ഗവ. വി എച്ച് എസ് എസ് ചുനക്കര/എന്റെ ഗ്രാമം
പേരു വന്ന വഴി
![](/images/2/2d/36013.village.jpg)
ഭൂമിശാസ്ത്രപരമായി ചുനക്കര എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് ,ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തെക്ക് കിഴക്ക് ഭാഗത്താണ് .ഏതു സ്ഥലത്തിൻറെ പേരിനു പിന്നിലും ഭൂമിശാസ്ത്രപരമായോ, ഐതിഹ്യ പരമോ ചരിത്രപരമോ ആയ പശ്ചാത്തലം ഉണ്ടായിരിക്കും .ചുനക്കര എന്ന നാമം ലഭിച്ചതിന് പല കഥകളും പറഞ്ഞുകേൾക്കുന്നു .അതിലൊന്ന് ചുനക്കര യിൽ നിന്ന് രൂപപ്പെട്ടത് എന്നതാണ് .ചുനക്കര എന്നാൽ ചുനയുടെ കരയോ ചുനയുള്ള കരയോ ആകാം .ചുന എന്നാൽ ജലം അഥവാ നീർ എന്നാണ് അർത്ഥം .നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം എന്ന ആശയത്തിനാണ് കൂടുതൽ പ്രസക്തി. ഗ്രാമത്തിൻറെ നാലുപാടും വയലേലകളും നീരുറവകളും നിറഞ്ഞതാണ് ഈ ഗ്രാമം. മാവേലിൽ പാടം, തഴക്കര പുഞ്ച, പെരുവേലിൽ പുഞ്ച ,വെട്ടിക്കോട്ട് പാടം എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.പേരുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട് ശുനകൻ എന്നൊരു മഹർഷി ഇവിടെ തപസുചെയ്തിരുന്നു എന്നും അതിനാൽ ശുനകനക്കര പിൽക്കാലത്ത് ചുനക്കര ആയി മാറി എന്നും പറയപ്പെടുന്നു .ഈ വിവരണം സ്ഥലപുരാണം എന്ന പുസ്തകത്തിൽ കാണാനുണ്ട് .അതിനാൽ ഈ അഭിപ്രായത്തിന് പ്രസക്തിയുണ്ട് മറ്റൊരു അഭിപ്രായവും ഇവിടെയുള്ളവർ പറയുന്നു .ഇവിടുത്തെ മണ്ണിന് ചുവന്ന നിറം ആയതിനാൽ ചുവന്ന കര പിന്നീട് ചുനക്കര ആയി മാറി എന്നും പറയുന്നു .വടക്ക് തഴക്കര മുതൽ തെക്ക് താമരക്കുളം വരെയും കിഴക്ക് നൂറനാട് മുതൽ പടിഞ്ഞാറ് ഭരണിക്കാവ് വരെയും ഏകദേശം 17.3 2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കാർഷിക പ്രദേശമാണ് ചുനക്കര.
ക്ഷേത്രം
![](/images/thumb/7/71/36013.temple.jpg/334px-36013.temple.jpg)
ഏതാണ്ട് 1400 വർഷം പഴക്കം കാണിക്കുന്നതും സർവ്വം സ്വയംഭൂ ആയിട്ടുള്ളതും ആയ ക്ഷേത്രമാണ് ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രം ദാരുശില്പങ്ങളാൽ അലംകൃതമായ ചുമരുകളോട് കൂടിയ ശ്രീകോവിലുകൾ ഓണാട്ടുകരയിലെ അമ്പലങ്ങളിൽ സാധാരണമാണ് .കുട്ടംപേരൂർ, തൃക്കുരട്ടി, പുതിയകാവ് ,വലിയകുളങ്ങര, ചെട്ടികുളങ്ങര തുടങ്ങിയ വിഭാഗത്തിൽപെടുന്ന പത്തുപതിനഞ്ച് ക്ഷേത്രങ്ങൾ ഇവിടങ്ങളിൽ കാണാം .
സ്വയംഭൂവായ ശിവലിംഗത്തോട് കൂടിയതെന്ന് ഐതിഹ്യങ്ങൾ പറയുന്ന തിരുവൈരൂർ ക്ഷേത്രം അനേകം ചരിത്രസംഭവങ്ങൾക്ക് സാക്ഷിയാണ്.ക്ഷേത്രദർശന കവാടത്തിനു എതിർവശത്തായി സ്ഥിതി ചെയ്യുന്ന ദ്വാരപാലകന്മാർ ആണ് ക്ഷേത്രത്തിൽ എത്തുന്ന വരെ ഒന്നാമതായി ആകർഷിക്കുക മധുര മീനാക്ഷിയുടെ പ്രേമ ഭക്തി പരീക്ഷിക്കാൻ വള വിൽക്കുന്ന ഒരു ചെട്ടിയായി എത്തുന്ന സുന്ദരേശ്വര ശിവൻറെ കഥയാണ് ഭക്ഷണക്രമത്തിൽ നോക്കുമ്പോൾ ശ്രദ്ധയിൽപ്പെടുന്നത് മഹാത്മ ദർശനം ഉൾക്കൊണ്ട ഒരു ശില്പത്തെ ഇവിടെ കാണാം നാലു കൈകളോടും കൂടി ഗണപതിയുടെ സുന്ദര ശിൽപവും ഈ ഭാഗത്തെ കലാസൃഷ്ടികളിൽ പ്രധാനമാണ് .പലകകളിൽ ഉള്ള മഹാവിഷ്ണു ,അനന്തശയനം, ശ്രീകൃഷ്ണൻ തുടങ്ങിയ ശില്പങ്ങളിൽ വെച്ച് ഉമാമഹേശ്വരന്മാർ, വീരാരാമൻ എന്നിവ അതീവ ചമൽക്കാര പൂർണമായിട്ടുണ്ട്.കേരളീയ അനന്തശയന ശില്പങ്ങളെ പോലെ ഈ ശില്പത്തിനു രണ്ട് കൈകൾ ആണുള്ളത് .
