ഉപയോക്താവ്:18575
മികവ് 2016-17
ജി.യു.പി.എസ്.മഞ്ചേരി
സമഗ്ര ആരോഗ്യ കായിക വികസനം.
2016-17 അക്കാദമിക വര്‍ഷത്തില്‍ സമഗ്ര ആരോഗ്യ കായിക വികസനം. എല്ലാകുട്ടികള്‍ക്കും എന്ന ഉദ്ദേശത്തില്‍ മഞ്ചേരി ജി.യു.പി.എസ് തിരഞ്ഞെടുത്തത് താഴെ പറയുന്ന മേഖലകളാണ്.
1. കരാട്ടെ ക്ളാസുകള്‍.
2. എയ്റോബിക്സ് ക്ളാസുകള്‍.
3. യോഗ ക്ളാസുകള്‍.
4. ഡാന്‍സ് ക്ളാസുകള്‍.
5. സൈക്ലിങ്.
6. ചെസ്സ്.
ജൂണ്‍ 2016 ഓടെ സ്കൂള്‍ പി.ടി.എ.യില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും അതിനു വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കകയും ചെയ്തു.കുട്ടികളില്‍ ഏകാഗ്രത വളര്‍ത്തുന്നതിനും അതുപോലെ മികച്ച ആരോഗ്യ സംരക്ഷണവും അച്ചടക്കവും വളര്‍ത്തിയെടുക്കന്നതിനും അതുവഴി സമഗ്ര വികസനത്തിന് ഈ പ്രവര്‍ത്തനങള്‍ ഉപകരിക്കും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഞങ്ങള്‍ എല്ലാ കുട്ടികളെയും ഈ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തിയത്.ഇതിന്റെ ഫലമായ് കുട്ടികള്‍ പാഠ്യ-പാഠ്യേതര രംഗങ്ങളില്‍, കലാകായിക രംഗങ്ങളില്‍മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ വളരെ അഭിമാനത്തോടെ തന്നെ പറയട്ടെ.
വര്‍ഷങ്ങളായി നഷ്ട്ടപ്പെട്ട സ്പോട്സ് രംഗത്തെ മികച്ച പ്രകടനം ഈ വര്‍ഷം ഞങള്‍ക്ക് സബ്ജില്ലയില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടിതന്നു.വര്‍ഷങ്ങളായി നൃത്ത ഇനങ്ങളിത്‍ ജില്ലയിലടക്കം ഒന്നാം സ്ഥാനം ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്.
1.കരാട്ടെ ക്ളാസുകള്‍.
ശ്രി ഷാഫി മാസ്റ്ററുടെ നേത്രത്വത്തില്‍എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതല്‍ കരാട്ടെ ക്ളാസുകള്‍.നടക്കുന്നു.20-7-2016 ബുധനാഴ്ചയാണ് ഈ ക്ളാസുകള്‍ തുടങ്ങിയത്.ഇന്നത്തെ സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന പീഠനക്കേസുകള്‍ എവിടെയും ചര്‍ച്ചാ വിഷയമാണല്ലോ.മാനസികമായും ശാരീരികമായും അവരെ ഉയര്‍ത്തി നിര്‍ഭയരായി ജീവീക്കാനുള്ള പ്രാപ്തി കരാട്ടെ ക്ളാസുകള്‍ നല്‍കുന്നു. 120-ഓളം കുട്ടികളിതില്‍ പങ്കെടുക്കുന്നു.
2. എയ്റോബിക്സ് ക്ളാസുകള്‍.
കുട്ടികളുടെ മാനസികമായും ശാരീരികമായ ഉന്നമനത്തിന് ഏറെ പ്രയോജനകരമാണ് മനോഹരമായ ഡാന്‍സിങ് എക്സര്‍സൈസ് കളോടു കൂടിയ എയ്റോബിക്സ്.
സ്കൂളിലെ അധ്യാപികയായ സ്വപ്ന ടീച്ചറാണ് ഇത് കൈകാര്യം ചെയ്യുന്നത്. 50-ഓളം കുട്ടികളിതില്‍ പങ്കെടുക്കുന്നു.വ്യാഴാഴ്ച വൈകുന്നേരമാണ് (നാലു മണി)സമയം.
3. യോഗ ക്ളാസുകള്‍.
ശ്രി.സത്യനാഥന്‍ ഡോക്ടറുടെ നേത്രത്വത്തില്‍ ശ്രി.ഹരീഷ് സാറാണ് യോഗ മാസ്റ്റര്‍..ഇന്നത്തെ ജീവീത രീതീയിത്‍ മനസ്സിനെ ശക്തി പ്പെടുത്തുന്നതില്‍ രൂപപ്പെടുത്തുന്നതില്‍ രൂപപ്പെടുത്തുന്നതില്‍ യോഗ വളരെ പ്രാധാന്യ മര്‍ഹിക്കുന്നു.50-ഓളം കുട്ടികള്‍ പങ്കെടുക്കുന്ന യോഗ ക്ളാസ്സ് വെള്ളിയാഴ്ച വൈകുന്നേരമാണ് നടത്തുന്നത്. 4. ഡാന്‍സ് ക്ളാസുകള്‍. ശ്രി.ഷിബു പത്തപ്പിരിയം കൈകാര്യം ചെയ്യുന്ന ഡാന്‍സ് ക്ളാസുകള്‍ തിങ്കല്‍,ബുധന്‍ വ്യാഴം ദിവസങ്ങളിത്‍ രാവിലെയാണ് നടക്കുന്നത്.സംഘനൃത്തം,നാടോടിനൃത്തം എന്നിവയില്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.മറ്റു നൃത്ത ഇനങ്ങളിലും മുന്‍നിരയിലെത്താന്‍ കഴിഞ്ഞു. 5. സൈക്ലിങ്. സ്ത്രി ശാക്തീകരണത്തിന്റെ ഭാഗമായി