ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആലംകോട്

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമമാണ് ആലംകോട്. ആലംകോട്ടുനിന്ന് കിളിമാന‍ൂർ റോ‍ഡിൽ കുരവാരം പഞ്ചായത്തിന്റെ അതിർത്തിയിലുള്ള സ്‍ക‍ൂളാണ് ഗവ.വി.എച്ച്.എസ്.എസ് ആലംകോട്.

ആറ്റിങ്ങൽ മ‍ുൻസിപ്പാലിറ്റിയുടെ ഒര‍ു പ്ര‍ദേശവും തിരുവന്തപുരം മെട്രേപൊളിറ്റൻ പ്രദേശത്തെ ഒരു പ്രാന്തപ്രദേശവുമാണ് ആലംകോട്. ഏറ്റവും അടുത്തുളള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും(33 കി.മീ), കടയ്ക്കാവ‍ൂർ റെയിൽവേ സ്റ്റേഷൻ(6.3 കി.മീ) ഏറ്റവും അടുത്ത‍ുള്ള റെയിൽവേ സ്റ്റേഷനാണ്.

ആലംകോട് ചന്ത കവാടത്തിൽ വലിയൊരു ആൽമരം ഉണ്ടായിരുന്നു. ആ പ്രദേശത്തെ ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലം. ആ ആൽമരം കാരണമാണ് ആ പ്രദേശത്തിന് ആലംകോട് എന്ന പേര് ലഭിച്ചത്.

എന്റെ ഗ്രാമം‍‍

പ്രഥാന പൊതുസ്ഥാപനങ്ങൾ

  • അവിക്സ്
  • മത്സ്യ മാർക്കറ്റ്
  • ഗ്രീൻ ലാന്റ് പേപ്പർ മില്ല്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻ‍ഡ്യ
  • ഫെഡറൽ ബാങ്ക്
  • സർവ്വീസ് സഹകരണ ബാങ്ക്

പ്രമ‍ുഖ വ്യക്തികൾ

  • ഉദായത്ത് സെയ്ദ് പ‍ൂക്കോയ തങ്ങൾ
  • അഡ്വ. മുഹമ്മദ് കുുഞ്ഞ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ വി എച്ച് എസ് എസ് ആലംകോട്
  • ഗവ. എൽ പി എസ് ആലംകോട്
  • മേലാറ്റിങ്ങൽ എൽ പി എസ്
  • വഞ്ചിയ‍ൂർ യ‍ു പി എസ്
ഗവ വി എച്ച് എസ് എസ് ആലംകോട്

ചിത്രശാല

School entrance

=== ആരാധനാലയങ്ങൾ

നൂറ്റാണ്ടുകളായി മഹനീയ പാരമ്പര്യമുള്ള ഒരു മുസ്ലിം ജമാഅത്താണ് ആലങ്കോട് മുസ്ലിം ജമാഅത്ത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മഹാനായ ഇരുന്ന ഉദാരത്ത് സയ്യിദ് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ജമാഅത്താണ്. മതസൗഹാർദം എന്നും കാത്തുസൂക്ഷിക്കുന്ന ഏകോപന സഹോദരങ്ങൾ പോലെ എല്ലാവരും ഒരുമയോടെ കഴിയുന്ന ഒരു പ്രദേശമാണ് ആലംകോട്