സംവാദം:എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം
സാമൂഹിക സാംസ്കാരിക സാമ്പത്തിക സ്ഥിതി
തിരുവനന്തപുരം താലൂക്കിന്റെ ഏതാണ്ട് വടക്കേയറ്റത്തായി വെള്ളാനിക്കൽ കുന്നിന്റെയും മലമുകളിലെയും ആയിരവല്ലിക്കുന്നിന്റെയും താഴ്വാരത്തിൽ പ്രകൃതിരമണീയത നിറഞ്ഞ ഗ്രാമ ഭംഗിക്ക് കോട്ടം വരാതെ പോത്തൻകോട് പഞ്ചായത്ത് പ്രദേശം നിലനിൽക്കുന്നു.
ലോകാരാധ്യനായ ശ്രീനാരായണഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പരത്തിയും വിശ്വകവി കുമാരനാശാൻ ദീർഘകാലം കാവ്യസപര്യ നടത്തിയിരുന്ന തോന്നലും ഈ പഞ്ചായത്തിന്റെ തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി സ്ഥിതിചെയ്യുന്നു പോത്തൻകോടിന്റെ കിഴക്കുഭാഗത്താണ് പ്രസിദ്ധമായ ശാന്തിഗിരി സ്ഥിതിചെയ്യുന്നത് സ്വാഭാവികമായി ഇവരുടെ ദർശനവും സാഹിത്യവും ഈ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ ആയി തീർന്നിട്ടുണ്ട് കാർഷിക സംസ്കാരത്തിൻറെ പശ്ചാത്തലത്തിൽ വളർന്നുവന്ന ജനതയുടെ മനസ്സിലെ ഗ്രാമ നന്മകളെ പൂർണമായിതുടച്ചുനീക്കാൻ ആധുനിക നാഗരികതയ്ക്ക് കഴിഞ്ഞിട്ടില്ല എങ്കിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി ലോകത്തെമ്പാടും വന്ന മാറ്റത്തിന്റെ ഗതി വേഗങ്ങൾ ഏറ്റുവാങ്ങി നവജീവിതം പടുത്തുയർത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്
പോത്തൻകോട് എന്ന സ്ഥലനാമത്തിന്റെ ഉല്പത്തിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ സംഘ കാലത്തിൻറെ പഴമകളിലേക്ക് എത്തി നോക്കേണ്ടിവരും ബുദ്ധൻകോട് പുത്തൻകോഡും പുത്തൻകോട് പിന്നീട് പോത്തൻകോട് ആയി രൂപാന്തരം പ്രാപിച്ചതായി പറഞ്ഞു കേൾക്കുന്നുണ്ട് ഇതൊരു കേട്ടറിവിലൂടെയുള്ള വിശ്വാസം മാത്രമായി പരിഗണിച്ചാലും പോത്തൻകോടിന്റെ പരിസരപ്രദേശങ്ങളിൽ കാണപ്പെടുന്ന ശാസ്താക്ഷേത്രങ്ങളും അടുത്ത പ്രദേശമായ ശാസ്ത്രപട്ടം എന്ന സ്ഥലനാമവും മടവൂർ പാറയിലെ ഗുഹാക്ഷേത്രത്തിന്റെ സാമീപ്യവും പഴക്കവും അയിരൂപ്പാറ എന്ന പേര് പരിശോധിക്കുമ്പോൾ ഇവിടങ്ങളിൽ ബുദ്ധസങ്കേതങ്ങൾ ഉണ്ടായിരുന്നു എന്ന തിരിച്ചറിവിൽ ചെന്നെത്തുന്നു.
ഒരുകാലത്ത് ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയിൽ നല്ലൊരു ഭാഗം വനങ്ങളായിരുന്നു മലമുകൾ വെള്ളാനിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികളായ കാണിക്കാർ പാർത്തിരുന്നതായി തെളിവുണ്ട് ശേഷിക്കുന്ന ഭൂപ്രദേശങ്ങളാണ് കൃഷിയിടങ്ങളായിട്ട് ഉണ്ടായിരുന്നത് വനഭൂമികൾ ഏതാണ്ട് 50 വർഷത്തിനു മുമ്പ് വെട്ടിവെളിപ്പാക്കപ്പെട്ടതോടെ പട്ടികവർഗ്ഗക്കാരുടെ സാന്നിധ്യവും ഇല്ലാതായി എന്നിരുന്നാലും അവർ പൂജിച്ചു വന്നിരുന്ന ക്ഷേത്രങ്ങളും അവർ തുടർന്നുവന്ന ക്ഷേത്ര അനുഷ്ഠാനങ്ങളും പോറലേൽക്കാതെ നിലനിൽക്കുന്നത് കാണാൻ കഴിയും.
