനസംസ്ക്കാരത്തിൻറെ ശേഷിപ്പുകളാണിതെന്നു ചരിത്രഗവേഷകർ പറയുന്നു ഈ ഗ്രാമത്തിലെ  ഭൂഗർഭജലവിധാനം സംരക്ഷിച്ച് നിലനിർത്തുന്നതിൽ കുന്നുകളും വയലുകളും വലിയ പങ്കുവഹിക്കുന്നു.