ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/എന്റെ ഗ്രാമം
മേൽപറമ്പ
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചെറു ഗ്രാമമാണ് മേൽപറമ്പ . ചിലർ ചന്ദ്രഗിരി എന്നും ഈ സ്ഥലത്തെ വിളിക്കാറുണ്ട്.
ഭൂമിശാസ്ത്രം
സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് മേല്പറമ്പ . കാസറഗോഡ് നഗരത്തിൽ നിന്ന് 4 കിലോമീറ്ററും മംഗലാപുരത്തുനിന്ന് 54 കിലോമീറ്ററും അകലെയായി സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ കളനാട് റെയിൽവേ ടണൽ ഇതിനടുത്താണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
ചെമ്മനാട് വില്ലേജ് ഓഫീസ്
കളനാട് പബ്ലിക് ഹെൽത്ത് സെന്റർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ചന്ദ്രഗിരി
ഗവണ്മെന്റ് യു പി സ്കൂൾ ചന്ദ്രഗിരി
ഗവണ്മെന്റ് യു പി സ്കൂൾ കളനാട്
ലുലു ഇംഗ്ലീഷ് മീഡിയം സ്കൂൾ
മേല്പറമ്പ ജമാ-അത്ത് ഇംഗ്ലീഷ് സ്കൂൾ
സാദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