ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/എന്റെ ഗ്രാമം
കടയ്ക്കാവൂർ
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ വടക്കും കൊല്ലത്ത് നിന്ന് 33 കിലോമീറ്റർ തെക്കുമായാണ് ഈ വാണിജ്യ, പാർപ്പിട പ്രദേശം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് നിരവധി കടകൾ, ബാങ്കുകൾ, ആശുപത്രികൾ, സബ് ട്രഷറി, വാണിജ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതകേന്ദ്രങ്ങൾ എന്നിവയുണ്ട്.
ഭൂമിശാസ്ത്രം
കടയ്ക്കാവൂർ ഗ്രാമം ഒരു തീരദേശ ഗ്രാമമാണ്. തിരുവനതപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള ഒരു പ്രധാന സ്റ്റേഷനാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ. തിരുവനതപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
പൊതുസ്ഥാപനങ്ങൾ
റെയിൽവേ സ്റ്റേഷൻ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ എൻഎസ്‌ജി 6 ഡി കാറ്റഗറി റെയിൽവേ സ്റ്റേഷനാണ് കടക്കാവൂർ റെയിൽവേ സ്റ്റേഷൻ ( ഇന്ത്യൻ റെയിൽവേ കോഡ് കെ വി യു) അഥവാ കടക്കാവൂർ തീവണ്ടിനിലയം. തെക്കൻ റെയിൽവേ സോണിലെ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ പരിധിയിൽ വരുന്നത്. തിരുവനന്തപുരം ജില്ലയിലെ കടക്കവൂർ പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന എട്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് കടക്കാവൂർ.
കടക്കാവൂർ തീവണ്ടിനിലയം | |
---|---|
Regional rail, Light rail & Commuter rail station | |
Location | Kadakkavoor, Thiruvananthapuram, Kerala
India |
Coordinates | 8.678773243352154°N 76.76773565483613°E |
Owned by | Indian Railways |
Operated by | Southern Railway zone |
Line(s) | Kollam-Thiruvananthapuram trunk line |
Platforms | 3 |
Tracks | 4 |
Construction | |
Structure type | At–grade |
Parking | Available |
Disabled access | |
Other information | |
Status | Functioning |
Station code | KVU |
Zone(s) | Southern Railway zone |
Division(s) | Thiruvananthapuram railway division |
Fare zone | Indian Railways |
History | |
തുറന്നത് | 1912; 112 years ago |
പുനർനിർമ്മിച്ചത് | 2018 |
വൈദ്യതീകരിച്ചത് | yes |
Traffic | |
Passengers () | annual 3,52,937 967/day |
Location |