ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/എന്റെ ഗ്രാമം
വള്ളിക്കീഴ്

കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലമാണ് വള്ളിക്കീഴ്.
ഭൂമിശാസ്ത്രം
ചിന്നക്കടയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൊല്ലം കോർപ്പറേഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.
കൊല്ലം നഗരത്തിനു സമീപമുള്ള ഒരു പ്രധാനപ്പെട്ട പ്രദേശമാണ് വള്ളിക്കീഴ്. നീണ്ടകര മത്സ്യബന്ധന തുറമുഖത്തോടു ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. വള്ളിക്കീഴിനോടു ചേർന്നുള്ള ആൽത്തറമൂടിൽ അവസാനിക്കും വിധം കൊല്ലം ബൈപാസിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.
- ഗവ.യു.പി.എസ്.കാവനാട്
പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങൾ
- ടർക്കി ഫാം ,കുരീപ്പുഴ
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ
- വള്ളിക്കീഴ് ശ്രീ ദേവി ക്ഷേത്രം
വള്ളിക്കീഴ് ശ്രീ ദേവി ക്ഷേത്രം - ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
- സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയം
- മരുത്തടി ശ്രീ ദേവി ക്ഷേത്രം
- കല്ലുംപുറം ശ്രീദേവി ക്ഷേത്രം
- തിരുക്കുടുംബ ദേവാലയം
നീണ്ടകര മത്സ്യബന്ധന തുറമുഖം

ചിത്രശാല
-
ടർക്കി ഫാം ,കുരീപ്പുഴ
-
വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