ഉപയോക്താവ്:18575
ജി.യു.പി.എസ്.മഞ്ചേരി
ഭാരതം സ്വതന്ത്രമാകുന്നതിന് മുമ്പെ അതായത് 1923- ആണ്ട് ജൂണ്‍ മാസത്തില്‍ മഹാനായ കുഞ്ഞുണ്ണി എഴുത്തച്ഛന്‍ മാസ്റ്ററുടെ മഹനീയമായ കാഴ്ചപ്പാടില്‍ ഏകാധ്യാപക വിദ്യാലയമായി ചുളളക്കാട് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.പണ്ടത്തെ ചുടലക്കാട് ലോപിച്ച് ചുളളക്കാട് ആയി എന്നാണ് ഐതിഹ്യം.ഇപ്പോള്‍ എല്‍.പി വിഭാഗം പ്രവര്‍ത്തിക്കന്ന സ്ഥലത്ത് ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നു.എട്ടാം ക്ലാസ് ജയിക്കുന്നവര്‍ അന്ന് വിരളമായിരുന്നു.ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം അധികമായപ്പോള്‍ വിദ്യഭ്യാസ വകപ്പ് തൊട്ടടുത്ത് കൂടുതല്‍ സ്ഥലം വാങ്ങി സ്കൂള്‍ വിപൂലപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.അന്നത്തെ പി.ടി.എ.യും വിദ്യഭ്യാസ വകപ്പും കൂടി രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്ത് സ്കൂള്‍ വിപുലപ്പെടുത്താന്‍ നടപടികളാരംഭിച്ചു. 1979-80 വര്‍ഷത്തില്‍ ആനപ്പാംകുന്നില്‍ 5 ക്ലാസ് മുറികളും സ്റ്റാഫ് റൂമുമായി കെട്ടിടം നിര്‍മ്മിക്കുകയും യു.പി.വിഭാഗം അങ്ങോട്ട് മാറ്റുകയും ചെയ്തു. ഇപ്പോള്‍ ആറ് മുറികളും കൂടി നിര്‍മ്മിച്ച് യു.പി.വിഭാഗം പൂര്‍ണ്ണമായി ഇവിടെ പ്രവര്‍ത്തിക്കന്നു.
മികവ് 2016-17
സമഗ്ര ആരോഗ്യ കായിക വികസനം.
2016-17 അക്കാദമിക വര്‍ഷത്തില്‍ സമഗ്ര ആരോഗ്യ കായിക വികസനം. എല്ലാകുട്ടികള്‍ക്കും എന്ന ഉദ്ദേശത്തില്‍ മഞ്ചേരി ജി.യു.പി.എസ് തിരഞ്ഞെടുത്തത് താഴെ പറയുന്ന മേഖലകളാണ്.
1. കരാട്ടെ ക്ളാസുകള്‍.
2. എയ്റോബിക്സ് ക്ളാസുകള്‍.
3. യോഗ ക്ളാസുകള്‍.
4. ഡാന്‍സ് ക്ളാസുകള്‍.
5. സൈക്ലിങ്.
6. ചെസ്സ്.
ജൂണ്‍ 2016 ഓടെ സ്കൂള്‍ പി.ടി.എ.യില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും അതിനു വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കകയും ചെയ്തു.കുട്ടികളില്‍ ഏകാഗ്രത വളര്‍ത്തുന്നതിനും അതുപോലെ മികച്ച ആരോഗ്യ സംരക്ഷണവും അച്ചടക്കവും വളര്‍ത്തിയെടുക്കന്നതിനും അതുവഴി സമഗ്ര വികസനത്തിന് ഈ പ്രവര്‍ത്തനങള്‍ ഉപകരിക്കും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഞങ്ങള്‍ എല്ലാ കുട്ടികളെയും ഈ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തിയത്.ഇതിന്റെ ഫലമായ് കുട്ടികള്‍ പാഠ്യ-പാഠ്യേതര രംഗങ്ങളില്‍, കലാകായിക രംഗങ്ങളില്‍മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ വളരെ അഭിമാനത്തോടെ തന്നെ പറയട്ടെ.
വര്‍ഷങ്ങളായി നഷ്ട്ടപ്പെട്ട സ്പോട്സ് രംഗത്തെ മികച്ച പ്രകടനം ഈ വര്‍ഷം ഞങള്‍ക്ക് സബ്ജില്ലയില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടിതന്നു.വര്‍ഷങ്ങളായി നൃത്ത ഇനങ്ങളില്‍ ജില്ലയിലടക്കം ഒന്നാം സ്ഥാനം ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്.
1.കരാട്ടെ ക്ളാസുകള്‍.