മറ്റുള്ള ദേവാലയങ്ങൾ
![](/images/thumb/2/2b/36013.church.jpg/132px-36013.church.jpg)
![](/images/thumb/b/ba/36013.mosq.jpg/121px-36013.mosq.jpg)
പുരാതനകാലം മുതൽ മതമൈത്രിക്ക് പേരുകേട്ട പ്രദേശമാണ് ചുനക്കര. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സാഹോദര്യത്തോടെ കഴിഞ്ഞു വരുന്നു ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രത്തിലെ ക്ഷേത്രങ്ങളിലെ ആഘോഷങ്ങളിൽ ജാതി മത ഭേദമന്യേ എല്ലാവരും പങ്കെടുക്കുന്നു .മുസ്ലീങ്ങളുടെ ആദ്യത്തെ ആരാധനാലയം തെരുവിൽ മുക്കിൽ ഉള്ള ചുനക്കര വടക്ക് മുസ്ലിം പള്ളിയാണ്. ഈ ഗ്രാമത്തിലെ പുരാതന ക്രിസ്ത്യൻ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളി ആണെന്ന് കരുതപ്പെടുന്നു തുടർന്ന് ചുനക്കര മാർത്തോമാ പള്ളി, കരിമുളയ്ക്കൽ ഓർത്തഡോക്സ് തുടങ്ങി നിരവധി ക്രൈസ്തവ ദേവാലയങ്ങൾ ഗ്രാമത്തിലുണ്ട് ആറു കരകൾ ആണുള്ളത്. തെക്കുമുറി, വടക്കുമുറി, നടുവിലെ മുറി, കിഴക്കുമുറി, കോമല്ലൂർ, കരിമുളയ്ക്കൽ എന്നിവയാണ് 6 കരകൾ
വിദ്യാഭ്യാസം
![](/images/thumb/5/5c/36013_2022_1.png/300px-36013_2022_1.png)
ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത് .ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ചുനക്കരയിൽ ലഭ്യമല്ലായിരുന്ന അവസരത്തിൽ ചുനക്കര കിഴക്കേ മുറിയിലെ 106 ാം നമ്പർ എൻഎസ്എസ് കരയോഗം തങ്ങളുടെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമിയും ആ ആ സ്ഥലത്തുണ്ടായിരുന്ന നെയ്ത്തുശാല കെട്ടിടവും സ്കൂൾ സ്ഥാപിക്കുന്നതിനായി വിട്ടു കൊടുക്കാൻ തയ്യാറായി .ഇല്ലത്ത് നാരായണൻ ഉണ്ണിത്താൻ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആയ സമിതിയാണ് ഈ തീരുമാനമെടുത്തത് .തുടർന്ന് നിയമസഭാംഗമായിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പിയുടെ സഹായത്തോടെ സർക്കാരിനെ തീരുമാനം അറിയിക്കുകയും അങ്ങനെ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു .
ഗവ: യു. പി സ്കൂൾ, ചുനക്കര
![](/images/thumb/2/2c/36013_UP_School.jpg/300px-36013_UP_School.jpg)
സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിനുള്ള ഒരു ആസൂത്രിത രേഖയാണ് 2018 ഫെബ്രുവരിയിൽ പുറത്തിറക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ. ആകർഷകമായ രീതിയിൽ നവീകരിച്ച പ്രീപ്രൈമറി ക്ലാസുകൾ, കളിപ്പാട്ടങ്ങൾ, നവീകരിച്ച ചിൽഡ്രൻസ് പാർക്ക്, എന്നിവ ഈ പദ്ധതിയിലൂടെ പൂർത്തീകരിച്ച കാര്യങ്ങളാണ്.
ചുനക്കര ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.32. ച.കി മീ വിസ്തീർണ്ണമുള്ള ചുനക്കര ഗ്രാമപഞ്ചായത്ത്.
അതിരുകൾ
- കിഴക്ക് - നൂറനാട് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - ഭരണിക്കാവ്, തെക്കേക്കര ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - തഴക്കര ഗ്രാമപഞ്ചായത്ത്
- തെക്ക് - താമരക്കുളം ഗ്രാമപഞ്ചായത്ത്
വാർഡുകൾ
- ചുനക്കര വടക്ക്
- അമ്പല വാർഡ്
- ചുനക്കര കിഴക്ക്
- ചുനക്കരനടുവിൽ കിഴക്ക്
- കോട്ട വാർഡ്
- ആശുപത്രി വാർഡ്
- ചാരുംമൂട്
- പാലൂത്തറ
- കരിമുളക്കൽ തെക്ക്
- കരിമുളക്കൽ വടക്ക്
- കോമല്ലൂർ പടിഞ്ഞാറ്
- കൊമല്ലുർ കിഴക്ക്
- തെരുവിൽമുക്ക്
- ചുനക്കര നടുവിൽ പടിഞ്ഞാറ്
- കോട്ടമുക്ക്