എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വിജ്ഞാനത്തിൻറെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു.
ആലങ്ങാട്ട് രാജാവിൻറേതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.
കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിൻറെ വിളനിലമായി നിലകൊള്ളുന്നു.
ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഈ ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.
പൊതുസ്ഥാപനങ്ങൾ
തപാലാപ്പീസ്
ഹെൽത്ത് സെൻറർ
റേഷൻ കട
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ
അൽ-ഹുദ പബ്ളിക് സ്കൂൾ
വിശ്വദീപ്തി വിദ്യാലയ പബ്ളിക് സ്കൂൾ
സെന്റ് ബെനഡിക്ട് നഴ്സറി സ്കൂൾ : പ്രമാണം:25105 St Benedict School.jpg
ആരാധനാലയങ്ങൾ
ലിറ്റിൽ ഫ്ളവർ ചർച്ച്
ചെമ്പോല കളരി ക്ഷേത്രം
പാനായിക്കുളം ജുമാ മസ്ജിദ്
സലഫി മസ്ജിദ്