ശ്രി ഷാഫി മാസ്റ്ററുടെ നേത്രത്വത്തില്‍എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതല്‍ കരാട്ടെ ക്ളാസുകള്‍.നടക്കുന്നു.20-7-2016 ബുധനാഴ്ചയാണ് ഈ ക്ളാസുകള്‍ തുടങ്ങിയത്.ഇന്നത്തെ സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന പീഠനക്കേസുകള്‍ എവിടെയും ചര്‍ച്ചാ വിഷയമാണല്ലോ.മാനസികമായും ശാരീരികമായും അവരെ ഉയര്‍ത്തി നിര്‍ഭയരായി ജീവീക്കാനുള്ള പ്രാപ്തി കരാട്ടെ ക്ളാസുകള്‍ നല്‍കുന്നു. 120-ഓളം കുട്ടികളിതില്‍ പങ്കെടുക്കുന്നു.
2. എയ്റോബിക്സ് ക്ളാസുകള്‍.

കുട്ടികളുടെ മാനസികമായും ശാരീരികമായ ഉന്നമനത്തിന് ഏറെ പ്രയോജനകരമാണ് മനോഹരമായ ഡാന്‍സിങ് എക്സര്‍സൈസ് കളോടു കൂടിയ എയ്റോബിക്സ്.
സ്കൂളിലെ അധ്യാപികയായ സ്വപ്ന ടീച്ചറാണ് ഇത് കൈകാര്യം ചെയ്യുന്നത്. 50-ഓളം കുട്ടികളിതില്‍ പങ്കെടുക്കുന്നു.വ്യാഴാഴ്ച വൈകുന്നേരമാണ് (നാലു മണി)സമയം.
3. യോഗ ക്ളാസുകള്‍.
ശ്രി.സത്യനാഥന്‍ ഡോക്ടറുടെ നേത്രത്വത്തില്‍ ശ്രി.ഹരീഷ് സാറാണ് യോഗ മാസ്റ്റര്‍..ഇന്നത്തെ ജീവീത രീതീയില്‍ മനസ്സിനെ ശക്തി പ്പെടുത്തുന്നതില്‍ രൂപപ്പെടുത്തുന്നതില്‍ രൂപപ്പെടുത്തുന്നതില്‍ യോഗ വളരെ പ്രാധാന്യ മര്‍ഹിക്കുന്നു.50-ഓളം കുട്ടികള്‍ പങ്കെടുക്കുന്ന യോഗ ക്ളാസ്സ് വെള്ളിയാഴ്ച വൈകുന്നേരമാണ് നടത്തുന്നത്.
4. ഡാന്‍സ് ക്ളാസുകള്‍.
ശ്രി.ഷിബു പത്തപ്പിരിയം കൈകാര്യം ചെയ്യുന്ന ഡാന്‍സ് ക്ളാസുകള്‍ തിങ്കല്‍,ബുധന്‍ വ്യാഴം ദിവസങ്ങളില്‍ രാവിലെയാണ് നടക്കുന്നത്.സംഘനൃത്തം,നാടോടിനൃത്തം എന്നിവയില്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.മറ്റു നൃത്ത ഇനങ്ങളിലും മുന്‍നിരയിലെത്താന്‍ കഴിഞ്ഞു.
5. സൈക്ലിങ്.
സ്ത്രി ശാക്തീകരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ സൈക്ലിങ് പരിശീലനം വഴി എല്ലാ പെണ്‍കുട്ടികള്‍കളും സൈക്ലിങ് പരിശീലനം നടത്തുന്നു.
6 .ചെസ്സ്.
കുട്ടികള്‍കളുടെ ബുദ്ധി വികാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് ഈ പരിശീലനം ഉപകരിക്കുന്നു.എല്ലാ ക്ളാസുകളിലും ചെസ്സ് ബോര്‍ഡുകള്‍ ഉണ്ട്. .ഒഴിവുളള പീരിഡുകളില്‍ കുട്ടികള്‍ ചെസ്സ് പരിശീലനം നടത്തുന്നു.
സമഗ്ര ആരോഗ്യ കായിക പരിശീലനം കുട്ടികളെ ആത്മ വിശ്വാസമുളളവരാക്കും എന്നതിന് സംശയമില്ല.ഈ പ്രവര്‍ത്തനങ്ങള്‍ 2017 മാര്‍ച്ച് അവസാനമാകുമ്പോഴേക്കും കുട്ടികളില്‍ പടിപടിയായ ഉന്നമനത്തതതിന് വഴിയൊരുക്കം എന്ന ശുഭാപ്തി വശ്വാസം ഞങ്ങള്‍ക്കുണ്ട്.