ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/എന്റെ ഗ്രാമം
ദൃശ്യരൂപം
മേൽപറമ്പ

കാസറഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചെറു ഗ്രാമമാണ് മേൽപറമ്പ . ചിലർ ചന്ദ്രഗിരി എന്നും ഈ സ്ഥലത്തെ വിളിക്കാറുണ്ട്.
ഭൂമിശാസ്ത്രം
സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് മേല്പറമ്പ . അറബിക്കടലിനു സമീപത്തായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.ഏതു വേനൽക്കാലത്തും അറബിക്കടലിൽ നിന്നുള്ള കുളിർ കാറ്റ് മേല്പറമ്പിലൂടെ വീശിക്കൊണ്ടിരിക്കുന്നു. കാസറഗോഡ് നഗരത്തിൽ നിന്ന് 4 കിലോമീറ്ററും മംഗലാപുരത്തുനിന്ന് 54 കിലോമീറ്ററും അകലെയായി സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ കളനാട് റെയിൽവേ ടണൽ ഇതിനടുത്താണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ചെമ്മനാട് വില്ലേജ് ഓഫീസ്
- കളനാട് പബ്ലിക് ഹെൽത്ത് സെന്റർ
.തപാലാഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ചന്ദ്രഗിരി
- ഗവണ്മെന്റ് യു പി സ്കൂൾ ചന്ദ്രഗിരി
- ഗവണ്മെന്റ് എൽ പി സ്കൂൾ ചന്ദ്രഗിരി
- ഗവണ്മെന്റ് യു പി സ്കൂൾ കളനാട്
- ലുലു ഇംഗ്ലീഷ് മീഡിയം സ്കൂൾ
- മേല്പറമ്പ ജമാ-അത്ത് ഇംഗ്ലീഷ് സ്കൂൾ
- സാദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ആരാധനാലയങ്ങൾ
- കീഴുർ ധർമശാസ്താ ക്ഷേത്രം
- കുറുമ്പ ക്ഷേത്രം, ചെമ്പരിക്ക
- മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് , മേല്പറമ്പ
- അബൂബക്കർ സിദ്ദിഖ് മസ്ജിദ്
- കുവ്വത്തൊട്ടി മസ്ജിദ്
- കൈനോത്ത് മസ്ജിദ്
ടൂറിസ്റ്റ് കേന്ദ്രങ്ങൾ

- ചന്ദ്രഗിരി കോട്ട : പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ചന്ദ്രഗിരി കോട്ട സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 46 മീറ്റർ ഉയരത്തിൽ 7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ചന്ദ്രഗിരി പുഴയുടെ അരികിലായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
- കളനാട് ടണൽ
- ചെമ്പരിക്ക ബീച്ച് :സഞ്ചാരികൾക്ക് ഉല്ലാസ തിരമാലകളുടെ ആരവം സമ്മാനിക്കുകയാണ് ചെമ്മനാട് പഞ്ചായത്തിലെ ചെമ്പിരിക്ക കടൽത്തീരം. കടലും പുഴയും ചേരുന്ന ചാരുതയായി നൂമ്പിൽപുഴയും തീരത്തിന് അരഞ്ഞാണം കെട്ടുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് പല നാടുകളിൽ നിന്നായി ഇവിടെയെത്തുന്നത്. അവധി ദിവസങ്ങളിലെ സായാഹ്നങ്ങളിൽ തിരക്കൊഴിയാത്ത വാഹനങ്ങളുടെ നീണ്ട നിര. ചെമ്പരിക്കയിലെ കൂറ്റൻ കരിമ്പാറക്കെട്ടുകളെ തഴുകി സംഗീതവർഷമായി ഉയരുന്ന കടൽത്തിരമാലകൾ ഹൃദയഹാരിയായ കാഴ്ചയാണ്. നീണ്ടു നിവർന്നു കിടക്കുന്നതു പോലെയുള്ള പാറക്കെട്ടുകൾ. ഇതിന്റെ മുകളിൽ നിന്നാൽ മനോഹര ദൃശ്യമായി ആകാശത്തോടു മുട്ടി നിൽക്കുന്നതു പോലെയുള്ള പാറക്കെട്ടുകൾ. ഇതിന്റെ മുകളിൽ നിന്നാൽ മനോഹര ദൃശ്യമായി ആകാശത്തോടു മുട്ടി നിൽക്കുന്നതു പോലെയുള്ള കടലലകൾ കാണാം. തീരത്തു നിൽക്കുന്നവർക്കുൾപ്പെടെ സൂര്യാസ്തമയത്തിന്റെ വർണ കാഴ്ചകളാണു ബീച്ച് സമ്മാനിക്കുന്നത്.