വനഭൂമി കഴിച്ചുള്ള കൃഷിയിടങ്ങൾ ഏതാനും വ്യക്തികളുടെ കൈവശമായിരുന്നു അവ തന്നെ രാജഭോഗം എന്നും ദേവസ്വം എന്നും ബ്രഹ്മസ്വമെന്നും കാണിപ്പാട്ടം എന്നുമുള്ള പേരുകളിലാണ് വ്യവഹരിച്ചിരുന്നത് ഇത് ജന്മി നാടുവാഴിത്തത്തിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നു എങ്കിൽ തന്നെയും വർഗ്ഗ വൈരുദ്ധ്യത്തിന്റെ സംഘർഷഭൂമിയായിരുന്നു ഇവിടം എന്നു പറയാൻ തക്കവണ്ണം ഉള്ള സംഭവങ്ങൾ ഒന്നും തന്നെ ചരിത്രം പറയുന്നില്ല. ക്രമേണ പള്ളിക്കൂടങ്ങളും അച്ചടിയന്ത്രങ്ങളും കൂടി ചേർന്ന് അക്ഷരങ്ങളുടെ പ്രകാശനിർഭരമായ ലോകം തെളിഞ്ഞു വരാനും തുടങ്ങിയിരുന്നു ഖദറിനെ കുറിച്ചും ജാഥയെക്കുറിച്ചും സത്യാഗ്രഹത്തെ കുറിച്ചും എല്ലാം പുത്തൻ അറിവുകൾ ഈ ഗ്രാമത്തിന്റെ ചെവികളിലും എത്തിത്തുടങ്ങി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നേതാക്കൾ തോട്ടുവരമ്പിലൂടെ ഒളിത്താവളങ്ങൾ തേടി നടന്നെത്തുന്നത് കണ്ടു. തിരുവിതാംകൂറിലെ ഉത്തരവാദിത്ത ഭരണ പ്രക്ഷോഭത്തിന് മാറ്റൊലികൾ ഗ്രാമ സിരകളിൽ അനുരണനങ്ങൾ സൃഷ്ടിച്ചു പിന്നെ മാറ്റത്തിന്റെ വേഗത കൂടുകയായിരുന്നു ഇതോടെ സാമൂഹ്യ ജീവിതത്തിൽ ഒരു പുതിയ ഘട്ടം കൂടി ഉദയം ചെയ്തു ശ്രീനാരായണ പ്രസ്ഥാനം ഇളക്കി വിട്ട സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളും സാംസ്കാരിക രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടവണ്ണം മണ്ണിന് ഉഴുതുമറിക്കുകയാണ് ചെയ്തത് ആരാധനാസ്വാതന്ത്ര്യത്തിന് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി രാജ്യമാസകലം ആഞ്ഞടിച്ച് കൊടുങ്കാറ്റിനൊത്ത് ഈ കൊച്ചു ഗ്രാമത്തിലും പ്രതികരണത്തിന്റെ അലയടികൾ ഉണ്ടായി ക്ഷേത്രപ്രവേശന വിളംബരവും സവർണ്ണരുടെ മക്കൾക്കും അവർണ്ണരുടെ മക്കൾക്കും ഒരു പള്ളിക്കൂടത്തിൽ പഠിക്കാനുള്ള അവസരവും കൂടി ആയപ്പോൾ സാമൂഹിക സാംസ്കാരിക രംഗത്ത് പുത്തൻ ഉണർവിന്റെ തുടിതാളങ്ങൾ ഉയർന്നു.
സ്വാതന്ത്ര്യസമര സേനാനിയും ജീവിത അവസാനം വരെ കോൺഗ്രസുകാരനും ആയി ജീവിച്ച ശ്രീ കെ വി ഗംഗാധരൻ കുട്ടൻ മേസ്തിരി പോത്തൻകോഡിന്റെ സാമൂഹിക ജീവിതത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ ദിവാകരന്റെ പേരും ഇത്തരുണത്തിൽ സ്മരണീയമാണ്.
