ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മണ്ണടിശാല , വെച്ചൂച്ചിറ

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന വെച്ചൂച്ചിറ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് മണ്ണടിശാല .

തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും റാന്നിയിൽ നിന്ന് 14 കിലോമീറ്റർ ദൂരത്തിലുമാണ് വെച്ചൂച്ചിറ സ്ഥിതി ചെയ്യുന്നത്.

നാനാജാതിമതസ്ഥരായ ജനങ്ങൾ സൗഹാർദത്തോടെ താമസിച്ചു വരുന്ന ഒരു അനുഗ്രഹീത പ്രദേശമാണിത്.

ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച്  മലനാട് , ഇടനാട് തീരപ്രദേശം എന്നിങ്ങനെ കേരളത്തെ മൂന്നായി തിരിക്കുമ്പോൾ മണ്ണടിശാല - വെച്ചൂച്ചിറ, മലനാട്ടിൽ സ്ഥിതി

ചെയ്യുന്നു. ഉരുളൻ കല്ല് , പാറ എന്നിവ ഈ പ്രദേശത്തെ കുന്നിൻ ചരിവുകളിൽ ധാരാളമായി കാണുന്നു.

പണ്ടുകാലത്ത് ഈ പ്രദേശത്ത് ജലക്ഷാമം നേരിട്ട സമയത്ത് വെള്ളത്തിന് വേണ്ടി വെച്ചൂ ചിറ (ചിറവെച്ചു) എന്നതിൽ നിന്ന് "വെച്ചൂച്ചിറ " ആയി പരിണമിച്ചു എന്ന് വിശ്വാസം.