ഉത്തരവാദ പ്രക്ഷോഭത്തിന്റെ സമരാഗ്നിയിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വമേറ്റുവാങ്ങി ആരംഭിച്ച പൊതുപ്രവർത്തനം ഒരു പുരുഷായുസ്സ് മുഴുവൻ നീണ്ടുനിന്നു സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായി തുടങ്ങിവച്ച ചരിത്രം പിന്നെ അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂറിലെ ചരിത്രമായി മാറുകയാണ് ഉണ്ടായത് ത്യാഗം എന്ന വാക്കിന് സ്വന്തം ജീവിതം കൊണ്ട് ചാരുത തീർത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ ഒളിവിലും തെളിവിലും പ്രവർത്തിച്ചുകൊണ്ടിരിക്കെ ഒരിക്കൽ കഴക്കൂട്ടം മണ്ഡലത്തിലെ എംഎൽഎ ആവുകയും എക്കാലത്തും ജനമനസ്സുകളിൽ എംഎൽഎയായി പ്രതിഷ്ഠ നേടുകയും ചെയ്ത അദ്ദേഹം നമ്മുടെയെല്ലാം എക്കാലത്തെയും പ്രിയപ്പെട്ട എംഎൽഎയായി തീരുകയും ചെയ്തു. കാട്ടായിക്കോണം നേതൃത്വം നൽകിയ ജനകീയ സമരങ്ങൾ ഓരോന്നായി പറയാൻ ഇനിയും ഒരു ഇതിഹാസകാരൻ ജനിക്കേണ്ടിയിരിക്കുന്നു ഒരു ജനതയുടെ സുവർണ്ണ സ്വപ്നങ്ങൾക്ക് വേണ്ടി സ്വജീവിതം ബലിപുഷ്പം പോലെ സമർപ്പിച്ച ശ്രീ കാട്ടായിക്കോണം ശ്രീധരയുടെ ഓർമ്മകൾ ജനകീയ ആസൂത്രണത്തിന്റെയും സമഗ്ര വികസനത്തിന്റെയും വീഥികളിൽ പ്രകാശം ചൊരിയുന്ന നിറദീപങ്ങൾ ആകട്ടെ .
പോത്തൻകോട് പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കൃതിയിൽ കമ്മ്യൂണിസ്റ്റ് ആശയകൾക്ക് ഗണ്യമായ സ്ഥാനം നേടിയെടുക്കുന്നതിൽ ശ്രീ കാട്ടായിക്കോണം വി ശ്രീധരൂടെ ജീവിത സാന്നിധ്യവും നേതൃത്വവും നൽകിയ സംഭാവനകൾ വളരെ വലുതാണ് അദ്ദേഹത്തിൻറെ മരണാനന്തരം ഈ പഞ്ചായത്തിലെ കാട്ടായി കോണത്ത് നിർമ്മിച്ച സ്മൃതി മണ്ഡപത്തിന് തല ഉയർത്തി നിന്ന് കാലത്തോട് മന്ത്രിക്കാൻ ഒട്ടേറെ കഥകൾ ഉണ്ട് . കഥകളിക്ക് പ്രസിദ്ധമായ പണിമൂല ദേവീക്ഷേത്രം അരിയോട്ടുകോണം ശ്രീ തമ്പുരാൻ ക്ഷേത്രം കരൂർ ക്ഷേത്രം തുടങ്ങിയവ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളാണ് ഈ പഴക്കത്തോടൊപ്പം തന്നെ മതസൗഹാർദ്ദത്തിനും പഴക്കമുണ്ട്.തച്ചപ്പള്ളി ക്ഷേത്രത്തിൽ നടന്നുവന്നിരിക്കുന്ന ഒൻപത് ദിവസത്തെ ഊട്ടും പാട്ടും അനുഷ്ഠാനത്തിൽ ആറാം ദിവസത്തെ പാട്ട് പുരാതന മുസ്ലിം കുടുംബമായ അംബാലിക്കോണത്ത് ആശാന്മാരുടെ സഹകരണത്തോടെയാണ് നടന്നിരുന്നത് ചെങ്കോട്ടുകോണം മഠാധിപതിയും ഉജ്ജ്വല വാക്നിയും ഗ്രന്ഥകാരനും ആധ്യാത്മിക ആചാര്യനുമായ ബ്രഹ്മശ്രീ സത്യാനന്ദ സരസ്വതിയുടെ ജന്മസ്ഥലം പോത്തൻകോട് പഞ്ചായത്തിലെ പണിമൂലയാണ് അദ്ദേഹത്തിൻറെ ആദ്യകാലത്തെ പ്രവർത്തനരംഗം പണിമൂല ദേവീക്ഷേത്ര പരിസരം കേന്ദ്രീകരിച്ച് ആയിരുന്നു. മുസ്ലിം പള്ളികൾ നിരവധി ഉണ്ടെങ്കിലും കല്ലൂർ പള്ളി 400 വർഷത്തോളം പഴക്കമുള്ളതാണ് ക്രിസ്ത്യൻ ദേവാലയമായ സാൽവേഷൻ ആർമി ചർച്ച് 1932ൽ പണികഴിപ്പിച്ചു ഈ കാലയളവിനുള്ളിൽ ഒരിക്കൽപോലും മതസഹിഷ്ണുതയ്ക്ക് പോറലേൽക്കുന്ന ഒരൊറ്റ സംഭവവും എടുത്തു കാട്ടാൻ ഇല്ലെന്നത് സാംസ്കാരിക തെളിമയുടെ മികവുറ്റ ഉദാഹരണമായി കാണാം RAHUL (സംവാദം) 08:49, 20 ജനുവരി 2024 (IST)